തകർപ്പൻ റൊമാൻസിൽ ഐശ്വര്യ വീണ്ടും ! ഒരു രക്ഷ ഇല്ല എന്ന് ആരാധകരും

മലയാള സിനിമയിൽ വളരെ സെലക്ടീവായി ഓരോ സിനിമകളും തിരഞ്ഞെടുക്കുന്ന ഒരു നടിയാണ് ഐശ്വര്യ ലക്ഷ്മി. അതുകൊണ്ടുതന്നെ നിരവധി ആരാധകരും താരത്തിനുണ്ട്. നിവിൻ പോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി നടി മാറുകയും ചെയ്തു. ഇന്ന് മണിരത്നം ഒരുക്കിയ പൊന്നിയൻ സെൽവൻ അടക്കമുള്ള ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അമ്മുവിന്റെ ചിത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുകയാണ്. അണിയറപ്രവർത്തകർ പുറത്തുവിട്ട ട്രെയിലർ ആണ് ഇപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ എത്തുന്ന ഒരു ചിത്രമാണിത്.

ചിത്രം ഒക്ടോബർ 19ന് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രം തന്നെ ആയിരിക്കും ഇത് എന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. കാർത്തിക് സുബ്ബരാജ് ആണ് ചിത്രം നിർമ്മിക്കുന്നത്. മണിരത്നം ഒരുക്കിയ പൊന്നിൻയൻ സെൽവൻ എന്ന ചിത്രത്തിനു ശേഷം ഐശ്വര്യ ലക്ഷ്മി ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ മികച്ച കഥാപാത്രങ്ങൾ ഉള്ളതാണ് എന്ന് പ്രേക്ഷകർ മനസ്സിലാകുന്നു. ചിത്രത്തിലെ കഥാപാത്രവും വളരെ നിർണായകമായ ഒരു കഥാപാത്രമാണ്. വലിയ അഭിനന്ദനങ്ങൾ ആയിരുന്നു പൂങ്കുഴലി എന്ന ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. ബോക്സ് ഓഫീസുകൾ ഒക്കെ തകർത്താണ് ചിത്രം പ്രദർശനം തുടരുന്നത്. ആഗോളതലത്തിൽ 400 കോടിയിലധികം രൂപയാണ് ഇതിനോടകം തന്നെ പടം സ്വന്തമാക്കിയിരിക്കുന്നത്.

100 കോടി കളക്ട് ചെയ്യുന്ന ചിത്രം എന്ന റെക്കോർഡും തമിഴ്നാട്ടിൽ ഈ ചിത്രത്തിനുണ്ട്. കുമാരി എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടെതായി ഇനി മലയാളത്തിൽ ഒരുങ്ങുന്നത്. നിർമൽ സഹദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.

നിലവിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഐശ്വര്യ ലക്ഷ്മി എന്നതാണ് സത്യം. ടോവിനോ തോമസ് അഭിനയിച്ച മായാനദി എന്ന ചിത്രമായിരുന്നു നടിയുടെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് സൃഷ്ടിച്ചിരുന്നത്. വലിയ സ്വീകാര്യത ആയിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. എത്ര മികച്ച കഥാപാത്രങ്ങൾ ചെയ്താലും ഇന്നും പ്രേക്ഷകർ താരത്തെ ഓർമിക്കുന്നത് ഈ കഥാപാത്രത്തിലൂടെ തന്നെയാണ്. വിജയ് സൂപ്പറും പൗർണമിയും, അതിരൻ തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ ശ്രദ്ധനേടിയ കഥാപാത്രങ്ങളിൽ ചിലത് മാത്രമാണ്.

story highlight – aiswarya lakshmi in telgu movie ammu

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply