തന്നെ പറയുന്നത് മനസിലാക്കാം എന്നാൽ അവനെ എന്തിനാ ഇതിലേക്കു വലിച്ചിടുന്നത് എന്ന് മനസ്സിലാകാണില്ല എന്ന് അമൃത സുരേഷ് !

പലപ്പോഴും വാർത്തകൾ വളച്ചൊടിച്ച് ഏത് വിതേനയെങ്കിലും കുറച്ചു വ്യൂസ് ലഭിച്ചു വരുമാനം കണ്ടെത്തുന്ന പല ഓൺലൈൻ മാധ്യമങ്ങളും ഉണ്ട്. ആളുകൾക്ക് ഇന്ന് വാർത്തകൾ മുഴുവൻ വായിച്ചു തീർക്കാൻ നേരമില്ലാത്തതുകൊണ്ട് പലപ്പോഴും തലക്കെട്ടുകൾ മാത്രം വായിച്ചു വിടുന്നതാണ് പതിവ്. ആളുകളുടെ ഈ രീതി മനസ്സിലാക്കി കൊണ്ട് തന്നെ തലക്കെട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നൽകി വ്യൂസ് വർധിപ്പിക്കുന്ന ഒരുപാട് ആളുകളുണ്ട്.

അത്തരത്തിലുള്ള തലക്കെട്ടുകൾ മാത്രം വായിച്ച് സെലിബ്രിറ്റികളെ പച്ച തെറി വിളിക്കുന്ന ഒരുപാട് പേരുണ്ട്. നടൻ ബാലയുമായുള്ള വിവാഹമോചനത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ നിരന്തരം ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് അമൃത സുരേഷ്. വിവാഹമോചനത്തിനു ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമായ അമൃത എന്ത് പങ്കുവെക്കുമ്പോഴും ബാലയുമായി കൂട്ടി ചേർത്തുള്ള കമന്റുകൾ വരുന്നത് ആയിരുന്നു പതിവ്. ഗോപി സുന്ദറുമായി പ്രണയത്തിൽ ആയതിനു ശേഷവും രൂക്ഷമായ വിമർശനത്തിന് ഇര ആവുകയാണ് അമൃത.

അമൃത പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. തന്നെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിൽ വന്ന വീഡിയോയ്ക്ക് എതിരെ പ്രതികരിക്കുകയാണ് അമൃത ഇപ്പോൾ. അമൃത ഇത്രയും തരംതാഴരുത് എന്ന തലക്കെട്ടോടെയാണ് ഈ വാർത്ത വന്നത്. ഇതോടൊപ്പം അമൃതയുടെ ഒരു വീഡിയോയും ഉണ്ട്. ഈ വീഡിയോയിൽ അമൃതയുടെ ഒപ്പം ഒരു സുഹൃത്തും ഉണ്ട്. അമൃതയ്ക്ക് ഒപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു എന്ന ഒറ്റ കാരണം കൊണ്ട് കേട്ടാൽ അറക്കുന്ന ചീത്ത വിളികൾ നേരിടുകയാണ് സുഹൃത്ത് സാംസൺ ഇപ്പോൾ.

ആ വീഡിയോയിൽ ആകട്ടെ അമൃത ഗായിക ആയുള്ള തുടക്കത്തെ കുറിച്ചും ജീവിതത്തിൽ നേരിട്ടുള്ള പ്രതിസന്ധികളെ കുറിച്ചും എല്ലാമാണ് പറയുന്നത്. ഏറ്റവും ഒടുവിൽ അമൃതയുടെ ബാൻഡിലെ അംഗമായ സാംസണുമൊത്ത് താരം ഒരു പാട്ടു പാടുന്നതുമാണ് കാണിക്കുന്നത്. ഇത്രമാത്രമുള്ള ഒരു വീഡിയോയ്ക്ക് ആണ് ഇത്തരത്തിൽ തെറ്റിദ്ധരിക്കുന്ന തലക്കെട്ട് നൽകിയിരിക്കുന്നത്. തലക്കെട്ടിൽ കൊടുത്ത പോലെ യാതൊന്നും ആ വീഡിയോയിൽ ഇല്ല.

എല്ലാവരും തലക്കെട്ട് മാത്രം വായിച്ച് വളരെ മോശമായ രീതിയിലാണ് വീഡിയോകൾ ഉണ്ടായിരുന്ന സുഹൃത്തിനെ ചീത്ത വിളിക്കുന്നത്. ആ തലക്കെട്ട് ഒരുപാട് വേദനിപ്പിക്കുന്നതാണ് എന്ന് അമൃത പ്രതികരിച്ചു. വീഡിയോ കണ്ടിട്ട് ഏതു തരത്തിലാണ് താൻ തരംതാഴ്ന്നത് എന്ന് മനസ്സിലായില്ല എന്നും വീഡിയോയിൽ എനിക്ക് ഒപ്പം പാട്ട് പാടിയത് അമൃതംഗമയ ബാൻഡിലെ ലീഡ് മെയിൽ സിംഗർ ആയ സാംസൺ ആണെന്നും അമൃത വ്യക്തമാക്കി.

തിരുവനന്തപുരത്ത് പോയപ്പോൾ സാംസണോടൊപ്പം കൂടി എടുത്ത ഒരു തമാശ വീഡിയോ ആയിരുന്നു അത്. വാർത്തകൾ ഏത് അറ്റം വരെ വളച്ചൊടിക്കാം എന്നതിന്റെ തെളിവാണ് ഇത്. ഏറ്റവും വിഷമമായത് വീഡിയോയിൽ എനിക്കൊപ്പം പ്രത്യേകപ്പെട്ട സാമിന്റെ കാര്യം ഓർത്തിട്ടാണ്. അവൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറി വിളിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. വായിക്കാൻ പോലും കൊള്ളില്ലാത്ത കമൻസായിരുന്നു ആ വീഡിയോയ്ക്ക് കീഴിൽ എന്ന് അമൃത സുരേഷ് പ്രതികരിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply