അന്ന് അപർണ്ണ അഭിനയിക്കേണ്ട ചിത്രം തട്ടിയെടുത്തപ്പോൾ ഐശ്വര്യ കരുതിയില്ല അപർണ്ണ ഇങ്ങനെ ഒരു പണി തരുമെന്ന് ! “സൂരരായി പോട്ടര്” എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തിന് വേണ്ടി ഒഡീഷന് പോയ അനുഭവം പങ്കു വെച്ച് ഐശ്വര്യ ലക്ഷ്മി

ഇന്ന് മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം “മായാനദി “, “വരത്തൻ”, “വിജയ് സൂപ്പറും പൗർണമിയും” എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തോടെ മലയാള സിനിമയുടെ ഭാഗ്യ നായിക ആയി മാറുകയായിരുന്നു.

എന്നാൽ പിന്നീട് അങ്ങോട്ട് വന്ന ചിത്രങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോകുന്ന ഐശ്വര്യ ലക്ഷ്മി തമിഴിൽ മണിരത്നം സംവിധാനം ചെയ്ത “പൊന്നിയിൻ സെൽവൻ “എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. മലയാളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് പുറത്തിറക്കിയ “കുമാരി” എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ താരം അഭിനയിച്ചത്.

സുധ കൊങ്കര സംവിധാനം ചെയ്തു സൂര്യ നായകനായി എത്തിയ “സൂരരായി പോട്ടര്” എന്ന സിനിമയിലെ ബൊമ്മി എന്ന നായിക കഥാപാത്രത്തിന് വേണ്ടി ഒഡീഷനിൽ പങ്കെടുത്ത അനുഭവം പങ്കുവയ്ക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ബൊമ്മി ആകാൻ താൻ അനുയോജ്യ ആയിരുന്നില്ല എന്ന് തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രം മധുര ശൈലിയിൽ തമിഴ് പറയുന്ന രീതിയുണ്ട്. എന്നാൽ അത് ഐശ്വര്യ ചെയ്തിട്ട് ഒട്ടും ശരിയായില്ല.

അതാണ് ബൊമ്മി എന്ന കഥാപാത്രം ആകാൻ കഴിയാതിരുന്നത് എന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതേ കഥാപാത്രം മലയാളി നടി അപർണ ബാലമുരളി അവിസ്മരണീയമായി അവതരിപ്പിക്കുകയും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. ബൊമ്മി എന്ന കഥാപാത്രത്തിന് അപർണയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും അപർണ ഒരു ബ്രില്യന്റ് ആക്ടർ ആണെന്നും ഐശ്വര്യ പറഞ്ഞു.

അപർണ ആ കഥാപാത്രം ചെയ്തതിനു ശേഷം മറ്റാരെയും ആ കഥാപാത്രമായി ചിന്തിക്കാൻ കഴിയില്ല എന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി. വിഷ്ണു വിശാൽ നായകനാകുന്ന “ഗാട്ട ഗുസ്തി” ആണ് ഐശ്വര്യയുടെതായി ഇറങ്ങുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം. ഈ ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് ചെല്ല അയ്യാവുവാണ്. വി വി സ്റ്റുഡിയോസ്, ആർ ടി ടീം വർക്സ് എന്നീ ബാനറുകളിൽ രവി തേജ, വിഷ്ണു വിശാൽ, ശുബു, ആര്യൻ രമേശ് എന്നിവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മായനദി എന്ന ചിത്രത്തിൽ ഒരു ഓഡിഷൻ രംഗം ഉണ്ട് , അതിൽ അപർണ്ണയും ഐശ്വര്യ ലക്ഷ്മിയും തമ്മിൽ ഒരു ക്ലാഷ് ഉണ്ട്. അതെ രംഗം ആണ് ഐശ്വര്യയ്ക്ക് “സൂരരായി പോട്ടര്” എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തിന് വേണ്ടി ഒഡീഷന് പോയപ്പോൾ എന്ന കിട്ടിയ പണി എന്ന് ആരാധകരുടെ കമന്റ് ,

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply