ഷൈനിനു എവിടെ ആണേലും ആ ഒരു വിചാരം മാത്രമേ ഉള്ളു – ഷൈനിന്റെ ആർക്കും അറിയാത്ത ആ രഹസ്യം തുറന്നു പറഞ്ഞു ഐശ്വര്യ ലക്ഷ്മി

സഹസംവിധായകനിൽ നിന്നും മലയാളത്തിലെ മികച്ച സ്വഭാവ നടനായി മാറിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. ആദ്യമൊക്കെ വളരെ ചെറിയ വേഷങ്ങളിൽ എത്തിയിരുന്ന ഷൈൻ ഇന്ന് അഭിനയ പ്രാധാന്യമുള്ള നായകഥാപാത്രങ്ങളും സ്വഭാവ വേഷങ്ങളും ചെയ്യുന്ന താരമായി വളർന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇറങ്ങുന്ന ഒട്ടുമിക്ക മലയാള സിനിമകളിലും പ്രധാന കഥാപാത്രങ്ങളിലായി ഷൈൻ എത്താറുണ്ട്. പലപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന താരം കൂടിയാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴിതാ ഷൈനിന്റെ അഭിനയത്തോടുള്ള പാഷനെ കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “കുമാരി”. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ആണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം തുറന്നു പറഞ്ഞത്.

“കുമാരി” എന്ന ചിത്രത്തിൽ ഷൈൻ ചെയ്ത കഥാപാത്രം ആദ്യം ചെയ്യാൻ നിശ്ചയിച്ചിരുന്നത് റോഷൻ മാത്യുവിനെ ആയിരുന്നു. എന്നാൽ ഡേറ്റിന്റെ പ്രശ്നം ഉണ്ടായതിനാൽ റോഷൻ പിന്മാറുകയും അങ്ങനെ ആ കഥാപാത്രം ഷൈനിലേക്ക് എത്തുന്നത് അവസാന നിമിഷമായിരുന്നു. എല്ലാ ദിവസവും ക്യാമറയുടെ മുന്നിൽ നിൽക്കണം എന്ന ഒറ്റ ആഗ്രഹം വെച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഷൈൻ എന്ന് ഐശ്വര്യ പറയുന്നു. സാധാരണ അഭിമുഖങ്ങളിൽ ആളുകൾ കാണുന്ന ഷൈനിനെ അല്ല “കുമാരി” എന്ന സിനിമയുടെ സെറ്റിൽ കണ്ടത്. കഥാപാത്രത്തിലേക്ക് ആഴത്തിലിറങ്ങി ചെല്ലാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ഒരു മികച്ച നടനാണ് ഷൈൻ എന്ന് ഐശ്വര്യ തുറന്നു പറയുന്നു. ആരെയും ശല്യപ്പെടുത്താതെ ക്യാരക്ടറായി മാത്രം സെറ്റിലുള്ള മറ്റ് അഭിനേതാക്കളോട് പെരുമാറുന്ന ഒരു വ്യക്തിയാണ് ഷൈൻ.

ഷൈനിന് ഭക്ഷണം മാത്രം കൊടുത്താൽ മതി എന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ഇവരെ കൂടാതെ സ്ഫടികം ജോർജ്, രാഹുൽ മാധവ്, സ്വാസിക എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി കടന്നു പോകുന്നത്. ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ മുഴുവനും ആരാധകരെ നേടിയെടുത്തിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

മണി രത്നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ “പൊന്നിയന്‍ സെൽവനി”ൽ വളരെ മികച്ച ഒരു വേഷത്തിൽ ഐശ്വര്യ എത്തിയിരുന്നു. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, പാർത്ഥിപൻ, ശരത്കുമാർ തുടങ്ങി വലിയ താര നിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു “പൊന്നിയിൻ സെൽവൻ”. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ഐശ്വര്യ കേന്ദ്ര കഥാപാത്രം ആയി എത്തുന്ന “അമ്മു” എന്ന തെലുങ്ക് ചിത്രവും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. ചെയ്ത സിനിമകളിൽ എല്ലാം തന്റേതായ സാന്നിധ്യം അറിയിക്കാൻ സാധിച്ചിട്ടുള്ള നടി ആണ് ഐശ്വര്യ ലക്ഷ്മി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply