ഭക്ഷ്യ വിഷബാധയെന്നത് തെറ്റിദ്ധാരണ ! അഞ്ചു ജീവനൊടുക്കിയതാണെന്ന് തെളിഞ്ഞതോടെ ഞെട്ടൽ മാറാതെ കേരളം

ഫുഡ് പോയ്സണിങ് ആണെന്ന് അനുമാനിക്കപ്പെട്ട കാസർഗോഡ് കോളേജ് വിദ്യാർത്ഥിനി അഞ്ചുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തു ചെന്നിട്ടാണെന്നുള്ള പോ സ്റ്റു മോർട്ടം റിപ്പോർട്ട് ആണ് ആത്മഹത്യയിലേക്ക് പോലീസിന്റെ അന്വേഷണം ചെന്നെത്തിച്ചത്. ഭക്ഷ്യ വിഷബാധ കാരണമല്ല പെൺകുട്ടി മരിച്ചത് എന്നുള്ള പരിയാരം മെഡിക്കൽ കോളേജ് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് പോലീസിനെ കൂടുതൽ അന്വേഷണത്തിനായി പ്രേരിപ്പിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും വിഷാംശം കണ്ടുപിടിക്കുകയും തുടർന്ന് വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്നും ആയിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയത്.

ശേഷം യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. തുടർന്ന് അഞ്ചുവിന്റെ ഫോൺ പരിശോധനയിലൂടെ പ്രണയത്തിന്റെ സൂചന അന്വേഷണ സംഘത്തിന് ലഭിക്കുകയും രണ്ടു വർഷത്തോളം ആയി അഞ്ചുവിന് ഒരു യുവാവുമായി പ്രണയം ഉണ്ടായിരുന്നുവെന്നും യുവാവ് ക്യാൻസർ ബാധിച്ച് മരണപ്പെട്ടു എന്നും ആ വിയോഗത്തെ തുടർന്നാണ് അഞ്ചു ജീവനൊടുക്കാൻ തീരുമാനിച്ചത് എന്നും പോലീസ് കണ്ടെത്തി. പ്രണയിതാവ് മരിച്ചു നാല്പത്തിയൊന്നാം ദിവസമാണ് അഞ്ചു വിഷം കഴിച്ച ആത്മഹത്യ ചെയ്യുന്നത്.

കാമുകന്റെ മരണത്തിൽ നിന്നും ഉണ്ടായ ആഘാതമാണ് അഞ്ജുവിനെ സ്വയം ജീവനുടുക്കാൻ പ്രേരിപ്പിച്ചത്. താൻ എല്ലാവരോടും യാത്ര പറയുകയാണ് എന്ന ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചു കൊണ്ടായിരുന്നു അഞ്ചു വിഷം കഴിച്ചത്. പ്രണയിതാവിന് കാൻസർ വന്നതും മരണപ്പെട്ടതും എല്ലാം അഞ്ചു വീട്ടുകാർക്ക് അറിയാവുന്ന കാര്യങ്ങളായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള വിഷമാണ് അഞ്ചുവിന്റെ ശരീരത്തിൽ കടന്നിട്ടുള്ളത് എന്ന് ഡോക്ടർമാർ പറയുന്നു. ശേഷം അഞ്ചുവിന്റെ ഫോണിൽ നിന്നും എലിവിഷത്തെ കുറിച്ച് സെർച്ച് ചെയ്തതിന്റെ വിവരങ്ങളും കുറിപ്പും എല്ലാം പോലീസ് കണ്ടെത്തി.

വിഷം ഉള്ളിൽ ചെന്ന് കരളിന്റെ പ്രവർത്തനത്തെ ബാധിച്ചു എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട് പറയുന്നത്. അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ കൂടുതൽ രാസ പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യങ്ങളെല്ലാം ഔദ്യോഗികമായി സ്ഥിതീകരിക്കാൻ പറ്റുകയുള്ളൂ. വിദ്യാർത്ഥി ഓൺലൈനായി ഫുഡ് ഓർഡർ ചെയ്ത ഹോട്ടൽ ഉടമയേയും ജീവനക്കാരെയും എല്ലാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭക്ഷ്യവിഷബാധയേ തുടർന്ന് അല്ല പെൺകുട്ടിയുടെ മരണം എന്ന് വ്യക്തമായതോടുകൂടി ഇവരെയെല്ലാം വിട്ടയച്ചു. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിക്കുകയും ചെയ്തിരുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply