അമൃത ആഗ്രഹിച്ചിരുന്നത് ബാലയുടെ സ്നേഹമായിരുന്നു ! ആ തലോടൽ നഷ്ട്ടപെട്ടതാണ് എല്ലാത്തിനും കാരണം

മലയാളി പ്രേക്ഷകർ നേരിട്ട് കണ്ട ഒരു പ്രണയമായിരുന്നു നടൻ ബാലയുടെയും അമൃതാ സുരേഷിന്റെയും ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെത്തിയ ബാല പരിപാടിയിലെ മത്സരാർത്ഥിയായ അമൃതാ സുരേഷിനെ പ്രണയിക്കുകയായിരുന്നു ബാല. ഒരു പ്രണയദിനത്തിൽ അമൃത ബാലയെ വിളിച്ച് ചേട്ടനും ചേട്ടന്റെ ചേച്ചിക്കും എന്റെ വാലെന്റസ് ഡേ ആശംസകൾ എന്ന് പറഞ്ഞു. പിന്നീട് ഒരിക്കൽ ഇരുവരും ഒരുമിച്ചുള്ള ഒരു അഭിമുഖത്തിൽ വളരെ രസകരമായി ഈ കാര്യത്തെക്കുറിച്ച് ബാല സംസാരിച്ചിരുന്നു. തനിക്ക് കാമുകി ഉണ്ടോന്നറിയാനുള്ള അമൃതയുടെ ഒരു സൈക്കോളജിക്കൽ മൂവ് ആയിരുന്നു ഇത് എന്നാണ് ബാല ഇതിനെ കുറിച്ച് പറഞ്ഞത്. പിന്നീട് ഇരുവരും പ്രണയിച്ച് വിവാഹിതരായ കാര്യങ്ങൾ ഒക്കെ പ്രേക്ഷകർക്ക് അറിയാവുന്ന കാര്യങ്ങളാണ്.

പുതിയ മുഖം എന്ന ചിത്രം ഹിറ്റ് ലിസ്റ്റിൽ നിൽക്കുന്ന സമയത്താണ് ബാലയും അമൃതയും ജീവിതത്തിൽ ഒരുമിക്കുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങളിൽ പ്രേക്ഷകർ അമൃതയെ കളിയാക്കി ചിരിക്കുന്ന ബാലയെയാണ് കണ്ടിട്ടുള്ളത്. അമൃതയോടുള്ള സ്നേഹക്കൂടുതൽ ആയിരുന്നുവെന്ന് ഒരു സമയത്ത് ആളുകൾ വിശ്വസിച്ചു എങ്കിലും പിന്നീട് മറ്റുള്ളവർക്ക് മുൻപിൽ വെച്ച് അമൃതയെ കളിയാക്കുന്നത് ബാല ഒരു സ്ഥിരം കാര്യമായി മാറ്റുകയായിരുന്നു ചെയ്തത്. അതോടെ ആളുകൾക്കും അത് ഇഷ്ടപ്പെടാതെ വന്നിരുന്നു. ഒന്നും മിണ്ടാതെ ചിരിയോടെ ഇരിക്കുന്ന അമൃത ആയിരുന്നു എല്ലാവർക്കും വേദന ആയത്.

ഭാഗ്യലക്ഷ്മിയ്ക്കൊപ്പം ഇരുവരും എത്തിയ ഒരു പരിപാടിയിൽ ബാലയെ കുറിച്ച് അമൃത പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തിനുമുൻപ് ബാല ചേട്ടൻ എന്നോട് ഭയങ്കര ഇഷ്ടമായിരുന്നു. ഭയങ്കര കേറിങ് ആയിരുന്നു. വിവാഹശേഷം എന്നോട് ഒട്ടും ഇഷ്ടമില്ല. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കില്ല. ഞാൻ ദോശ ചുട്ടു വരുമ്പോഴേക്കും ചേട്ടൻ കഴിച്ചിട്ട് എഴുന്നേറ്റ് പോയിട്ടുണ്ടാവും. ഞാൻ ഒറ്റയ്ക്ക് ഇരുന്ന് ഭക്ഷണം കഴിക്കണം. പിറന്നാൾ ദിവസം പോലും ബാല ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചില്ല എന്നും അമൃത പരാതി പറയുന്നുണ്ട്. പുറത്ത് പോയി ഭക്ഷണം കഴിച്ചു എന്നും എല്ലാ ദിവസവും ഒരുമിച്ച് ഇരിക്കണമെന്ന് താൻ പറയുന്നില്ല.

പിറന്നാൾ ദിവസം എങ്കിലും തനിക്കൊപ്പം ഒരുമിച്ചിരുന്ന് തനിക്ക് ഭക്ഷണം ഒക്കെ വാരി തന്നു കഴിച്ചു കൂടെ എന്നാണ് അവർ ചോദിക്കുന്നത്. 24 മണിക്കൂറും ഞാനവളേ സ്നേഹിച്ചു കൊണ്ടിരിക്കണം. അതാണ് അവളുടെ ആഗ്രഹം. ഞാൻ അവളെ കൂടാതെ ഭക്ഷണം കഴിച്ചാൽ പിന്നെ അവൾക്ക് അത് വലിയ പ്രശ്നമാണ്. ഇങ്ങനെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ബാല പറഞ്ഞിരുന്നത്. അപ്പോഴാണ് അമൃത പറഞ്ഞത് എന്നും വേണം എന്ന് ഞാൻ പറയുന്നില്ല. എന്റെ പിറന്നാൾ ദിവസം എങ്കിലും ഇങ്ങനെയൊക്കെ ചെയ്തുകൂടെ എന്ന്. അമൃതയുടെ വാക്കുകളിൽ നിന്നും ബാലയുടെ ആ സ്നേഹം ഒരുപാട് അമൃത ആഗ്രഹിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നു.ആ സ്നേഹം എന്നാൽ അമൃതയ്ക്ക് ലഭിച്ചിരുന്നില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply