ബോളിവുഡിലെ ഏറ്റവും മികച്ച താര ജോഡികളാണ് അനിൽ കപൂറും മാധുരി ദീക്ഷത്തും. ഇരുവരും ഒരുമിച്ചപ്പോൾ ഒക്കെ പിറന്നത് ഹിറ്റുകളുടെ ഒരു വലിയ നിര തന്നെയായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം 2019 ബിഗ് സ്ക്രീനിൽ ഇരുവരും വീണ്ടും ഒരുമിച്ചിരുന്നു. ആരാധകർ വലിയതോതിൽ തന്നെ ആഘോഷമാക്കുകയായിരുന്നു ചെയ്തിരുന്നത്. 90 കളിൽ പ്രേക്ഷകരെ വളരെയധികം ത്രസിപ്പിച്ച ജോഡികൾ ആയിരുന്നു ഇവർ . ഓൺ സ്ക്രീനിലെ ഈ ജോഡി ഹിറ്റ് ആയപ്പോൾ അത് ഓഫ് സ്ക്രീനിലും ആവർത്തിക്കണമെന്ന് ആഗ്രഹിച്ച ആരാധകരായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇവരുടെ സൗഹൃദം ഇവർക്ക് നല്ലതോതിൽ തന്നെ ഗോസിപ്പുകളെ ലഭിക്കാനുള്ള കാരണമായി എന്നതാണ് സത്യം.
ഈ ജോലികൾ റിയൽ ലൈഫിലും ഒരുമിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ശരിക്കും തങ്ങളുടെ സെറ്റിൽ ഇരുവരും ഒരുമിച്ച് ധാരാളം സമയം ചിലവിടാനും പലരും കോളങ്ങളിൽ എഴുതി പിടിപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ വളരെയധികം സജീവമായ ഒരു കാലമായിരുന്നു. ഈ സമയത്ത് ഇവർ ഇവരുടെ കരിയറിന്റെ ഒരു പിക്ക് മൊമെന്റിലൂടെയാണ് കടന്നു പോയിരുന്നത്. മാധുരിയുമായുള്ള പ്രണയ വാർത്തകൾ സജീവമാകുന്ന കാലത്ത് അനിൽ കപൂർ വിവാഹിതനും അതോടൊപ്പം ഒരു അച്ഛനും ആയിരുന്നു. അങ്ങനെയിരിക്കുന്ന ഒരു ദിവസം അനിലിന്റെ സെറ്റിലേക്ക് അദ്ദേഹത്തിൻറെ ഭാര്യ എത്തുകയും ചെയ്തു. ഭാര്യയ്ക്കും മക്കൾക്കും ഒപ്പം കണ്ടതോടെ മാധുരി ദീക്ഷിത് വളരെ വലിയൊരു തീരുമാനമെടുക്കുകയായിരുന്നു. അത് അനിലിൽ നിന്നും അകലം പാലിക്കുക എന്ന തീരുമാനമായിരുന്നു . ഇതിനു വേണ്ടി സിനിമ പോലും ചെയ്യുന്നില്ല എന്ന് മാധുരി തീരുമാനിച്ചു .
അനിലിന്റെ കുടുംബത്തിന് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവരുത് താൻ കാരണം എന്ന് കരുതിയാണ് ഞാൻ അത്തരത്തിലുള്ള ഒരു തീരുമാനം സ്വീകരിച്ചത് എന്ന് പിന്നീട് തന്നെ പറയുകയും ചെയ്തു. പിന്നീടാണ് മാധുരി ഡോക്ടർ ആയ ശ്രീറാം മാധവനുമായി പ്രണയത്തിലാകുന്നതും ഇത് വിവാഹത്തിൽ കലാശിക്കുന്നതും. വിവാഹശേഷം മാധുരി ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറി. 2019 ഇൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ വീണ്ടും മാധുരി മടങ്ങി എത്തി. ചിത്രം വലിയ വിജയമായില്ലങ്കിൽ പോലും മാധുരിയുടെ തിരിച്ചുവരവ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു . ഇപ്പോഴും മാധുരിയും അനിലും നല്ല സുഹൃത്തുക്കൾ തന്നെയാണ് എന്നാണ് അറിയുന്നത് . അറിയുമ്പോൾ വലിയ സന്തോഷമുണ്ട് എന്ന് ആരാധകരും പറയുന്നുണ്ട്. കലങ്ക ആണ് മാധുരിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഏറെ നാളുകൾക്കു ശേഷം സഞ്ജയ് ധത്ത് ആയി ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഇത്. ആലിയ ഭട്ട് , ആദിത്യ റോയ് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അതോടൊപ്പം തന്നെ റിയാലിറ്റി ഡാൻസ് ഷോയുടെ വിധികർത്താവായി മാധുരി സജീവമായി മാറിയിരുന്നു. മാധുരി തന്റെ ഓടിടി എൻട്രി നടത്തിയത് വളരെയധികം ശ്രദ്ധ നേടിയിരുന്നു എന്നതാണ് സത്യം.