ലോക സുന്ദരി എന്ന് ഇന്നും സിനിമാലോകം വിശേഷിപ്പിക്കുന്ന ഒരു പേരാണ് ഐശ്വര്യ റായി. ഐശ്വര്യറായിയുടെ വിശേഷങ്ങൾ എല്ലാം വലിയ താല്പര്യത്തോടെയാണ് ഇപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഐശ്വര്യയുടെ കുടുംബ ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ബച്ചൻ കുടുംബത്തിലേക്ക് എത്തിയതോടെ ഐശ്വര്യയുടെ വിശേഷങ്ങളുടെ തിളക്കം അല്പം വർദ്ധിച്ചിരിക്കുകയാണ് എന്നതാണ് സത്യം. ഐശ്വര്യയുടെ മകൾ ആരാധ്യയെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഐശ്വര്യയെ പോലെ തന്നെയാണ് ആരാധ്യയും കാണാൻ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ ആരാധ്യ ജനിച്ച സമയത്തെ കുറിച്ചും തന്റെ മരുമകൾ എത്രത്തോളം വേദന ആ സമയത്ത് അനുഭവിച്ചു എന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞു കൊണ്ടിരിക്കുകയാണ് ഐശ്വര്യയുടെ അമ്മായിഅച്ഛൻ ആയ അമിതാഭ് ബച്ചൻ.
തന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് യഥാർത്ഥത്തിൽ ബിഗ്ബി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കൊച്ചുമകളുടെ പ്രിയപ്പെട്ട മുത്തശ്ശൻ ആണ് അദ്ദേഹം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒക്കെ തന്നെ വൈറൽ ആണ്. 2011 ലായിരുന്നു ഐശ്വര്യ ആരാധ്യയ്ക ജന്മം നൽകിയത്.. കുഞ്ഞു ജനിച്ച സന്തോഷത്തിൽ പുറത്തേക്ക് വന്നു വളരെ സന്തോഷത്തോടെയാണ് മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചിരുന്നത്. കുഞ്ഞിനെ കാണാൻ ഐശ്വര്യയെ പോലെ തന്നെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇടയ്ക്ക് വീട്ടിൽ എല്ലാവരുടെയും മുഖച്ഛായ വരുന്നുണ്ട്. കൊച്ചുകുട്ടിയല്ലേ അതുകൊണ്ടുതന്നെ അവളുടെ മുഖച്ഛായ ഇങ്ങനെയും മാറിയും മറിഞ്ഞും ഇരിക്കും എന്നും പറയുന്നുണ്ടായിരുന്നു ബച്ചൻ. സ്വഭാവിക പ്രസവം ആയിരുന്നു. ഐശ്വര്യ അത് ആയിരുന്നു താൽപര്യപ്പെടുന്നത് എന്നും വേദനസംഹാരികൾ ഒന്നും തന്നെ കഴിച്ചിരുന്നില്ല എന്നുമാണ് പിന്നീട് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നത്.
രണ്ടുമൂന്ന് മണിക്കൂറുകളോളം വേണ്ടി വന്നിരുന്നു പ്രസവത്തിന് വേണ്ടി. ആ സമയങ്ങളിൽ അത്രയും ഐശ്വര്യ വേദന അനുഭവിക്കുകയായിരുന്നു എന്നുമാണ് അമിതാഭ് ബച്ചൻ പറഞ്ഞിരുന്നത്. ഞങ്ങൾ ആശുപത്രിയിലെത്തുന്നത് 17 ന് രാത്രിയിലാണ്. ഏതുസമയത്തും പ്രസവം ഉണ്ടാകുമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. 16ന് രാവിലെ ഐശ്വര്യ പ്രസവിച്ചു. ഇന്നത്തെ കാലത്ത് പലരും സീ സെക്ഷൻ മറ്റും ചെയ്യുമായിരുന്നുവെങ്കിലും അതൊരു സ്വാഭാവികമായ പ്രസവമായിരുന്നു. ഐശ്വര്യയെ അഭിനന്ദിക്കുകയാണ് ഞാൻ. അവൾ വേദന സംഹാരികൾ ഒന്നും ഉപയോഗിച്ചിരുന്നില്ല. എനിക്ക് അവൾക്കൊപ്പം ചെലവഴിക്കാൻ സാധിക്കാറില്ല. എന്നാണ് പിന്നീട് കൊച്ചുമകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
രാവിലെ ഞാൻ ഷൂട്ടിന് പോകും. 8 30 ആകുമ്പോൾ അവൾ സ്കൂളിലേക്കും. വൈകിട്ട് വന്നാൽ ഹോംവർക്ക് ഉണ്ടാകും. പിന്നെ അമ്മ ഏൽപ്പിച്ച ചില പണികളും. രാത്രിയിൽ ഞാൻ എത്തുമ്പോൾ സമയം 11 മണി ആകും. അപ്പോഴേക്കും അവൾ ഉറങ്ങിയിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ഞായറാഴ്ചകളിൽ ആണ് ഞാൻ അവൾക്കൊപ്പം ചിലവഴിക്കുന്നത്. അവൾക്ക് ദേഷ്യം വരുമ്പോൾ ഞാൻ ചോക്ലേറ്റ്, ഹെയർബാൻഡ് ഒക്കെ വാങ്ങിക്കൊടുക്കും. പിങ്ക് നിറം ആണ് അവൾക്ക് കൂടുതൽ ഇഷ്ടം. അതുകൊണ്ടുതന്നെ ഈ നിറത്തിലുള്ള എയർബാൻഡ് ആണ് കൊടുക്കുക എന്നും ആരാധ്യയെക്കുറിച്ച് അമിതാഭ് ബച്ചൻ പറയുന്നു.