ആദ്യ വിവാഹബന്ധം തകർന്ന് 2 മത് പ്രണയം ഉണ്ടാവുകയും വിവാഹം കഴിക്കാൻ പോയപ്പോൾ അമ്മ പറഞ്ഞത് ഈ ഒരു കാര്യം മാത്രം – മനസ്സ് തുറന്ന് സിദ്ധാർഥ്

മലയാളി പ്രേക്ഷകർക്ക് എത്രകാലം കഴിഞ്ഞാലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് കെപിഎസി ലളിത. കെപിഎസി ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ മലയാളി പ്രേക്ഷകർ നെഞ്ചോടു സ്വീകരിച്ചിട്ടുണ്ട്. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ സിദ്ധാർഥ് മികച്ച പ്രകടനം കാഴ്ച വച്ചു. സ്പിരിറ്റ് എന്ന ചിത്രത്തിൽ അസാധ്യ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത് എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞു. നിദ്രയാണ് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രം. ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിലാശങ്ക, ജിന്ന് എന്നീ ചിത്രങ്ങളിലൊക്കെ തന്റെ കയ്യൊപ്പ് ചാർത്തി. ചതുരം ആണ് ഏറ്റവും പുതിയ താരത്തിന്റെ ചിത്രം.

കെപിഎസി ലളിതയുടെ മകനാണ് എന്ന ഇഷ്ടം മാത്രമല്ല പ്രേക്ഷകർക്ക് സിദ്ധാർദ്ധിനോട്‌ ഉള്ളത്. അടുത്ത കാലത്തായിരുന്നു ഫ്ലവർസിൽ സംപ്രേഷണം ചെയ്ത ഒരു കോടിയിൽ സിദ്ധാർദ്ധ് പങ്കെടുത്തത്. ആ സമയത്ത് സിദ്ധാർദ്ധ് അടുത്ത സുഹൃത്തായ ജിഷ്ണുവിനെ കുറിച്ചും അമ്മയെ കുറിച്ചും ഓർത്തു. ദൈവത്തെ പോലെ ആണ് താൻ അച്ഛനെയും അമ്മയെയും കാണുന്നത്. അച്ഛനെയും അമ്മയെയും എനിക്ക് നഷ്ടമായി. ലളിതയുടെ മകൻ എന്ന തരത്തിൽ തന്നെ പരിഗണിക്കാറുണ്ട്. അച്ഛനെക്കാൾ കൂടുതൽ പലരും അറിയുന്നത് എപ്പോഴും അമ്മയേ ആയിരുന്നല്ലോ. അമ്മയോടെ എല്ലാവർക്കും പ്രത്യേകമായ ഒരു ഇഷ്ടമാണ്. 2015 ആയിരുന്നു എനിക്ക് ഒരു അപകടം സംഭവിക്കുന്ന. അത് ഒരു തിരിച്ചുവരവ് ആയിരുന്നു.

രണ്ടാം ജന്മത്തിലേക്ക് തന്നെയായിരുന്നു. ഒരു വണ്ടി ഡിം അടിക്കാതെ വന്നപ്പോൾ ഞാൻ അയാളെ ചീത്ത വിളിക്കുകയായിരുന്നു. ആ സമയത്ത് എന്താണ് നടന്നത് എന്ന് ഇന്നും എനിക്കറിയില്ല. ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ഞാൻ അമ്മയോട് ചർച്ച ചെയ്യാറുണ്ട്. ജീവിതത്തിന്റെ പേഴ്സണൽ കാര്യങ്ങളിലും ഞാൻ അമ്മയുടെ ഉപദേശം തേടും. ആദ്യവിവാഹത്തിൽ പ്രശ്നങ്ങളുണ്ടായി. ആ സമയത്തെല്ലാം അമ്മയ്ക്കറിയാമായിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞതും അമ്മയോട് ആയിരുന്നു. രണ്ടാമത്തെ വിവാഹം പ്രണയവിവാഹമായിരുന്നു. അമ്മയോട് തന്നെയാണ് ഞാൻ ആദ്യം അതിനെ കുറിച്ച് പറഞ്ഞത്.

ഇതെങ്കിലും ഒന്ന് നേരെ കൊണ്ടുപോകണം എന്നാണ് അമ്മ എന്നോട് ആദ്യം പറഞ്ഞത്. അമ്മയാണ് പിന്നീട് എല്ലാ കാര്യവും ശരിയാക്കി തന്നത്. ഞാൻ എപ്പോഴും ഉണ്ടായെന്ന് വരില്ല നീ വെറുതെ കളിക്കരുത് കൃത്യമായി കാര്യങ്ങൾ എല്ലാം ചെയ്യണം എന്ന് എന്നോട് പറഞ്ഞു. കോവിഡ് വന്ന സമയത്ത് അമ്മ വല്ലാതെ പാനിക്കായിരുന്നു. ഷൂട്ടിങ്ങിന് പോകണം എന്നൊക്കെ പറയുമ്പോൾ എനിക്ക് ടെൻഷനാണ്.

കടം ഉണ്ടെന്നല്ലാതെ എത്രയുണ്ടെന്ന് ഒന്നും ഇന്നുവരെ പറഞ്ഞിട്ടില്ല. കൊടുത്തു തീർക്കാൻ ഉണ്ട് എന്ന് പറയാറുണ്ട്. എനിക്ക് കിട്ടുന്നത് ഞാൻ അമ്മയുടെ കയ്യിൽ ഏല്പിക്കും. ഞാൻ കൊണ്ടുപോയി കളഞ്ഞു എന്ന് പരാതി വേണ്ടല്ലോ. അമ്മയേ ഞാൻ മോശം ട്രീറ്റ്മെന്റ് നടത്തി കൊ ല്ലാ ൻ നോക്കുകയാണ് എന്ന തരത്തിലൊക്കെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. അത് ഞാൻ അന്ന് സംസാരിച്ചത് ആണ് അവരുടെ വായ മൂടിക്കെട്ടാൻ എനിക്ക് ആവില്ലല്ലോ എന്നാണ് സിദ്ധാർദ്ധ് പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply