എന്നെയും വേറെ ഒരു പെൺകുട്ടിയെയും എന്റെ കാമുകന് ഒരു പോലെ പ്രേമിക്കാൻ പറ്റുമെങ്കിൽ അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല ! തുറന്നു പറഞ്ഞു അനാർക്കലി

anarkkali marikkar love

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് വിനീത് ശ്രീനിവാസൻ നിർമ്മിച്ച ചിത്രമായിരുന്നു ആനന്ദം. ഗണേഷ് രാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. തീയറ്ററുകളിൽ മികച്ച വിജയം ആയിരുന്നു ആനന്ദം നേടിയെടുത്തത്. ആനന്ദത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറിയ താരസുന്ദരിയാണ് നടി അനാർക്കലി മരക്കാർ. ആനന്ദം എന്ന സിനിമ വിജയമായതോടുകൂടി ഒരുപിടി നല്ല കഥാപാത്രങ്ങളാണ് അനാർക്കലിയെ തേടി എത്തിയത്.

അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ അനാർക്കലിക്ക് സാധിച്ചു. ശേഷം ഉയരെ എന്ന മലയാള ചിത്രത്തിലൂടെ അനാർക്കലി തന്റെതായ ഒരു സ്ഥാനം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കി. സോഷ്യൽ മീഡിയയിലും വളരെ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം. തന്റെ ഫോട്ടോഷോട്ടുകൾ ചിത്രങ്ങളും വീഡിയോസും എല്ലാം നിരന്തരം സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കാറുണ്ട്.

ഈയടുത്ത് ബ്രേക്ക് അപ്പിനെ പറ്റി അനാർക്കലി തുറന്നുപറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു സ്ത്രീ ഒരു ബന്ധത്തിൽ നിന്ന് വിട്ടുപോകുന്നതിനെ തേപ്പ് എന്ന് വിശേഷിപ്പിക്കുന്നതിൽ തനിക്ക് താല്പര്യം ഇല്ലെന്ന് അനാർക്കലില്‍ തുറന്നുപറഞ്ഞു. പുരുഷനായാലും സ്ത്രീയായാലും ദേഷ്യം വരുന്നത് ഒരു സ്വാഭാവിക കാര്യമാണിന്നും ചില ആൺകുട്ടികൾ അക്രമാസക്തമായി പെരുമാറും എന്നും താൻ അത്തരത്തിൽ ഒരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അനാർക്കലി തുറന്നു പറയുന്നു. അന്ന് തന്റെ കാമുകൻ തന്നെ ഇഡിക്കുകയും തോഴിക്കുകയും വരെ ചെയ്തിട്ടുണ്ടെന്നും നടി പറഞ്ഞു.

തന്റെ ഉമ്മ സൂക്ഷിച്ചു പ്രേമിക്കണം എന്ന് തന്നെ ഉപദേശിച്ചിട്ടുണ്ട് എന്നും നടി കൂട്ടിച്ചേർത്തു. താൻ മുൻപ് കാമുകനുവേണ്ടി തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ട് വരെ ഉണ്ടെന്നും അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുമായിരുന്നു എന്നും. എന്നാൽ പിന്നീട് അതിൽ നിന്നൊക്കെ താൻ പുറത്തുവന്നു എന്നും ഇപ്പോൾ താൻ ഒന്നുകൂടി ചിന്തിച്ചിട്ട് എല്ലാം ചെയ്യാറുള്ളൂ എന്നും നടി പറഞ്ഞു. തന്റെ വസ്ത്രധാരണത്തിൽ ഇടപെടാൻ വരുന്ന ഒരാളെ ഇനി പ്രേമിക്കില്ലെന്നും അയാൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ ഓക്കേ ബൈ എന്ന് പറഞ്ഞ് താൻ പിരിയുമെന്നും അനാർക്കലി കൂട്ടിച്ചേർത്തു.

താൻ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്നും മുൻപ് ഒരു കാമുകനെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിട്ടുണ്ട് എന്നും വെളിപ്പെടുത്തി. ഇപ്പോൾ തനിക്കൊരു പ്രേമം ഉണ്ടെന്നും കാമുകന് മറ്റൊരു പെൺകുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാൻ സാധിക്കുമെങ്കിൽ അതിൽ തനിക്ക് പ്രശ്നമൊന്നുമില്ല എന്നും അനാർക്കലി പറയുന്നു. തിരുവനന്തപുരം മാർ ഇവാനിയേഴ്സ് കോളേജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ബിരുദം നേടിയ താരമാണ് അനാർക്കലി. ശേഷം ആനന്ദത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്നു.

പിന്നീട് വിമാനം, മന്ദാരം, ഉയരെ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ തന്റെ പിതാവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വിവാദത്തിന് മറുപടിയുമായി താരം വന്നിരുന്നു. തന്റെ മാതാപിതാക്കൾ ഒരു വർഷമായി വേർപിരിഞ്ഞു ജീവിക്കുന്നു എന്നും താനും തന്റെ സഹോദരിയും പിതാവിന് മറ്റൊരു വിവാഹം ചെയ്യിപ്പിച്ചാലോ എന്ന് ചിന്തിക്കാറുണ്ട് എന്നും പിതാവ് മറ്റൊരാളെ കണ്ടെത്തിയതിൽ വളരെയധികം സന്തോഷിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply