ലൂക്കാ എന്ന മലയാള സിനിമയിലൂടെയാണ് അഹാന കൃഷ്ണയെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ടോവിനോ തോമസ് നായകനായി വന്ന ഈ സിനിമയിൽ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചത്. നടൻ കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. തൻ്റെയും കുടുംബത്തിൻ്റെയും ഒക്കെ വിശേഷങ്ങൾ ഫോട്ടോസും വീഡിയോസും സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അഹാന.
അഹാന ഭക്ഷണം വസ്ത്രധാരണം ലൈഫ് സ്റ്റൈൽ തുടങ്ങിയ പല കാര്യങ്ങളെയും തുറന്ന മനസ്സോടെ സമീപിക്കുന്ന വ്യക്തിയാണ്. അഹാന വിവിധ തരത്തിലുള്ള വസ്ത്രങ്ങളൊക്കെ ധരിച്ചു കൊണ്ടുള്ള പല ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഫാഷൻ ട്രെൻ്റിനൊപ്പം നീങ്ങുന്ന താരം തന്നെയാണ് അഹാന. കുറച്ചു ദിവസങ്ങൾക്കു മുൻപേ ആയിരുന്നു അഹാന അമ്മയ്ക്കൊപ്പം ബഹറിനിൽ പോയത്.
അവിടെ വെച്ചുള്ള പല ഫോട്ടോകളും അഹാന ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് അഹാനയുടെ ഹിജാബ് അണിഞ്ഞ ഒരു ഫോട്ടോയാണ്. ഏതു വേഷത്തിൽ കാണാനും അഹാനയ്ക്ക് പ്രത്യേക ഭംഗി തന്നെയാണ്. എന്നാൽ അഹാനയുടെ പിതാവായ കൃഷ്ണകുമാറിൻ്റെ രാഷ്ട്രീയം പല സമയങ്ങളിലും അഹാനയുടെ പല രൂപത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച ഫോട്ടോകൾക്ക് താഴെ പല തരത്തിലുള്ള കമൻ്റുകൾ വരുന്നതിനും കാരണം ആകാറുണ്ട്.
ഹിജാബ് അണിഞ്ഞുള്ള ആഹാനയുടെ ഫോട്ടോയ്ക്ക് താഴെയും അത്തരത്തിലുള്ള ഒരു കമൻ്റുമായി എത്തിയിട്ടുണ്ട്. അയാളുടെ കമൻ്റ് എന്നാൽ ഫ്ലോപ്പായിപ്പോയി. ബഹറിനിൽ വെച്ച് അഹാന പങ്കുവെച്ച ഫോട്ടോയിൽ അഹാനയുടെ തല മുതൽ കാൽ വരെ കാണാത്ത തരത്തിലുള്ള ചുവപ്പും കറുപ്പും ചേർന്ന ഒരു വേഷമായിരുന്നു ധരിച്ചത്. ഈ ചിത്രം എടുത്തിരിക്കുന്നത് ബഹറിനിലെ വാസ്തുവിദ്യകൾക്കിടയിൽ നിന്നുള്ള ഒരു കെട്ടിടത്തിൽ വെച്ചായിരുന്നു.
ഫോട്ടോ പങ്കുവെച്ചതിനു താഴെ കമൻ്റ് വന്നിരിക്കുന്നത് അച്ഛന് ഹിജാബ് പറ്റുമോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു. ഇത്തരത്തിൽ വരാറുള്ള പല കമൻ്റുകൾക്കും അഹാനയാണ് മറുപടി നൽകാറുള്ളത്. എന്നാൽ ഈ ഒരു കമൻ്റിന് അഹാനയ്ക്ക് മറുപടി കൊടുക്കേണ്ടി വന്നില്ല. അതിനുള്ള മറുപടി ഒരു ആരാധകൻ ഏറ്റെടുത്തുകൊണ്ട് അദ്ദേഹം കയ്യടി വാങ്ങുകയും ചെയ്തു. ഈ ഫോട്ടോയ്ക്ക് താഴെ വന്ന് കമൻ്റിനുള്ള മറുപടി ഇങ്ങനെയായിരുന്നു പെണ്ണുങ്ങൾക്കല്ലേ ഹിജാബ് ഇടാൻ ആകുള്ളൂ അച്ഛന് പറ്റില്ലല്ലോ എന്ന്.
ഈ കമൻ്റിനുള്ള ഈ ഒരു റിപ്ലൈക്ക് താഴെ നിരവധി ലൈക്കുകൾ ആയിരുന്നു വന്നത്. അഹാന തൻ്റെ മാത്രമല്ല അമ്മയുടെയും ഹിജാബ് ധരിച്ച ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയത് അമ്മയ്ക്ക് ആയിരുന്നു. ഹിജാബ് ധരിച്ച് നെറുകയിൽ സിന്ദൂരവും ചാർത്തിയായിരുന്നു അഹാനയുടെ അമ്മ സിന്ധു. അഹാനയുടെയും അമ്മ സിന്ധുവിൻ്റെയും ബഹറിൻ യാത്ര വിശേഷങ്ങൾ ഒക്കെ തന്നെ വ്ളോഗ് രൂപത്തിൽ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്.
story highlight – Ahaana’s hijab photo became viral.