പരിപാടിക്കിടെ ഭർത്താവിനോടും നവ്യയോടും പൊട്ടിത്തെറിച്ചുകൊണ്ട് ഐശ്വര്യ! താരത്തിന് എന്താണ് സംഭവിച്ചതെന്ന് ആരാധകർ

ബോളിവുഡ് താരതമ്പികളായ അഭിഷേക് ബച്ചനും ഐശ്വര്യ ബച്ചനും നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ വിവാഹം 2007 ആയിരുന്നു. താരദമ്പതികൾക്ക് 2011 ൽ ഒരു മകൾ ജനിക്കുകയും കുട്ടിക്ക് ആരാധ്യ എന്ന പേരായിരുന്നു നൽകിയത്. ഈ താരദമ്പതികൾ ഒന്നിച്ച് സമയം ചെലവഴിക്കാൻ കണ്ടെത്തുന്നവരാണ്. ഐശ്വര്യയുടെയും അഭിഷേകിൻ്റെയും ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

ഒരു പരിപാടിക്കിടെ അഭിഷേക് ബച്ചന് നേരെ ഐശ്വര്യ കണ്ണുരുട്ടുകയും അനന്തരവളായ നവ്യ നവേലി നന്ദയോട് ദേഷ്യത്തിൽ സംസാരിക്കുന്നത് ഒക്കെ ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഈ സംഭവം നടന്നത് പ്രോ കബഡി മത്സരത്തിനിടയിലാണ്. ജയ്പൂർ പിങ്ക് പന്തേഴ്സ് എന്ന അഭിഷേകിൻ്റെ ടീമിൻ്റെ മത്സരം നടക്കുന്ന സമയത്ത് ഐശ്വര്യ അഭിഷേകിനോട് എന്തോ സംസാരിക്കുകയും അഭിഷേക് തിരിച്ച് ഐശ്വര്യയോട് എന്തോ പറയുകയും ചെയ്യുന്ന സമയത്തായിരുന്നു ഐശ്വര്യ കണ്ണുരുട്ടിയത്.

വീഡിയോയിൽ ഇത് കാണുന്ന സമയത്ത് ഐശ്വര്യ അഭിഷേകിനോട് ദേഷ്യപ്പെടുന്നത് ആയിട്ടാണ് തോന്നിയത്. അഭിഷേകിൻ്റെ അടുത്ത സുഹൃത്തും അതുപോലെ തന്നെ നടനുമായ സിക്കന്ദർ ഖേറും നടി പൂജ ഹെഗ്‌ഡെയും ഐശ്വര്യയുടെയും അഭിഷേകിൻ്റെയും മകളായ ആരാധ്യ തുടങ്ങിയവരൊക്കെ വീഡിയോയിൽ ഉണ്ട്. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചൻ്റെയും ദാമ്പത്യ ജീവിതത്തിൽ ചില വിള്ളലുകൾ ഉണ്ടെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ സമീപകാലത്തുള്ള ചർച്ചകൾ.

നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ ഉദ്ഘാടന പരിപാടിയിൽ ഐശ്വര്യയും മകളും അഭിഷേക് ബച്ചൻ ഇല്ലാതെ കണ്ടതിനുശേഷം ആണ് ഇത്തരത്തിലുള്ള റൂമറുകൾ പ്രചരിക്കാൻ തുടങ്ങിയത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവരുടെ ബന്ധത്തിലുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് ആരാധകർ ഉന്നയിക്കുന്നത്. നിത മുകേഷ് അംബാനി കൾച്ചർ സെൻ്റർ ഉദ്ഘാടനത്തിൻ്റെ രണ്ടാം ദിവസം ഐശ്വര്യ പോയത് മകൾ ആരാധ്യക്കൊപ്പം ആയിരുന്നു

ഇവരുടെ കൂടെ അഭിഷേക് ബച്ചൻ ഉണ്ടാകാതിരുന്നതായിരുന്നു ഇത്തരത്തിലുള്ള റൂമറുകൾ സോഷ്യൽ മീഡിയയിൽ ഉണ്ടാവാൻ കാരണമായത്. സാധാരണ അഭിഷേക് ഭാര്യയും മകളും ഒത്തായിരുന്നു എല്ലാ പരിപാടികളിലും പങ്കെടുക്കാറ്. എന്നാൽ ഈ പരിപാടിയിലെ അഭിഷേകിൻ്റെ അഭാവം എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇതോടെയാണ് അഭിഷേകും ഐശ്വര്യയും പിരിയുന്നു എന്നുള്ള തരത്തിലുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്.

അഭിഷേകിൻ്റെ അമ്മയായ ജയ ബച്ചനും അതുപോലെതന്നെ സഹോദരിആയ ശ്വേതാ ബച്ചനുമായി ഐശ്വര്യ നല്ല രസത്തിലായിരുന്നില്ല. ഇതു കാരണമാണ് ഐശ്വര്യ മകളെയും കൂട്ടി അഭിഷേക് ഇല്ലാതെ മറ്റൊരു സ്ഥലത്ത് വേർപിരിഞ്ഞ് താമസിക്കുന്നത് എന്നും റൂമറുകൾ ഉണ്ട്. എന്നാൽ ഇത്തരം ഗോസിപ്പുകൾക്കെതിരെ അഭിഷേക് ഒരു കമൻ്റ് നൽകിയത് ആരാധകരെയൊക്കെ ഞെട്ടിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply