വിവാഹത്തെക്കാൾ എന്ത് കൊണ്ടും നല്ലത് ലിവിങ് ടുഗെദർ…അതാണ് എന്ത് കൊണ്ടും സുരക്ഷിതം ! കാരണം തുറന്നു പറഞ്ഞു അനാർക്കലി

പുതുമുഖങ്ങളെ അണിനിരത്തി ഗണേഷ് രാജ് സംവിധാനം ചെയ്‌ത്‌, വിനീത് ശ്രീനിവാസൻ നിർമ്മിച്ച ചിത്രമായിരുന്നു “ആനന്ദം”. റോഷൻ മാത്യു, അനു ആന്റണി, സിദ്ധി മഹാജൻകാട്ടി, തോമസ് മാത്യു, അരുൺ കുര്യൻ, വൈശാഖ് നായർ, അനാർക്കലി മരിക്കാർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. “ആനന്ദം” എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തിലേക്ക് എത്തിയ താരമാണ് അനാർക്കലി മരക്കാർ.

അനാർക്കലിയുടെ സഹോദരി ലക്ഷ്മി മരക്കാർ ബാലതാരമായി മലയാള സിനിമയിൽ തിളങ്ങിയിട്ടുണ്ട്. “നമ്പർ 20 മദ്രാസ് മെയിൽ” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി എത്തിയത് അനാർക്കലിയുടെ സഹോദരി ലക്ഷ്മി ആയിരുന്നു. അനാർക്കലിയുടെ അമ്മ ലൈലയും അഭിനേതാവാണ്. “കുമ്പളങ്ങി നൈറ്റ്സ്” എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായ നാല് സഹോദരങ്ങളുടെ അമ്മയായി എത്തിയത് അനാർക്കലിയുടെ അമ്മ ലൈല ആയിരുന്നു.

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തിയ “ഉയരെ” എന്ന സിനിമയിലെ അനാർക്കലിയുടെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. അഭിനയത്തിന് പുറമെ മോഡലിങ്ങിലും വളരെ സജീവമാണ് താരം. അനാർക്കലിയുടെ ചില ഫോട്ടോഷൂട്ടുകൾ വിമർശനത്തിന് ഇടയാകാറുണ്ടെങ്കിലും അതൊന്നും താരം വകവെക്കാറില്ല. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അനാർക്കലി. സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്.

ഒരു മികച്ച അഭിനേതാവ് മാത്രം അല്ല, നല്ല ഒരു ഗായിക കൂടി ആണ് അനാർക്കലി. താരത്തിന്റെ പാട്ടുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗം ആകാറുണ്ട്. ഇപ്പോൾ ഇതാ വിവാഹത്തെക്കുറിച്ച് ഉള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് അനാർക്കലി. ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ളവരുടെ ജീവിതത്തിലെ സംഭവങ്ങൾ കാണുമ്പോൾ ലിവിങ് ടുഗതർ ആണ് നല്ലത് എന്ന് താരം അഭിപ്രായപ്പെടുന്നു. വിവാഹം എന്നത് രണ്ടു വ്യക്തികൾ പേപ്പറിൽ ഒപ്പ് വെക്കുന്ന ഒരു കരാർ മാത്രമാണ് എന്നാണ് അനാർക്കലിയുടെ അഭിപ്രായം.

അനാവശ്യമായ കാര്യങ്ങൾ ആണ് ഇതൊക്കെ, എന്ത് കൊണ്ടും വിവാഹത്തേക്കാൾ സുരക്ഷിതം ലിവിങ് ടുഗെദർ ആണെന്ന് താരം വെളിപ്പെടുത്തുന്നത്. തന്റെ അഭിപ്രായങ്ങൾ യാതൊരു മടിയുമില്ലാതെ തുറന്നു പറയുന്ന ആളാണ് അനാർക്കലി. ഒരുപാട് ആളുകൾ അംഗീകരിക്കുന്ന കാര്യമാണ് ഇത് എന്നും ഒരുപാട് ആളുകൾ തുടരുന്ന ഒരു കാര്യമാണ് ലിവിങ് ടുഗെദർ എന്നും താരം പറയുന്നു. മാത്രമല്ല മലയാള സിനിമയിലെ ഒട്ടുമി താരങ്ങളും ഈ അഭിപ്രായത്തോട് യോജിക്കുന്നു.

“ആനന്ദ”ത്തിൽ നായിക കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിമാരെക്കാൾ കൂടുതൽ അവസരങ്ങൾ തേടിയെത്തിയത് അനാർക്കലിയെയാണ്. വേറിട്ട അഭിനയശൈലിയും സ്റ്റൈലിഷ് ലുക്കും കൊണ്ട് വളരെ പെട്ടെന്ന് തന്നെ അനാർക്കലി ശ്രദ്ധേയമായി. അടുത്തിടെ ആസിഫ് അലി നായകൻ ആയ ചിത്രത്തിൽ നായിക ആയെത്തിയെങ്കിലും ചിത്രം പരാജയപ്പെടുകയായിരുന്നു. “അമല”, “ഒരു രാത്രി ഒരു പകൽ”, “കിസ” തുടങ്ങി നിരവധി സിനിമകളാണ് അനാർക്കലി അഭിനയിച്ചിട്ടുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply