സിനിമയിലെ ലിപ് ലോക്ക് രംഗം വളരെ ആസ്വദിച്ചുകൊണ്ടായിരുന്നു ചെയ്തത്; ആ സീൻ കാണുമ്പോൾ ഇപ്പോഴും കുളിര് തോന്നാറുണ്ടെന്ന് നടി അനാർക്കലി മരയ്ക്കാർ.

ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനാർക്കലി മരയ്ക്കാർ. വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ തുടങ്ങിയ സിനിമകളിലൊക്കെ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട് നടി.സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ നടി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരുണ്ട് താരത്തിന്.

പല ഗ്ലാമറസ് ഫോട്ടോകളും നടി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. നടി പങ്കുവെക്കുന്ന ഫോട്ടോസും വീഡിയോസുമൊക്കെ ആരാധകർ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാരുമുണ്ട്.നടി ഇപ്പോൾ അവസാനമായി അഭിനയിച്ച ചിത്രം സുലൈഖ മൻസിൽ ആണ്. വിചിത്രമായ പ്രണയസങ്കൽപവുമായി നടി അനാർക്കലി തൻ്റെ സങ്കൽപ്പത്തിലെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി. സുലൈഖ മൻസിൽ എന്ന പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ തൻ്റെ പ്രണയത്തെക്കുറിച്ചും സിനിമാ അനുഭവത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അനാർക്കലി.

താൻ അഭിനയിച്ചതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം അവസാനമായി ഇറങ്ങിയ ബി 32 മുതൽ 44 വരെ എന്ന സിനിമയാണ്. അത് ഇഷ്ടപ്പെടാൻ കാരണം അതിലെ വ്യത്യസ്ത കഥാപാത്രം തന്നെയായിരുന്നു. അതിൽ അനാർക്കലി മരക്കാർ ചെയ്ത വേഷം ഒരു ട്രാൻസ്മെന്നിൻ്റെതായിരുന്നു. ഒരുപാട് ചിത്രങ്ങൾ ട്രാൻസ് വുമണിൻ്റെതായി ഇറങ്ങിയിട്ടുണ്ടെങ്കിലും ട്രാൻസ്മെൻ കഥാപാത്രമായി സിനിമകൾ അധികമിറങ്ങിയിട്ടില്ല.
അതുകൊണ്ടുതന്നെ ആ വേഷം എന്നെ സംബന്ധിച്ചിടത്തോളം ഒരു ചാലഞ്ച് കഥാപാത്രമായിരുന്നു എന്നും ഞാൻ വളരെ ആസ്വദിച്ചായിരുന്നു ആ സിനിമ ചെയ്തത് എന്നും നടി പറഞ്ഞു.

കാരണം അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു തനിക്ക് ആ സിനിമയിൽ ലഭിച്ചിരുന്നത് എന്നും പറഞ്ഞു. കൂടാതെ ആ സിനിമയിലുള്ള ഒരു ലിപ് ലോക്ക് രംഗത്തെക്കുറിച്ചും നടി വാചാലയായി. ആ ലിപ് ലോക്ക് രംഗം താൻ വളരെ ആസ്വദിച്ചാണ് ചെയ്തതെന്നും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആ സീനുകൾ കാണുമ്പോൾ തനിക്ക് കുളിര് വരാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. അനാർക്കലിക്ക് അധികം സിനിമകളിൽ ഒന്നും അവസരം കിട്ടിയിരുന്നില്ല എങ്കിലും കിട്ടിയ അവസരങ്ങളൊക്കെ നടി പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

ബി 32 മുതൽ 44 വരെ എന്ന സിനിമ സ്ത്രീ പക്ഷത്തുനിന്ന് കൊണ്ട് സ്ത്രീകൾക്ക് വേണ്ടി സർക്കാർ മുൻകൈയെടുത്തു കൊണ്ട് പുറത്തിറക്കിയ ചിത്രമാണ്. നടിക്ക് ഗ്ലാമറസ് വേഷങ്ങൾ ചെയ്യുവാനും യാതൊരു മടിയുമില്ല. സിനിമകളൊന്നും ലഭിക്കാതിരുന്ന സമയത്തായിരുന്നു ഈ സിനിമയിലേക്ക് വിളിച്ചത്. കൂടാതെ ഇത്തരത്തിലുള്ള വേറിട്ട ഒരു ക്യാരക്ടർ ലഭിച്ചത് കൊണ്ട് ആ സിനിമയിലേക്ക് അഭിനയിക്കാൻ തയ്യാറാകുകയും തൻ്റെ കഴിവിൻ്റെ പരമാവധി നൽകി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

story highlight – Anarkali says I am enjoying the kissing scene in the film B32 Muthal 44 Vare

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply