മാതാപിതാക്കൾ ചെയ്യുന്ന ഈ കാര്യങ്ങൾ ആണ് കുട്ടികളെ വഴിതെറ്റിക്കുന്നത് – തീർച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട കുറിപ്പ്

ഒരു കുട്ടിയെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരിക എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കുട്ടികൾക്ക് അനിയോജ്യമായ കാര്യങ്ങൾ തീരുമാനിക്കുക എന്നതും ഏറെ പരിശ്രമിക്കേണ്ട കാര്യം തന്നെയാണ്. പല മാതാപിതാക്കൾക്കും ഇത്തരം കാര്യങ്ങളിൽ തെറ്റു പറ്റാറുണ്ട്. അത് കുട്ടികളെ മോശം ശീലങ്ങളിലേക്ക് ആണ് എത്തിച്ചിരിക്കുന്നത്. ഇത് കുട്ടികളുടെ ജീവിതത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കുട്ടികളുടെ ജീവിതത്തെ നശിപ്പിക്കുന്ന ഇന്ത്യൻ മാതാപിതാക്കളുടെ ചില ശീലങ്ങളെ കുറിച്ചാണ് ഇപ്പോൾ പറയപ്പെടുന്നത്.

ഈ കാലത്തെ പല കുട്ടികളും പുറത്ത് ഗ്രൗണ്ടിൽ കളിക്കുന്നതിനുപകരം സ്മാർട്ട്ഫോണുകളും ടാബ്ലറ്റുകളും ലാപ്ടോപ്പുകളും ആയി ഗെയിമുകളിൽ ഒതുങ്ങിയിരിക്കുകയാണ്. സാങ്കേതികമായി വളരെ വിദഗ്ധമായി ഒരു വ്യക്തി ആകുന്നു എങ്കിലും പുറം ലോകത്തെ കുറിച്ചുള്ള അവന്റെ വളർച്ചയും മൊത്തത്തിലുള്ള വളർച്ചയേയും ബാധിക്കുകയാണ് ചെയ്യുന്നത്. തുടർച്ചയായി മണിക്കൂറുകളോളം സ്ക്രീനിനു മുന്നിൽ ഇരിക്കുന്നത്. കുട്ടികളുടെ കണ്ണുകളെ വളരെ ദോഷകരമായും കുട്ടികളുടെ മനസ്സിൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. പല മാതാപിതാക്കളും അവരുടെ ഊർജ്ജവും സമയവും ലാഭിക്കുന്നതിനു വേണ്ടി തങ്ങളുടെ കുട്ടികളുടെ ഓരോ നിർബന്ധവും സ്നേഹം ആയി കണക്കാക്കുകയും അവ ഒന്നും പറയാതെ തന്നെ തിരിച്ച് നിറവേറ്റി കൊടുക്കുകയുമാണ് ചെയ്യുന്നത്.

ഇത്തരം ഒരു സാഹചര്യത്തിൽ കുട്ടികളെ അവരുടെ വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന് പഠിപ്പിക്കുന്നില്ല. ഓരോ കുട്ടിയുടെയും നിർബന്ധത്തിനു വഴങ്ങി നമുക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ ചെയ്തു കൊടുക്കുമ്പോൾ അത് കുട്ടിയെ മറ്റു അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നുണ്ട് എന്ന് നിങ്ങൾ ഓർക്കണം. ഇന്ന് ഒരു കളിപ്പാട്ടത്തിനു ആണ് വാശി പിടിക്കുന്നത് എങ്കിൽ നാളെ അതിന്റെ രീതി മാറും. കുറച്ചുകൂടി വളർന്നു കഴിയുമ്പോൾ അവനൊരു ഫോണിനോ ബൈക്കിനോ ഇതുപോലെ വാശിപിടിക്കാൻ തുടങ്ങും. ഇന്നത്തെ കാലത്തെ കുട്ടികൾക്കിടയിൽ മത്സരവും വളരെയധികം വർദ്ധിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ മാതാപിതാക്കൾ വിജയിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

ഏതൊരു കുട്ടിയും വിജയിക്കണമെന്നത് മാതാപിതാക്കളുടെ സ്വപ്നം തന്നെയാണ്. എന്നാൽ ഏതൊരു കുട്ടിക്കും അവരുടേതായ കഴിവുകൾ ഉണ്ടാകും. ആ കഴിവിനപ്പുറം നിന്ന് നമ്മൾ അവരെ കൂടുതൽ ഫോഴ്സ് ചെയ്യാൻ പാടില്ല. നിന്റെ കഴിവിനനുസരിച്ച് നീ വിജയിച്ചു വരൂ എന്ന് എത്ര മാതാപിതാക്കൾ മക്കളോട് പറയാറുണ്ട്. എല്ലാ കുട്ടികളും ഒരുപോലെയല്ല. കുട്ടികൾ വ്യത്യസ്തരാണ്. അവരുടെ ചിന്തയിലും ശീലങ്ങളിലും ആ വ്യത്യസ്തത നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എല്ലാം തന്നെ കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply