സ്റ്റാർ മാജിക് പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഐശ്വര്യ രാജീവ്. നിരവധി ആരാധകരെ ആയിരുന്നു ഐശ്വര്യ ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. മികച്ച കഥാപാത്രങ്ങളുടെ അവിസ്മരണീയമാക്കിയിട്ടുള്ള ഒരു നടി കൂടിയാണ് ഐശ്വര്യ. സീരിയൽ താരം എന്നതിലുപരി നല്ലൊരു കൂടിയാണ് താരം. ഇപ്പോൾ സീരിയൽ താരങ്ങളുടെ പ്രധാന വരുമാനമാർഗം എന്നത് യൂട്യൂബ് ചാനലാണ്. പല സീരിയൽ താരങ്ങൾക്കും യൂട്യൂബ് ചാനൽ ഉണ്ട്. തങ്ങളുടെ വിശേഷങ്ങൾ പലപ്പോഴും യൂട്യൂബിലൂടെയാണ് ഇവർ പ്രേക്ഷകരെ അറിയിക്കാറുള്ളത്. സീരിയൽ താരങ്ങൾക്ക് മാത്രമല്ല സിനിമാതാരങ്ങൾക്കിടയിലും യൂട്യൂബ് ചാനലുകൾ വർധിച്ചിട്ടുണ്ട്.
പല തരങ്ങളും യൂട്യൂബ് ചാനലുമായി മുന്നോട്ടു പോകുന്നവരാണ്. ഇപ്പോൾ പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് നടിയായ ഐശ്വര്യ രാജീവും. താരത്തിന്റെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്യിപ്പിച്ചിരിക്കുന്നത് തന്നെ പ്രേക്ഷകർക്ക് സുപരിചിതനായ ബിനീഷിനെ കൊണ്ടാണ്. അതോടൊപ്പം പ്രേക്ഷകരോട് താരം ചില കാര്യങ്ങൾ പറയുകയും ചെയ്യുന്നുണ്ട്. ആദ്യമായാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നതു കൊണ്ടു തന്നെ ആദ്യ വീഡിയോകൾക്കൊക്കെ അല്പം പോരായ്മകൾ ഉണ്ടാകും. തന്റെ പോരായ്മകൾ പറഞ്ഞു മനസ്സിലാക്കി തരുകയാണ് വേണ്ടത്. അത് അനുസരിച്ച് വീഡിയോയിൽ മാറ്റങ്ങൾ കൊണ്ടുവരാം. ഒരുപാട് ഇംപ്രൂവ്മെന്റ് ചെയ്യാൻ നോക്കാമെന്നും താരം പറയുന്നുണ്ട്.
അതേസമയം താരം ആദ്യം പങ്കുവെച്ചത് തന്നെ ഒരു അടിപൊളി വീഡിയോ ആയിരുന്നു. മികച്ച കമന്റുകൾ ആണ് നൽകിക്കൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ എല്ലാവരും ശ്രദ്ധിച്ച മുഖമാണ് ഐശ്വര്യയുടേത്. ബിഗ്ബോസ് പരിപാടിയുടെ പാരഡി ആയി എത്തിയ ബിഗ്ജോസ് പരിപാടിയിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഐശ്വര്യ ശ്രദ്ധ നേടിയിരുന്നത്. മികച്ച പ്രകടനം ആയിരുന്നു ഈ സ്കിറ്റിൽ ഐശ്വര്യ കാഴ്ച വച്ചിരുന്നത്. സീരിയൽ മേഖലയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല താരത്തിന്. വളരെ മികച്ച രീതിയിൽ ആയിരുന്നു കയ്യിൽ ലഭിച്ച കഥാപാത്രത്തെ താരം മികച്ചത് ആക്കിയത്.
കോമഡി ചെയ്യുവാൻ ഒരു പ്രത്യേക കഴിവ് താരത്തിന് ഉണ്ടായിരുന്നുവെന്ന് പ്രേക്ഷകരെല്ലാം തന്നെ ഒരേപോലെ പറയുകയും ചെയ്തിരുന്നു. നിരവധി ആളുകൾ ആശംസകളുമായി ആരാധകർ ഒപ്പമുണ്ട്. സാധാരണ താരങ്ങളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഒക്കെ യൂട്യൂബ് വീഡിയോകളിൽ ഉൾപ്പെടുത്തുമെന്നാണ് പ്രേക്ഷകർ കമന്റിലൂടെ അറിയിച്ചിരിക്കുന്നത്. വ്യത്യസ്തമായ കമന്റുകളും താരത്തിന്റെ വീഡിയോകൾക്ക് താഴെ വരുന്നുണ്ട്. നർത്തകി ആയതുകൊണ്ടു തന്നെ കൂടുതലും നൃത്ത വീഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൂടെ എന്നും താരത്തോടെ ചോദിക്കുന്നുണ്ട്. അത്തരം വീഡിയോകൾ ഒക്കെ അധികമാരും ചെയ്യാത്തതാണല്ലോ എന്നും അങ്ങനെ കൂടി നോക്കുവെന്നും സാധാരണ താരങ്ങൾ ചെയ്യുന്നതുപോലെ മേക്കപ്പും വ്ളോഗിംഗും അല്ലാതെ മാറ്റം എന്തെങ്കിലും ചെയ്യുന്നതായിരിക്കും നല്ലത് എന്നൊക്കെയാണ് പ്രേക്ഷകർ കമന്റ്റുകളിലൂടെ അറിയിച്ചിരിക്കുന്നത്.