റേപ്പ് സീൻ ആദ്യാനുഭവം തുറന്നു പറഞ്ഞു അനശ്വര ! നല്ല ബുദ്ധിമുട്ടായിരുന്നു അത് ചെയ്യാൻ – സമ്മതമില്ലാതെ ഒരാൾ തന്റെ ദേഹത്ത് തൊടുകയാണ് എന്നത് മാനസിക പ്രയാസം ഉണ്ടാക്കിയെന്ന് താരം

anaswara on neru movie rape scene

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായായിരുന്നു താരത്തിന്റെ തുടക്കം ഒരു പുതുമുഖ താരത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കം തന്നെയാണ് അനശ്വരയ്ക്ക് ലഭിച്ചിരുന്നത്. പിന്നീട് വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കൗമാരക്കാരിയുടെ വേഷത്തിലെത്തി പ്രേക്ഷകരുടെ കൈയ്യടി നേടുകയായിരുന്നു താരം ചെയ്തത്. തുടർന്ന് അങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ താരം മലയാള സിനിമയിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു എന്നതാണ് സത്യം. അടുത്തകാലത്ത് പുതുതായി ഇറങ്ങുന്ന ചിത്രങ്ങളിലെല്ലാം തന്നെ അനശ്വരയുടെ കഥാപാത്രങ്ങളെ നമുക്ക് കാണാൻ സാധിക്കും

ഏറ്റവും അടുത്ത പുറത്തിറങ്ങിയ ജിത്തു ജോസഫ് മോഹൻലാൽ ചിത്രമായ നേരിൽ എത്ര മനോഹരമായയാണ് തന്റെ കഥാപാത്രത്തെ അനശ്വര കൈകാര്യം ചെയ്തത് എന്ന ചിത്രം കണ്ടവർക്ക് മനസ്സിലാക്കാൻ സാധിക്കും. നിരവധി ചിത്രങ്ങളുടെ തിരക്കിലും ആണ് താരം ഏത് വേഷവും കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് പലകുറി തെളിയിച്ചിട്ടുള്ള ഒരു നടി തന്നെയാണ് താരം. ഇപ്പോൾ നേരെന്ന ചിത്രത്തിലെ ചില അനുഭവങ്ങളെ കുറിച്ചാണ് താരം തുറന്നു പറയുന്നത്.

ചിത്രത്തിൽ റേപ്പ് സീൻ അഭിനയിച്ചതിനെ കുറിച്ചായിരുന്നു താരം സംസാരിച്ചിരുന്നത്. വളരെ ബുദ്ധിമുട്ടിയാണ് ആ ഒരു രംഗം ഷൂട്ട് ചെയ്തിരുന്നത്. ഷൂട്ട് ചെയ്യുമ്പോഴും താൻ മനസ്സുകൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. തന്റെ സമ്മതമില്ലാതെ ഒരാൾ തന്റെ ദേഹത്ത് തൊടുകയാണ്. അങ്ങനെയൊരു സീനാണ് അഭിനയിക്കാൻ പോകുന്നത്. അതു തന്റെ മനസ്സിനെ ബോധ്യപ്പെടുത്തിയപ്പോഴേക്കും എല്ലാവരും എന്നെ കംഫർട്ടബിൾ ആക്കാൻ നോക്കി. എങ്കിലും വളരെ ബുദ്ധിമുട്ടി ആണ് ഞാൻ രംഗം ഷൂട്ട് ചെയ്തത്.

അനശ്വരയുടെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈയൊരു ചിത്രത്തിൽ തന്റെ കൺസെന്റിൽ അല്ല റേപ്പ് നടന്നത് എന്ന് അനശ്വരയുടെ കഥാപാത്രം പറയുന്നുണ്ട്. ആ ഒരു ഡയലോഗിന് തീയേറ്ററിൽ ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. പുതിയ യുഗത്തിലെ ഒരു പെൺകുട്ടി എങ്ങനെയാണ് ഇത്തരത്തിലുള്ള ഒരു അനുഭവത്തെ നേരിടുന്നത് എന്ന് അനശ്വര ജീവിച്ചു കാണിച്ചു തരികയായിരുന്നുവെന്ന് പലരും ഒരേപോലെ പറഞ്ഞു. ഈ ചിത്രം അനശ്വരയുടെ ആണ് എന്നും എല്ലാവരും ഒരേ പോലെ പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply