മരണത്തേക്കാൾ ഭയമാണ് എനിക്ക് കൽപ്പനയെ – വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ മാത്രമായിരുന്നു! കൽപ്പനയുടെ ഭർത്താവ് അനിൽകുമാറിന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ച് പ്രേക്ഷകർ!

kalpana husband

മലയാള സിനിമയിലെ മായാത്തചിരി ഓർമ്മയായിട്ട് ഏകദേശം ഏഴു വർഷത്തോളമാകുന്നു. നമ്മളെ ഒരുപാട് ചിരിപ്പിച്ച കൽപ്പന അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നമ്മളെ വിട്ടു പിരിഞ്ഞത്. ഹൈദരാബാദിൽ വച്ചാണ് ഇവർ മരണപ്പെട്ടത്. മലയാള സിനിമയിലെ ഹാസ്യ ജോഡികൾ ആയിരുന്നു കൽപ്പനയും ജഗതിയും. അവർ ഒന്നിച്ചുള്ള ഓരോ സീനുകളും നമ്മളെ ഇപ്പോഴും കുടുകുടാ ചിരിപ്പിക്കുന്ന തരത്തിലുള്ളതാണ്.

ഏറ്റവും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം കൽപ്പനയ്ക്ക് ലഭിച്ചിട്ടുണ്ട്. കൽപ്പന സിനിമ ഇൻഡസ്ട്രിയൽ മിന്നിത്തിളങ്ങിയുള്ള വിജയമായിരുന്നു കൈവരിച്ചത്. എന്നാൽ കുടുംബ ജീവിതം അത്ര വിജയകരമായിരുന്നില്ല. കൽപ്പനയുടെ മരണശേഷം പിന്നീട് മകൾ അഭിനയരംഗത്തേക്ക് വരുന്നു എന്ന വാർത്തകളൊക്കെ പ്രചരിച്ചിരുന്നു. കൽപ്പനയും ഭർത്താവായിരുന്ന അനിലും സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നില്ല.

എന്നാൽ ഇപ്പോൾ അനിൽകുമാറിനെ കുറിച്ചുള്ള ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കൽപ്പന മരിച്ചതിനുശേഷം അനിൽകുമാറിനെ കുറിച്ച് യാതൊരു വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെയൊന്നും പ്രചരിച്ചിരുന്നില്ല. മകൾ അഭിനയരംഗത്തേക്ക് കടന്നു വരുന്നു എന്ന് വാർത്തക്കും അനിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ അതിനുശേഷം അനിൽ കുറച്ചുകാലങ്ങൾ സോഷ്യൽ മീഡിയയിൽ വരികയും സജീവമാവുകയും ചെയ്തിരുന്നു.

അമ്മയോടൊപ്പം ഉള്ള ചിത്രങ്ങളും യാത്രകളിലെ ഫോട്ടോസും വീഡിയോസും ഒക്കെ പങ്കുവെച്ചുകൊണ്ട് അനിൽ സോഷ്യൽ മീഡിയയിൽ തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു. അനിൽ 2022 ജൂലൈയിൽ ആയിരുന്നു ലാസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. അതിനുശേഷം സോഷ്യൽ മീഡിയയിൽ സജീവം അല്ലെങ്കിലും അനിലിൻ്റെ ഒരു വീഡിയോ യൂട്യൂബിൽ വൈറലായി മാറിയിരുന്നു. ഇതൊക്കെ കൂടാതെ അനിലും കൽപ്പനയും വിവാഹമോചനം നടത്തിയ സമയത്തുള്ള ഒരു വാർത്തയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി മാറിയിരിക്കുന്നത്.

കൽപ്പനയെക്കുറിച്ച് അനിൽ പറഞ്ഞത് 14 വർഷത്തെ ദാമ്പത്യജീവിതത്തിൽ തനിക്ക് യാതൊരുവിധ സ്വസ്ഥതയും ലഭിച്ചിരുന്നില്ല. തനിക്ക് മരിക്കുന്നതിനേക്കാൾ ഭയമായിരുന്നു കൽപ്പനയെ എന്നാണ് അനിൽ പറഞ്ഞത്. അനിൽ ഹോസ്പിറ്റലൈസ്ഡ് ആയ സമയത്ത് കൽപ്പന തിരിഞ്ഞു നോക്കിയില്ല എന്നും പറഞ്ഞു. ഇതിന് മറുപടിയായി കൽപ്പന പറഞ്ഞത് ഞാൻ ഇതിനെതിരെ ഒന്നും പറയുന്നില്ല കാരണം വീട്ടിൽ നിന്ന് പഠിപ്പിച്ചത് എന്തെങ്കിലും പറഞ്ഞാൽ അത് കേട്ട് തലയാട്ടുക മാത്രമേ ചെയ്യാവൂ എന്നാണ്.

അതാണ് എൻ്റെ രീതി അല്ലാതെ തിരിച്ചു അവരെക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ പഠിച്ചിട്ടില്ലെന്നും അദ്ദേഹം തൻ്റെ കുട്ടിയുടെ പിതാവ് ആണെന്നും കൽപ്പന പറഞ്ഞു. കൂടാതെ ഇവർ രണ്ടുപേരും അത്തം നക്ഷത്രം ആയതിനാൽ പിരിയാൻ സാധ്യതയുണ്ട് എന്ന് ജ്യോത്സ്യൻ നേരത്തെ പ്രവചിച്ചിരുന്നു എന്നും കല്പന പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply