രണ്ടാം വിവാഹം പരാജയപ്പെട്ട അമ്പിളി ദേവിയുടെ ഇപ്പോഴത്തെ ജീവിതം

മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ നടിയാണ് അമ്പിളി ദേവി. നിരവധി ആരാധകരായിരുന്നു അമ്പിളിക്ക് ഉണ്ടായിരുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം തന്നെ തന്റെതായ സാന്നിധ്യം ഉറപ്പിക്കാൻ അമ്പിളി ദേവിക്ക് സാധിച്ചിരുന്നു. ഇപ്പോൾ മിനിസ്ക്രീനിൽ ആണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം താരം സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കനൽപൂവ് എന്ന സീരിയലിൽ അഭിനയിക്കുകയാണ്. അഭിനയത്തിലും നൃത്തത്തിലും എല്ലാം ഒരേപോലെ കഴിവ് തെളിയിച്ച അമ്പിളി ദേവിയുടെ സ്വകാര്യജീവിതം അത്ര സന്തോഷകരം ആയിരുന്നില്ല എന്നതാണ് സത്യം.

മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലെ മീര എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു അമ്പിളി ദേവി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഹരിഹരൻ പിള്ള ഹാപ്പിയാണ്, കല്യാണക്കുറിമാനം തുടങ്ങി നിരവധി ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമേ താരത്തിനെ കാണാൻ സാധിച്ചിട്ടുള്ളൂ. എങ്കിലും ആരാധകർ നിരവധിയാണ് അമ്പിളി ദേവിക്ക്. നാടൻ മുഖവും കണ്ണുകളും നിഷ്കളങ്കമായ ചിരിയും ഒക്കെയാണ് അമ്പിളി ദേവിയെ കൂടുതൽ മനോഹരിയാക്കുന്നു. അഭിനയരംഗത്ത് ശോഭിക്കുവാൻ വളരെ പെട്ടെന്ന് സാധിച്ച ഒരു താരം കൂടി ആയിരുന്നു അമ്പിളി ദേവി.

എന്നാൽ സ്വകാര്യ ജീവിതത്തിൽ ഒരുപാട് വേദനകൾ ആയിരുന്നു അമ്പിളിയെ അലട്ടിയിരുന്നത്. ആദ്യ വിവാഹജീവിതം പരാജയം ആയതിനെ തുടർന്നാണ് താരം സീരിയൽ നടൻ ആയ ആദ്യത്യനെ ആണ് രണ്ടാമത് വിവാഹം കഴിക്കുന്നത്. എന്നാൽ ആ ജീവിതവും ഒട്ടുംതന്നെ മികച്ച രീതിയിൽ മുൻപോട്ടു പോയില്ല എന്നതാണ് സത്യം. രണ്ട് വിവാഹങ്ങളിലും ആയ രണ്ട് ആൺമക്കളാണ് അമ്പിളിക്ക് ഉള്ളത്. രണ്ടു മക്കളും അമ്പിളിക്ക് ഒപ്പം തന്നെയാണ് കഴിയുന്നത്. ആദ്യത്യനുമായുള്ള വിവാഹബന്ധം വേർപെടുത്തി കഴിഞ്ഞതിന് പിന്നാലെ വലിയതോതിലുള്ള വിമർശനങ്ങളും സൈബർ ഒക്കെ തന്നെ അമ്പിളിയെ തേടി എത്തിയിരുന്നു എന്നതാണ് സത്യം. പൊരുത്തപ്പെട്ടുപോകാൻ സാധിക്കാത്തതുകൊണ്ടാണ് വിവാഹബന്ധം വേർപെടുത്തിയത് എന്ന് അമ്പിളി പറഞ്ഞിരുന്നു.

ഇപ്പോൾ മകന്റെ പിറന്നാൾ ദിവസം അമ്പിളി പങ്കുവെച്ചിരിക്കുന്നത് പുതിയ ചിത്രവും അതിനു താരം നൽകിയിരിക്കുന്ന ക്യാപ്ഷനും ആണ് ശ്രദ്ധനേടുന്നത്. എന്റെ കുഞ്ഞിന് എല്ലാ നന്മകളും സന്തോഷങ്ങളും ജീവിതത്തിൽ ഉണ്ടാവട്ടെ. ഹാപ്പി ബർത്ത് ഡേ മോനേ എന്ന് കുറിച്ചുകൊണ്ടാണ് മകനോപ്പമുള്ള ചിത്രം അമ്പിളി പങ്കുവെച്ചിരുന്നത്. സന്തോഷത്തോടെ ജീവിക്കു എല്ലാം മറക്കാൻ കഴിയട്ടെ, ജീവിതത്തിൽ നന്മകൾ ഉണ്ടാവട്ടെ എന്നൊക്കെ പോസ്റ്റിനു താഴെ ആളുകൾ കമന്റ്‌ ചെയ്യുകയും ചെയ്യുന്നുണ്ട്. അമ്പിളിക്ക്കൊപ്പം തന്നെയായിരുന്നു പ്രേക്ഷകർ മുഴുവൻ നിന്നിരുന്നത്. പൊരുത്തപ്പെടാൻ സാധിക്കാത്ത ദാമ്പത്യജീവിതം ആണെങ്കിൽ അതിൽ നിന്നും പുറത്തു കിടക്കുന്നത് തന്നെയാണ് നല്ലത് എന്ന് പ്രേക്ഷകരെല്ലാം തന്നെ അമ്പിളിയോട് പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply