ഭഗവാനെ മനസ്സിൽ വിചാരിച്ചു തൊഴാൻ നിൽക്കുന്ന ഒരു പെണ്ണിന് മോശം സ്പര്ശനം ഉണ്ടായാൽ എന്താ ചെയ്യുക – ഗുരുവായൂരിൽ ആ സംഭവത്തിനു ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രം ഉപയോഗിക്കാൻ ഭയമാണ്

തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോൾ കടന്നു പോകുന്നത്. മണി രത്നം സംവിധാനം ചെയ്ത “പൊന്നിയിൻ സെൽവൻ” എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പൂങ്കുഴലീ എന്ന കഥാപാത്രം ചെയ്തതോടെ തെന്നിന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായികമാരിൽ ഒരാൾ ആയി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഇതുകൂടാതെ തെലുങ്കിലും “അമ്മു” എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ മികച്ച സ്വീകാര്യത ആണ് താരത്തിന് തെലുങ്കിലും ലഭിക്കുന്നത്.

മലയാളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ “കുമാരി” എന്ന ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി ആയിരുന്നു നായിക. ഒന്നിന് പിന്നാലെ ഒന്നായി മികച്ച വിജയങ്ങൾ നേടുകയാണ് താരം ഇപ്പോൾ. “കുമാരി” എന്ന ചിത്രത്തിലൂടെ സഹനിർമാതാവായും ചുവടുവെച്ചിരിക്കുകയാണ് താരം. ഇപ്പോഴിതാ തനിക്ക് വർഷങ്ങൾക്ക് മുമ്പ് നേരിടേണ്ടി വന്ന മോശമായ അനുഭവം തുറന്നുപറയുകയാണ് ഐശ്വര്യ ലക്ഷ്മി.

അതുണ്ടാക്കിയ ആഖാതത്തെക്കുറിച്ചും ഐശ്വര്യ വെളിപ്പെടുത്തി. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാ സ്ത്രീകൾക്കും മോശമായ ഒരു സ്പർശനം എങ്കിലും അനുഭവിക്കേണ്ടി വന്നതായിട്ടുണ്ടാകും. പൊതു ഇടങ്ങളിൽ സഞ്ചരിക്കുമ്പോൾ മോശമായ നോട്ടവും സ്പർശനവും പലപ്പോഴും സ്ത്രീകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും. അത്തരത്തിൽ ഒരു അനുഭവം പങ്കുവെക്കുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോൾ. ചെറുപ്പത്തിൽ ഗുരുവായൂർ വെച്ച് അങ്ങനെ ഒരു സംഭവം നേരിടേണ്ടി വന്നു താരത്തിന്.

കോയമ്പത്തൂരിൽ വെച്ച് ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിലും അങ്ങനെ സംഭവിച്ചു. എന്നാൽ ഇപ്പോൾ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ശക്തമായി തന്നെ പ്രതികരിക്കും എന്ന് താരം പറയുന്നു. ചെറിയ പ്രായത്തിൽ എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു. ഇത്തരം കാര്യങ്ങൾ പിന്നീട് മനസ്സിൽ അങ്ങനെ തങ്ങി നിൽക്കും. ഗുരുവായൂരിൽ സ്ട്രോബറി പ്രിന്റ് ഉള്ള ഒരു മഞ്ഞ ഉടുപ്പായിരുന്നു ഐശ്വര്യ ലക്ഷ്മി ധരിച്ചത്.

ആ സംഭവത്തിന് ശേഷം മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാൽ മോശമായത് എന്തെങ്കിലും നടക്കുമെന്ന് പിന്നീട് കരുതിയിരുന്നു. അത് വളരെ കഷ്ടപ്പെട്ട് ആണ് തരണം ചെയ്‌തത്‌ എന്ന് താരം വെളിപ്പെടുത്തി. ഇപ്പോൾ കൂടുതലും ധരിക്കുന്ന കളർ മഞ്ഞയാണെന്നും ഐശ്വര്യ ലക്ഷ്മി പങ്കു വെച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ “ഗാർഗി”യിൽ ഇത്തരം പ്രശ്നങ്ങളെ ആണ് ചർച്ച ചെയ്യുന്നത്. എങ്കിലും ഇതിനെല്ലാം മാറ്റമുണ്ടാകുമോ എന്ന് അറിയില്ല എന്നും ഇത്തരം സിനിമകൾ ചർച്ചകൾക്ക് എങ്കിലും തുടക്കം കുറിക്കും എന്ന് ഐശ്വര്യ ലക്ഷ്മിക്ക് വിശ്വസിക്കുന്നു.

ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ മാനസിക സംഘർഷങ്ങൾ ചർച്ചയാകണം എന്ന് താരം പറയുന്നു. നിരവധി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. വിഷ്‌ണു വിശാൽ നായകൻ ആകുന്ന “ഗാട്ട ഗുസ്തി”യിൽ ഐശ്വര്യ ലക്ഷ്മി ആണ് നായിക. “പൊന്നിയിൻ സെൽവൻ”ന് ശേഷം പുറത്തിറങ്ങുന്ന ഐശ്വര്യയുടെ തമിഴ് ചിത്രം ആണ് ഇത്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് തമിഴ് നാട്ടിൽ ലഭിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply