സ്വന്തം വീട്ടിലെ കുട്ടി എന്ന് മലയാളികൾക്ക് ഇഷ്ടം തോന്നുന്ന താരമാണ് അമ്പിളി ദേവി. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ശാലീന സൗന്ദര്യവും അഭിനയമികവും കൊണ്ടും മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് അമ്പിളി ദേവി. ടെലിവിഷൻ പരമ്പരകളിലെ സജീവ സാന്നിധ്യമായ അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതം അത്ര വിജയകരമായിരുന്നില്ല. ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് അമ്പിളി ദേവിയുടെ കുടുംബപ്രശ്നങ്ങൾ ആയിരുന്നു. രണ്ടാം ഭർത്താവായ നടൻ ആദിത്യൻ ജയനുമായുള്ള പ്രശ്നങ്ങളും പ്രതികരണങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടയിൽ അമ്പിളി ദേവിയുടെ മുൻ ഭർത്താവും ക്യാമറാമാനുമായ ലോവലിനെ കുറിച്ചുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. 2009 മാർച്ച് 27ന് ആയിരുന്നു ക്യാമറമാൻ ലോവലുമായി അമ്പിളിയുടെ വിവാഹം നടന്നത്. ആ ബന്ധത്തിൽ ഒരു മകനുമുണ്ട്.
എട്ടു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇവർ വേർപിരിയുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയതിനു ശേഷം അമ്പിളി മാതാപിതാക്കളോടൊപ്പം ആയിരുന്നു കഴിഞ്ഞത്. അഭിനയവും നൃത്തം പരിശീലിപ്പിക്കലുമായി തകർന്നു പോയ ജീവിതം തിരിച്ചു പിടിച്ചു താരം. അങ്ങനെ ടെലിവിഷൻ പരമ്പരകളിൽ സജീവമായിരിക്കുമ്പോഴായിരുന്നു “സീത” എന്ന പരമ്പരയിൽ ഒപ്പം അഭിനയിച്ചിരുന്ന ആദിത്യൻ ജയനും ആയുള്ള പ്രണയവും വിവാഹവും. ആ ബന്ധത്തിലും ഒരാൺകുഞ്ഞുണ്ട് അമ്പിളിക്ക്. വളരെ സന്തോഷകരമായ കുടുംബജീവിതം ആയിരുന്നു ഇവരുടേത്. എന്നാൽ ഗർഭിണിയായി സ്വന്തം വീട്ടിൽ അമ്പിളി പോയതിനു ശേഷം ആദിത്യനും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ ആ ബന്ധവും അവസാനിക്കുകയായിരുന്നു. ഇപ്പോൾ മക്കളാണ് അമ്പിളിയുടെ ലോകം. മക്കൾക്ക് വേണ്ടിയാണ് അമ്പിളി ജീവിതത്തോട് പൊരുതി മുന്നേറുന്നത്. അമ്പിളിയുടെ മുൻ ഭർത്താവ് ലോവൽ സമൂഹമാധ്യമങ്ങൾ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
തന്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്ന ചില സന്തോഷങ്ങളെ കുറിച്ചാണ് ലോവൽ കുറിപ്പിൽ എഴുതിയിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ജനതനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവും പറയുന്ന ചിത്രം സിഗ്നേച്ചറിലൂടെ മികച്ച ക്യാമറാമാനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് ലോവൽ. മനോജ് പാലോടൻ സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക് രാമകൃഷ്ണൻ ആയിരുന്നു നായകൻ. പ്രകൃതിയെ ആശ്രയിച്ചു കൊണ്ടു ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന ചിത്രത്തിൽ അട്ടപ്പാടിയിലെ ദൃശ്യഭംഗി അതിമനോഹരമായി പകർത്തിയെടുക്കാൻ ലോവലിന് സാധിച്ചു. 2019 ലാണ് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലോവലിനെ തേടിയെത്തുന്നത്. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷത്തിലാണ് ലോവൽ ഇപ്പോൾ. ഒരുപാട് പേരാണ് ഈ സന്തോഷത്തിൽ ലോവലിനെ അനുമോദിക്കുകയും വിളിച്ച് ആശംസിക്കുകയും ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു കാലമായി ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും ലോവൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് ഇപ്പോൾ അദ്ദേഹം പങ്കുവെക്കുന്നത്.
ജീവിതത്തിൽ കയ്പേറിയ നിമിഷങ്ങളിൽ വേട്ടയാടപ്പെട്ടപ്പോഴും സമൂഹത്തിനു മുന്നിൽ അവഹേളിക്കപ്പെട്ടപ്പോഴും ഒന്നുമാത്രം ഉറപ്പിച്ചിരുന്നു, അഭിമാനത്തിന്റെ ഒരുനാൾ കാലം എനിക്കായി കരുതിവെക്കും എന്നും ആദരിക്കപ്പെടുമെന്നും. ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്ക് പോലും വലിയ രീതിയിൽ അഭിമാനിക്കുന്ന ഒരാളാണ് ലോവൽ. ജനിച്ച നാൾ മുതൽ കേട്ടുണരുന്നത് പൊങ്ങുംമൂട് പുളിക്കൽ ഭഗവതിയുടെ മുന്നിലെ മണിയുടെ ശബ്ദം ആണ്.
എല്ലാ ദുഃഖങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും പുളിക്കൽ അമ്മയ്ക്ക് മുന്നിലാണ് സമർപ്പിക്കുന്നത് എന്നും അതേ അമ്മയ്ക്ക് മുന്നിൽ, എന്നും കാണുന്ന ജനങ്ങൾക്ക് മുന്നിൽ വെച്ച് താൻ ആദരിക്കപ്പെട്ട സന്തോഷമാണ് ലോവൽ പങ്കുവെച്ചത്. ഏതൊരു പുരസ്കാരത്തെക്കാളും വിലമതിക്കാനാവാത്ത അംഗീകാരമാണ് സ്വദേശം നൽകുന്ന ഈ ആദരവ് എന്ന് ലോവൽ അഭിമാനപൂർവ്വം കുറിച്ചു. ലോവലിന്റെ കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.