ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ച താരമാണ് അനശ്വര രാജൻ. വളരെ ചെറിയ സമയം കൊണ്ടാണ് അനശ്വര വലിയൊരു വൃന്ദം ആരാധകനിരയെ സ്വന്തമാക്കിയത്. താരത്തിന്റെ ആരാധകനിര കൂടുതലും കൗമാരക്കാരായ കുട്ടികളായിരുന്നു. കൗമാരക്കാരുടെ കഥ പറയുന്ന തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലും വളരെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചിരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ അനശ്വരയ്ക്ക് സാധിച്ചിരുന്നു. ആരാധകർ താരത്തിന്റെ വിശേഷങ്ങൾ വലിയ സ്വീകാര്യതയോടെയാണ് ഏറ്റെടുക്കുകയും ചെയ്യാറുള്ളത്.
ഇപ്പോഴിതാ അനശ്വരയെ കുറിച്ചുള്ള പുതിയ വാർത്തകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അനശ്വര. ഏറ്റവും അവസാനം മലയാളത്തിൽ അനശ്വര അഭിനയിച്ചത് പ്രണയവിലാസം എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിൽ അതിമനോഹരമായ പ്രകടനം കാഴ്ചവച്ച അനശ്വര എല്ലാവരുടെയും ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു. ഈ അടുത്ത സമയത്തായി താരം സോഷ്യൽ മീഡിയയിൽ പുതിയൊരു വീഡിയോ പങ്കുവെച്ചിരുന്നു. ഒരു പെൺകുട്ടിയുമായി വളരെ അടുത്ത് ഇടപഴകുന്ന ഒരു വീഡിയോയായിരുന്നു അത്.
അതോടൊപ്പം തന്നെ ഈ പെൺകുട്ടിയുടെ പിറന്നാൾ ദിവസം താരം ഈ വീഡിയോയ്ക്ക് ഒരു ക്യാപ്ഷൻ നൽകിയതും ശ്രദ്ധ നേടിയിരുന്നു. ഹാപ്പി ബർത്ത് ഡേ മൈ റൂമേർഡ് ഗേൾഫ്രണ്ട് എന്നാണ് താരം പറഞ്ഞത്. ഇതോടെ പ്രേക്ഷകർ വ്യത്യസ്തങ്ങളായ ചോദ്യങ്ങളുമായാണ് എത്തിയിരിക്കുന്നത് . അനശ്വര ഒരു ലെസബിയൻ ആണോ എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത് . ഒരു പെൺകുട്ടിയുമായി വളരെ ഇന്റിമേറ്റ് ആയിട്ടുള്ള ചില ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്.
അതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു ചോദ്യം എത്തിയത് എന്നും പ്രേക്ഷകർ തന്നെ പറയുന്നുണ്ട്. എന്നാൽ ഇതിന് അനശ്വര മറുപടി നൽകിയിട്ടില്ല. ഇതിനു മുൻപും നിരവധി ഗോസിപ്പുകളുടെയും വിവാദങ്ങളുടെയും ഭാഗമായി അനശ്വര മാറുകയും ചെയ്തിട്ടുണ്ട് . ഇതിനു മുൻപ് അനശ്വര ഷോർട്സ് ഡ്രസ്സ് ധരിച്ചു എന്നതിന്റെ പേരിലായിരുന്നു വലിയൊരു വിവാദം താരത്തെ പിന്തുടർന്നിരുന്നത്. എന്നാൽ തുടർന്ന് സപ്പോർട്ട് ചെയ്തുകൊണ്ട് പല താരങ്ങളും എത്തിയതോടെ ആ ഒരു വിവാദം കെട്ടടങ്ങുകയാണ് ചെയ്തത്. ഇപ്പോഴിതാ താരത്തെക്കുറിച്ച് ഉള്ള മറ്റൊരു വിവാദമാണ് ശ്രദ്ധ നേടുന്നത്. അത് താരം പങ്കുവെച്ച് ഈ ഒരു വീഡിയോയിൽ കൂടിയാണ്. ഇതോടെ താരം ലെസ്ബിയൻ ആണോ എന്ന സംശയമാണ് ആളുകൾക്ക്. ഈ ഒരു സംശയം ആളുകൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിന് അനശ്വര മൗനം പാലിക്കുമ്പോൾ ഈ സംശയം ആളുകൾക്ക് വർദ്ധിക്കുകയാണ് ചെയ്യുന്നത് .