വിശേഷണങ്ങൾ യാതൊന്നും ആവശ്യമില്ലാത്ത ലോക സുന്ദരി ആണ് ഐശ്വര്യ റായ്. 1994ൽ ലോക സുന്ദരി പട്ടം കരസ്ഥമാക്കി ഇന്ത്യയുടെ അഭിമാനമായി മാറി ഐശ്വര്യ റായി ബച്ചൻ. ലോകമെമ്പാടും ആരാധകർ ഉള്ള താരം മണിരത്നം സംവിധാനം ചെയ്ത “ഇരുവർ” എന്ന തമിഴ് ചിത്രത്തിലൂടെ മോഹൻലാലിൻറെ നായികയായി ആണ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് “കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ”, “ജീൻസ്”, “എന്തിരൻ” തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സൗന്ദര്യം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ലോകസുന്ദരി, “ഓർ പ്യാർ ഹോ ഗയ” എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. “ഹം ദിൽ ദേ ചുകേ സനം”, “ദേവദാസ്”, “ഗുരു”, ” ജോധാ അക്ബർ”, “മുഹബത്തേൻ”, “ഏയ് ദിൽ ഹേ മുഷ്‌കിൽ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഐശ്വര്യ റായി ബോളിവുഡിലെ മിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.
ഐശ്വര്യയുടെ പ്രണയ വാർത്തകൾ എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. സൽമാൻ ഖാനുമായുള്ള താരത്തിന്റെ പ്രണയവും പ്രണയതകർച്ചയും ബോളിവുഡിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. 2007 ലായിരുന്നു ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകളുണ്ട് ആരാധ്യ ബച്ചൻ. മാതാപിതാക്കളെ പോലെ തന്നെ ആരാധ്യയ്ക്കും ആരാധകർ ഏറെയാണ്. ബിരുദത്തിനായി കോളേജിലേക്ക് പ്രവേശിച്ച ഐശ്വര്യ അതിനിടയിൽ മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് താരം. 2007ഏപ്രിൽ 20 നായിരുന്നു ബോളിവുഡ് സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന ആ താരവിവാഹം. “ഉംറാവോ ജാൻ”, “ഗുരു”, “കുച്ച് ന കഹോ”, ” രാവൺ”, “ധൂം 2” എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് അഭിഷേകും ഐശ്വര്യയും. ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. “ബ്യൂട്ടി വിത്ത് ബ്രെയിൻസ്” എന്നാണ് ഐശ്വര്യയെ ആരാധകർ വിശേഷിപ്പിക്കുന്നത്. അഭിനയം കൊണ്ട് മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് ഐശ്വര്യ റായ്.
സിനിമകളിൽ ചുംബനരംഗം ഉൾപ്പെടെയുള്ള അടുത്തിടപഴകുന്ന രംഗങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ഐശ്വര്യയോട് ഇതിനു മുമ്പ് അഭിമുഖങ്ങളിൽ ചോദിച്ചിരുന്നു. ഇതിന് ഐശ്വര്യ നൽകിയ മറുപടി വ്യാപകമായ വിമർശനത്തിന് വഴിവെച്ചു. ശരി എന്ന് തോന്നുമ്പോൾ അത്തരം രംഗങ്ങളിൽ അഭിനയിക്കുമെന്ന് ഐശ്വര്യ റായി തന്റെ നിലപാട് വ്യക്തമാക്കി. എന്നാൽ ഐശ്വര്യ ഒരു സേഫ് സോണിൽ കളിക്കുകയാണ് എന്നാണ് പലരും ആരോപിക്കുന്നത്.
ഭാവിയിൽ തീരുമാനത്തിന് മാറ്റം ഉണ്ടാകുമോ എന്ന് അറിയില്ല, അതിനാൽ ഉറച്ച ഒരു നിലപാടെടുക്കാൻ തനിക്ക് ആകില്ലെന്ന് ഐശ്വര്യ വ്യക്തമാക്കി. ഓൺ സ്ക്രീനിൽ ആദ്യമായ് ഐശ്വര്യ ചുംബനരംഗത്തിൽ അഭിനയിച്ചത് “ധൂം 2″വിൽ ആയിരുന്നു. ഹൃതിക് റോഷൻ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ ബച്ചൻ കുടുംബത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു എന്ന് വാർത്തകൾ പ്രചരിക്കുന്നു. തുടർന്ന് ഇത്തരം രംഗങ്ങളിൽ ഒന്നും ഐശ്വര്യ പിന്നീട് അഭിനയിച്ചിരുന്നില്ല.
പിന്നീട് ഐശ്വര്യ ഇതിനെക്കുറിച്ച് പറഞ്ഞത് ആരെയും വേദനിപ്പിക്കുന്നത് ഒന്നും പറയാനും ചെയ്യാനും തനിക്ക് ആകില്ല എന്നായിരുന്നു. നന്നായി പെരുമാറുന്നത് മോശമാണ് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ താൻ ഇങ്ങനെയാണ് എന്നും, തന്നെ അടിച്ചമർത്തുന്നതിൽ ആളുകൾ വല്ലാതെ ഹരം കണ്ടെത്തുന്നു, പ്രത്യേകിച്ചും മാധ്യമങ്ങൾ, അവർക്ക് അത് തുടരാമെന്നും ഐശ്വര്യ വ്യക്തമാക്കി. മണിരത്നം സംവിധാനം ചെയ്ത ഡ്രീം പ്രോജക്ട് ആയ “പൊന്നിയിൻ സെൽവൻ” ആണ് തിയേറ്ററിൽ പ്രദർശനത്തിന് എത്തിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.