ഒരു സിനിമയ്ക്ക് വേണ്ടി മൂന്ന് മാസം കൊണ്ട് ആലിയ ഭട്ട് കുറച്ചത് 16 കിലോ – താരം തടി കുറച്ചത് എങ്ങനെ എന്ന് കണ്ടോ

alia bhatt fitness

ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന മിന്നും താരമാണ് ആലിയ ഭട്ട്. അഭിനയം കൊണ്ട് മാത്രമല്ല തന്റെ ഫിറ്റ്നസ് കൊണ്ടും ആരാധകപ്രീതി നേടിയെടുത്ത താരമാണ് ആലിയ. തന്റെ ആരോഗ്യകരമായ ജീവിതശൈലിയും വർക്കൗട്ട് സെഷനുകളും എല്ലാം താരം പ്രേക്ഷകർക്കുവേണ്ടി സോഷ്യൽ മീഡിയയിലൂടെ എപ്പോഴും പങ്കുവെക്കാറുണ്ട്. ആലിയ ഭട്ടിന്റെ ആദ്യകാല ചിത്രങ്ങളെല്ലാം എടുത്തു നോക്കിയാൽ വളരെ വണ്ണമുള്ള ശരീര പ്രകൃതിയുള്ള ഒരു വ്യക്തിയായിട്ടാണ് കാണാൻ കഴിയുക.

എന്നാൽ 2012 പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന താരത്തിന്റെ ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി 16 കിലോ ശരീരഭാരമാണ് വെറും മൂന്ന് മാസം കൊണ്ട് ആലിയ കുറച്ചത്. തന്റെ കരിയർ തിരക്കുകൾക്കിടയിലും ഫിറ്റ്നസിനും ആരോഗ്യത്തിനും ഏറെ പ്രാധാന്യം നൽകിയ വ്യക്തിയാണ് ആലിയ. ആരോഗ്യത്തോടെ ഫിറ്റായി ഇരിക്കാൻ വേണ്ടി ആലിയ മുടങ്ങാതെ വർക്ക് ഔട്ടുകൾ ചെയ്യാറുണ്ട്. വെയ്റ്റ് കിക്ക്, ബോക്സിങ്, ഡെഡ് ലിഫ്റ്റ് തുടങ്ങിയവയാണ് ആലിയയുടെ വർക്ക് ഔട്ട് സെക്ഷനുകളിലെ പ്രധാനപ്പെട്ട ഐറ്റംസ്.

പ്രശസ്ത താരങ്ങളുടെ ഫിറ്റ്നസ് പരിശീലകനായ യാസ്മിൻ കറാജ് വാലയുടെ കീഴിൽ പൈലേട്സും ആലിയ പരിശീലിക്കുന്നുണ്ടായിരുന്നു. ഫിറ്റ്നസിനു വേണ്ടി ജിമ്മിൽ പോകുന്നത് കൂടാതെ യോഗ പോസുകളും ആലിയ അഭ്യസിച്ചിരുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് താരം കൂടുതൽ കഴിക്കാറ്. കിച്ചടി, ചോറും പരിപ്പും, കേഡ് റൈസ് ഒപ്പം ഒരു സ്പൂൺ നെയ്യ് എന്നിവയൊക്കെയാണ് താരത്തിന്റെ ഇഷ്ട ഭക്ഷണം. ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താൻ താരം ശ്രദ്ധിച്ചിരുന്നു.

ഒരു കപ്പ് ഹെർബൽ ടീയിൽ തുടങ്ങുന്ന താരത്തിന്റെ ഒരു ദിനത്തിൽ ധാന്യങ്ങൾ പച്ചക്കറി ജ്യൂസ് എന്നിവ അടങ്ങിയ പ്രഭാത ഭക്ഷണവും ഉൾപ്പെടുന്നു. വ്യത്യസ്ത സീസണുകളിൽ വ്യത്യസ്ത ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ആലിയ. ഓർഗാനിക് മിൽക്ക്, ചാസ്സ്, ലസ്സി എന്നിവയുടെയൊക്കെ വലിയ ആരാധികയാണ് താരം. തന്റെ ആദ്യ സിനിമയിൽ അഭിനയിക്കാൻ വേണ്ടി 16 കിലോ ശരീര ഭാരമാണ് ആലിയ വെറും മൂന്നുമാസം കൊണ്ട് കുറച്ചത്.

ഇതിനുവേണ്ടി ബാക്ക് സ്ക്വാട്സ്, ജഫേഴ്സൺ കേഴ്സ്, എലവേറ്റഡ് സുമോ സ്‌ക്വാട്സ്, സുമോ ഡെഡ്ഫിറ്റ്‌സ്, വോൾസിട് കാഫ് റെയ്‌സസ്, ഹാങ്ങിങ് ബാൻഡ് ടെക്നിക്, എലിവേറ്റഡ് ഫ്രണ്ട് ബാൻഡേർഡ് ഫ്ലിപ് സ്‌ക്വാട്സ് എന്നിവയെല്ലാം ആലിയ അഭ്യസിച്ചു. കർശനമായ ഭക്ഷണം നിയന്ത്രവും മൂന്നുകാലം മൂന്നുമാസക്കാലം ആലിയ പിന്തുടർന്നിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply