ജാതി,മത, വർണ്ണവിവേചനം ഇല്ല എന്നൊക്കെ പറഞ്ഞാലും ഇപ്പോഴും അതിനൊക്കെ വലിയ തരത്തിലുള്ള പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ള ചിലരെങ്കിലും. അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന വാർത്തയാണ് ഫേസ്ബുക്ക് പേജിലൂടെ കാണുവാൻ സാധിച്ചത്. അഞ്ചു പാർവതി ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അവർ എഴുതിയിരിക്കുന്നത് ഓപ്പറേഷൻ തിയേറ്ററിൽ മതപരമായ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി ഉള്ള വസ്ത്രം അനുവദിക്കണമെന്ന ആവശ്യം ഉയർത്തിക്കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിക്കുന്ന 7 പെൺകുട്ടികൾ ആണ് മുന്നോട്ടു വന്നിരിക്കുന്നത് എന്നാണ്.
ഈ ഏഴ് വിദ്യാർഥികൾ പ്രിൻസിപ്പലിനാണ് കത്തെഴുതിയിരിക്കുന്നത്. ഇത് കേട്ടപ്പോൾ അത്ഭുതപ്പെടാൻ ഒന്നും തോന്നിയില്ല എന്നും പറഞ്ഞു. അഞ്ചു പറഞ്ഞത് ഒരു അടിയന്തര സർജറി ആവശ്യമുള്ള ഒരു രോഗി ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ തങ്ങളുടെ നിസ്കാര സമയത്ത് ഞങ്ങൾ സർജറി ചെയ്യില്ല എന്ന് പറഞ്ഞ് ഉപകരണങ്ങൾ എടുത്തില്ലെങ്കിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല കാരണം ഇത് നമ്മുടെ കേരളമാണ് എന്നാണ്. കേരളത്തിലെ മിക്ക മെഡിക്കൽ കോളേജുകളിലും മതവുമായി ബന്ധപ്പെട്ട കൊണ്ടുള്ള പ്രശ്നങ്ങൾ പൊട്ടിമുളച്ചിട്ട് കുറെ നാളുകൾ ആയെങ്കിലും അതിൻ്റെ ചെറിയൊരു കാര്യം മാത്രമാണ് ഇപ്പോൾ കാണുവാൻ സാധിച്ചത്.
അതുപോലെ തന്നെ തൃശ്ശൂരിലെ മെഡിക്കൽ കോളേജിൽ മറ്റൊരു തരത്തിലുള്ള മതപരമായ പ്രതിഷേധമായിരുന്നു മെഡിക്കൽ കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ തങ്ങളെ പരസ്പരം കാണാത്ത രീതിയിൽ മറ കെട്ടിക്കൊണ്ട് ജെൻഡർ പൊളിറ്റിക്സ് ഉണ്ടാക്കിയത്. വ്യക്തമായ പ്ലാനോടുകൂടിയിട്ടായിരുന്നു ഇതെന്നത് വ്യക്തമാണ്. ഈ ഒരു ടെസ്റ്റ്ഡോസിലൂടെ ആരൊക്കെ എവിടെവെച്ച് ചർച്ചകൾ നടത്തുമെന്നും എവിടുന്നൊക്കെ സപ്പോർട്ട് കിട്ടുമെന്നും പരീക്ഷിക്കാനായിരുന്നു.
ആൺ പെൺ വ്യത്യാസമെന്നില്ലാതെ ജനങ്ങളെ സേവിക്കാൻ വേണ്ടി ജനങ്ങളുടെ പണം ഉപയോഗിച്ച് പഠിക്കുന്നവർ ഇത്തരത്തിലുള്ള രഹസ്യമായ മതനിലപാട് കാണിക്കുന്നത് കേരള സമൂഹത്തിലെ ജനങ്ങൾ മുഖവിലക്കെടുക്കുമോ അതോ തള്ളിക്കളയുമോ എന്നൊക്കെ അറിയുവാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു പ്രതിഷേധം നടത്തിയതെങ്കിലും അതിൽ കേരള ജനത കൃത്യമായി വീഴുകയായിരുന്നു. രണ്ടാമത്തെ ഡോസ് ആയിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർഥികളുടെ കത്ത്.
മെഡിക്കൽ വിദ്യാർഥികളായ നവീൻ അബ്ദുൽ റസാക്കും ജാനകി ഓം കുമാറും ചെയ്ത റാസ്പുട്ടിൻ ഡാൻസ് വൻ കയ്യടിയോടെയായിരുന്നു പല ഇസ്ലാമിസ്റ്റുകളും കണ്ടത് എന്നാൽ പിന്നീട് തൃശ്ശൂരിലെ ആൺ പെൺ വ്യത്യാസത്തിനു വേണ്ടി തീർത്ത മറ പ്രതിഷേധം കണ്ടപ്പോൾ ആണും പെണ്ണും ഒന്നിച്ചല്ല ഇരിക്കേണ്ടത് എന്ന ബോധവൽക്കരണവും നടത്തി. വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മറനീക്കാൻ ആണ് മറക്കെട്ടാനല്ല എന്നുള്ളതും മറന്നു.
പുരോഗമനവാദവും തുല്യതയ്ക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിലുമൊക്കെ ശബരിമലയിൽ മാത്രം മതിയല്ലോ. മതം ആയുധമായി ഉപയോഗിച്ചുകൊണ്ട് ഓപ്പറേഷൻ തിയേറ്റർ വരെ ടെസ്റ്റ്സിഡോസിലൂടെ എത്താൻ കഴിഞ്ഞ മെഡിക്കൽ കോളേജിലെ 7 വൈദ്യശാസ്ത്ര പോരാളികൾക്ക് അഭിവാദ്യങ്ങൾ നേരുന്നു എന്നു പറഞ്ഞു കൊണ്ടാണ് അഞ്ചു പാർവതി തൻ്റെ ഫേസ്ബുക്കിൽ എഴുതിയത്.