നോമ്പ് ഒരിക്കൽപോലും എനിക്ക് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല ! തനിക്ക് ഭക്ഷണം കഴിക്കാതിരിക്കൻ പറ്റില്ലെന്നും അനാർക്കലി

ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനാർക്കലി മരിക്കാർ. വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ തുടങ്ങിയ സിനിമകളിലൊക്കെ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട് നടി.സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ നടി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരുണ്ട് താരത്തിന്.

പല ഗ്ലാമറസ് ഫോട്ടോകളും നടി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. നടി പങ്കുവെക്കുന്ന ഫോട്ടോസും വീഡിയോസുമൊക്കെ ആരാധകർ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാരുമുണ്ട്.നടി ഇപ്പോൾ അവസാനമായി അഭിനയിച്ച ചിത്രം സുലൈഖ മൻസിൽ ആണ്.അനാർക്കലി തൻ്റെ സിനിമകളെ കുറിച്ചും അതുപോലെ പെരുന്നാൾ വിശേഷങ്ങളൊക്കെ പങ്കുവെക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

നടി പറയുന്നത് ഒരിക്കൽ പോലും എല്ലാ നോമ്പും എടുത്തിട്ടില്ല എന്നാണ്. ചെറുപ്പ കാലത്തെ പെരുന്നാൾ ഓർമകളെ കുറിച്ചും നടി പറഞ്ഞു. പെരുന്നാളിൻ്റെ അന്ന് കസിൻസുമൊത്തു പുറത്തൊക്കെ പോയി അടിച്ചുപൊളിക്കാറുണ്ട്. ഉമ്മയാണ് വീട് വൃത്തിയാക്കുന്നതെന്നും നടി പുറത്തുപോയി സാധനങ്ങളൊക്കെ മേടിക്കുമെന്നും പറഞ്ഞു. നടി പറയുന്നത് തനിക്ക് ഭക്ഷണം കഴിക്കാതിരിക്കൻ പറ്റില്ലെന്നും എന്നാൽ വെള്ളം കുടിക്കാതിരിക്കുന്നതിൽ പ്രശ്നമില്ല എന്നുമാണ്.

അതുകൊണ്ടാണ് നോമ്പ് എടുക്കാത്തതെന്നും. എന്നാൽ നോമ്പ് തുറക്കാൻ പോകാറുണ്ട് അത് ഇഷ്ടമാണെന്നും പറഞ്ഞു. ഇഫ്താർ സമയത്താണ് ഇത്രയും കുടുംബക്കാരൊക്കെയുണ്ട് എന്ന് മനസ്സിലാകുന്നതെന്നും പറഞ്ഞു. ഓരോ ദിവസവും പലയിടങ്ങളിലായി നോമ്പുതുറക്ക് ക്ഷണിക്കാറുണ്ടെന്നും അവിടെ പോയി നല്ലോണം ഭക്ഷണമൊക്കെ കഴിക്കുമെന്നും പറഞ്ഞു. എല്ലാ വർഷവും മുഴുവൻ നോമ്പും എടുക്കണം എന്നൊക്കെ കരുതുമെങ്കിലും ഭക്ഷണം ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് അത് നടക്കാറില്ലെന്നും പറഞ്ഞു.

നടിയുടെ ഉപ്പ ഫോട്ടോഗ്രാഫർ ആണ്. ഉപ്പാക്ക് സ്വന്തമായി സ്റ്റുഡിയോ ഒക്കെ ഉണ്ടെന്നും പറഞ്ഞു. മിസ്സ്‌ കേരളയൊക്കെ ഉപ്പ കവർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. റിമ കല്ലിങ്കൽ പോലുള്ള നടിമാരൊക്കെ ഫോട്ടോ ഷൂട്ടിന് ഉപ്പയുടെ സ്റ്റുഡിയോവിൽ വരാറുണ്ടെന്നും പറഞ്ഞു.സിനിമ ലൊക്കേഷനിൽ കാരവൻ ഒക്കെ മെയിൻ ആക്ടേഴ്സിന് മാത്രമാണെന്നും പറഞ്ഞു.

ആദ്യം സിനിമയിൽ ക്രഷ് തോന്നിയത് സ്വപ്നക്കൂട് എന്ന സിനിമ കണ്ട ശേഷം പൃഥ്വിരാജിനോടാണെന്നും പിന്നീട് സോൾട് ആൻഡ് പെപ്പർ സിനിമ കണ്ടുകഴിഞ്ഞപ്പോൾ ആസിഫ് അലിയോടായി ക്രഷ് എന്നും പറഞ്ഞു. നടി തൻ്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മാറ്റിയും കാണിക്കാറില്ല. അതുകൊണ്ട് തന്നെ നടി പല വിവാദങ്ങളിലും എത്താറുമുണ്ട്. പൊറോട്ടയുടെ കാര്യത്തിലും നടി പറഞ്ഞകാര്യം വിവാദത്തിലെത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply