ഐശ്വര്യ ലക്ഷ്മിയുടെ പുതിയ കൃഷ് കണ്ടോ ! ഇരുവരും പ്രണയത്തിൽ ? കൈതിയിലും വിക്രമിലും അദ്ദേഹത്തിന്റെ ശബ്ദം അത്ഭുതപെടുത്തുന്നതായിരുന്നു

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന ഐശ്വര്യ ലക്ഷ്മിക്ക് മലയാളികളുടെ മനസ്സ് കീഴടക്കാൻ സാധിച്ചു. ഒരുപാട് ആരാധകരുള്ള ഐശ്വര്യ ലക്ഷ്മി മലയാള സിനിമയിൽ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷ സിനിമകളിലും വലിയ തിരക്കുള്ള ഒരു നടിയാണ്. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. ആദ്യകാലത്ത് മോഡലിംഗ് രംഗത്തായിരുന്നു താരം ശ്രദ്ധ കേന്ദ്രീകരിച്ചത്.

പിന്നീടാണ് സിനിമാരംഗത്തേക്ക് വന്നത്. ഇന്ന് ഏറ്റവും കൂടുതൽ തിരക്കുള്ള നായികമാരിൽ ഒരാളാണ് ഐശ്വര്യ. വിജയ് സൂപ്പറും പൗർണമിയും, മായാനദി, വരത്തൻ തുടങ്ങിയ സിനിമകളിലെ അഭിനയതിലൂടെയാണ് മലയാളി പ്രേക്ഷകർ ഐശ്വര്യയെ ഹൃദയത്തിലേക്ക് ഏറ്റിയത്. ഇതിനിടയിൽ ഐശ്വര്യയുടെ കരിയറിൽ ചെറിയൊരു താഴ്ചയും സംഭവിച്ചിരുന്നു. ചില കഥാപാത്രങ്ങൾ അത്ര ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ പിന്നീട് വീണ്ടും ഒരു തിരിച്ചു വരവായിരുന്നു ഐശ്വര്യയുടേത്.

പൊന്നിയൻ സെൽവൻ, കുമാരി, ഗട്ട, അമ്മു, ഗുസ്തി തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. പൊന്നിയന്‍ സെൽവൻ എന്ന സിനിമയിലെ കഥാപാത്രത്തെ തമിഴ് ജനത ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. സിനിമ ജീവിതത്തിൽ ഉന്നതിയിലേക്ക് പറക്കുന്ന ഐശ്വര്യ തൻ്റെ സ്വകാര്യ നിമിഷങ്ങൾ ഒന്നും തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറില്ല. എന്നാൽ ഇപ്പോൾ ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ഐശ്വര്യ തമിഴ് നടനായ അർജുൻ ദാസും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതുകണ്ട ആരാധകരൊക്കെ അതിശയത്തിലാണ്. ആരാധകരൊക്കെ ചർച്ച ചെയ്യുന്നത് ഇവർ തമ്മിൽ പ്രണയത്തിലാണോ എന്നാണ്. ഈ ചിത്രത്തിന് ഒരു ലവ് സിംബലും ഐശ്വര്യ നൽകിയിട്ടുണ്ട് ഇതുകൂടിയായപ്പോൾ സംശയങ്ങൾ വർദ്ധിച്ചു. ഐശ്വര്യ പങ്കുവെച്ച ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തുകൊണ്ട് വൈറലായി മാറിയിരിക്കുകയാണ്.

ചിത്രത്തിന് താഴെ നിരവധി കമൻ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സാധാരണയായി ഐശ്വര്യ പോസ്റ്റ് ചെയ്യുന്ന നടന്മാരുടെ ചിത്രങ്ങൾ സിനിമയുമായി ബന്ധപ്പെട്ടു കൊണ്ടുള്ളതായിരിക്കും എന്നാൽ അർജ്ജുനുമായുള്ള ഈ ചിത്രത്തിൽ സിനിമയുടേത് ആയിട്ടുള്ള യാതൊരുവിധത്തിലുള്ള സൂചന പോലും നൽകിയിട്ടില്ല. മലയാള പ്രേക്ഷകരും തമിഴ് പ്രേക്ഷകരും ഒന്നുപോലെ ഞെട്ടിയിരിക്കുകയാണ്. നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്നും ആരാണ് കൂടെയുള്ളത് എന്നൊക്കെയുള്ള കമൻ്റുകളാണ് വരുന്നത്. എന്നാൽ ആരാധകരുടെ ഈ ചോദ്യത്തിന് ഒന്നും തന്നെ ഐശ്വര്യയോ അർജുനനോ യാതൊരുവിധത്തിലുള്ള മറുപടിയും നൽകിയിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply