സൗന്ദര്യത്തിന്റെ മറുവാക്ക് എന്നാണ് ഐശ്വര്യ റായിയെ ലോകമെമ്പാടും ഉള്ള ആളുകൾ വിശേഷിപ്പിക്കുന്നത്. 1994ൽ ലോക സുന്ദരി പട്ടം കരസ്ഥമാക്കി ഇന്ത്യയുടെ അഭിമാനമായി മാറി ഐശ്വര്യ റായി ബച്ചൻ. മണിരത്നം സംവിധാനം ചെയ്ത “ഇരുവർ” എന്ന തമിഴ് ചിത്രത്തിലൂടെ മോഹൻലാലിൻറെ നായികയായി അഭിനയരംഗത്തേക്ക് ചുവടുവെച്ചു ഐശ്വര്യ. “കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ”, “ജീൻസ്”, “എന്തിരൻ” തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. “ഓർ പ്യാർ ഹോ ഗയ” എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച താരം സൗന്ദര്യത്തോടൊപ്പം അഭിനയമികവും ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു. 2007 ഏപ്രിൽ 20നായിരുന്നു ബോളിവുഡ് ഷെഹൻഷാ അമിതാബ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനെ താരസുന്ദരി വിവാഹം കഴിച്ചത്. അഭിനയം കൊണ്ട് മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് ഐശ്വര്യ റായ്. മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ടായ “പൊന്നിയൻ സെൽവൻ” ആണ് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.
വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും വളരെ അപൂർവമായി ചില ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട് താരം. പലപ്പോഴും ഗോസിപ് കോളങ്ങളിൽ നിറഞ്ഞു നിന്നിട്ടുള്ള നടിയാണ് ഐശ്വര്യ. സൽമാൻ ഖാനും വിവേക് ഒബ്റോയുമായിട്ടുള്ള ഐശ്വര്യയുടെ പ്രണയ വാർത്തകൾ ബോളിവുഡ് സിനിമാലോകം മുഴുവൻ ആഘോഷിച്ചിട്ടുള്ളതാണ്. അതിൽ ഏറ്റവും കൂടുതൽ പ്രചരിച്ചിട്ടുള്ളത് സൽമാൻ ഖാനുമായുള്ള ഐശ്വര്യയുടെ ബന്ധമായിരുന്നു.
1995ൽ സഞ്ജയ് ലീലാ ബൻസാലിയുടെ “ഹം ദിൽ ദേ ചുകേ സനം” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് സൽമാൻ ഖാനും ഐശ്വര്യയും പ്രണയത്തിലായത്. ഇവരുടെ വിവാഹം നിശ്ചയിക്കുന്നത് വരെ കാര്യങ്ങൾ നീങ്ങിയിരുന്നു. എന്നാൽ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദം ആയിത്തീരുകയായിരുന്നു ആ ബന്ധം. ഇന്നും ഇവരുടെ പ്രണയവും അതിന്റെ തകർച്ചയും ആരാധകർക്കിടയിൽ ചർച്ചാവിഷയം ആകാറുണ്ട്. ഒരുപാട് പ്രശ്നങ്ങൾ നിറഞ്ഞ ബ്രേക്ക് അപ്പ് ആയിരുന്നു ഇവരുടേത്.
ക്ഷുഭിതനായ സൽമാൻ ഐശ്വര്യയുടെ അപ്പാർട്മെന്റിന് പുറത്തെത്തി ബഹളം വെക്കുകയും, ഒടുവിൽ ഗത്യന്തരമില്ലാതെ ഐശ്വര്യയ്ക്ക് പോലീസിൽ പരാതി നൽകേണ്ട സാഹചര്യം വരെ ആയി. 2002ലാണ് ഇരുവരും പരസ്യമായി ഇവരുടെ ബ്രേക്ക് അപ്പിനെ കുറിച്ച് പ്രതികരിച്ചത്. പ്രശ്നങ്ങളൊന്നുമില്ല എന്ന് സൽമാൻ ഖാൻ പ്രതികരിച്ചപ്പോൾ ഗുരുതര ആരോപണങ്ങൾ ആയിരുന്നു സൽമാനെതിരെ ഐശ്വര്യ ഉന്നയിച്ചത്. ഇനി ഒരിക്കലും സൽമാൻ ഖനിനൊപ്പം അഭിനയിക്കുകയില്ലെന്ന പ്രസ്താവനയിലേക്ക് വരെ എത്തി കാര്യങ്ങൾ. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ഐശ്വര്യ റായ്.
പിന്നീട് പല അഭിമുഖങ്ങളിലും സൽമാനിനെ കുറിച്ച് ചോദ്യങ്ങൾ വന്നപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ആ ചോദ്യങ്ങളെ അവഗണിക്കുമായിരുന്നു ഐശ്വര്യ റായ്. വേർപിരിഞ്ഞതിന് ശേഷവും അത് അംഗീകരിക്കാനുള്ള മനസ് കാണിക്കാതെ വീണ്ടും വീണ്ടും ഐശ്വര്യയെ വിളിക്കുകയും വേട്ടയാടുകയും ചെയ്യുമായിരുന്നു സൽമാൻ. ഒപ്പം അഭിനയിച്ച നടന്മാരുമായി തനിക്ക് ബന്ധം ഉണ്ടെന്ന് പറയുകയും, ദേഹോപദ്രവം ഏല്പിക്കുകയും ചെയ്യുമായിരുന്നു സൽമാൻ ഖാൻ.
ഇത് കൂടാതെ സ്വന്തം ദേഹത്തും സൽമാൻ പരിക്കേല്പിക്കുമായിരുന്നു എന്ന് ഐശ്വര്യ മുമ്പ് പറഞ്ഞിട്ടുണ്ട്. ഈ ബന്ധം ഏറ്റവും കൂടുതൽ വഷളായത് “ചൽത്തേ ചൽത്തേ” എന്ന ചിത്രത്തിലെ സെറ്റിൽ വെച്ചായിരുന്നു. സെറ്റിൽ എത്തിയ സൽമാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, ഇടപെടാൻ ശ്രമിച്ച ഷാരൂഖിനെ ഉപദ്രവിക്കുകയും ചെയ്തു. ഐശ്വര്യയും ഷാരൂഖും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഇതോടെ ഈ ചിത്രത്തിൽ നിന്നും ഐശ്വര്യയെ മാറ്റുകയായിരുന്നു.
One thought on “തനിക്ക് പലരുമായി വഴിവിട്ടബന്ധം ഉണ്ടെന്നു പറഞ്ഞു പരത്തി – സൽമാനെതിരെ ഐശ്വര്യ ഉന്നയിച്ച ആരോപണം”