നീ ആരെ വേണമെങ്കിലും വിവാഹം ചെയ്തോ എന്ന ആറ്റിട്യൂഡ് ആണ് വീട്ടുകാർക്ക് – പ്രണയം വീട്ടിൽ അവതരിപ്പിക്കേണ്ട ആവശ്യം ഇല്ലെന്ന് അഹാന

അഹാന കൃഷ്ണയെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് ലൂക്കാ എന്ന മലയാള ചിത്രത്തിലൂടെയാണ് ടോവിനോ തോമസ് നായകനായി വന്ന ഈ സിനിമയിൽ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചത്. ഇപ്പോൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അഹാന. നടൻ കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. തൻ്റെയും കുടുംബത്തിൻ്റെയും ഒക്കെ വിശേഷങ്ങൾ ഫോട്ടോസും വീഡിയോസും സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അഹാന.

അഹാനയുടെ ആദ്യ സിനിമ ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു. പിന്നീടായിരുന്നു ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് സിനിമയിൽ താരപുത്രിയായിട്ടും ഇടം പിടിച്ചതെന്ന് അഹാന പറയുന്നു. താരം തൻ്റെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ വിദേശത്ത് പോയിരിക്കുകയാണ്. ഏപ്രിൽ 14ന് വിഷുവിന് റിലീസായി തിയേറ്ററിൽ എത്തുന്ന ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് അടി.

ഈ സിനിമയിൽ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ, ബീറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് . അടി എന്ന സിനിമയുടെ റിലീസ് തീയതി ദുൽഖർ സൽമാൻ സിനിമയിലെ രസകരമായ ഒരു ടീസറിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ സംവിധായകൻ ലില്ലി, അന്വേഷണം എന്നീ സിനിമകളുടെ സംവിധായകനായ പ്രശോഭ് വിജയനാണ്. ഈ രണ്ടു ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് അടി.

അഹാന തൻ്റെ പുതിയ സിനിമയായ അടിയുടെ പ്രമോഷനിടെ ചോദിച്ച ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിനോട് പാർട്‌ണറെ കുറിച്ചുള്ള സങ്കല്പം എന്താണ് എന്നാണ് ചോദിച്ചത്. താൻ ഒരു റിയൽ ആയിട്ടുള്ള ആൾ ആയതുകൊണ്ട് തന്നെ തൻ്റെ പാർട്‌ണറും റിയൽ ആയിരിക്കണം എന്നത് നിർബന്ധമാണ് എന്നാണ് അഹാന ചോദ്യത്തിനായി മറുപടി പറഞ്ഞത്.

അഹാന പറയുന്നത് അച്ഛനും അമ്മയും സഹോദരിമാരും ഒന്നും വീട്ടിൽ വെച്ച് തൻ്റെ വിവാഹത്തെക്കുറിച്ച് ഇതുവരെ യാതൊരു സംസാരവും ഉണ്ടായിട്ടില്ല എന്നാണ്. നിനക്ക് വിവാഹം കഴിക്കണോ അവരെ തന്നെ വിവാഹം കഴിച്ചോ എന്ന തരത്തിലുള്ള രീതിയാണ് തൻ്റെ വീട്ടിൽ എന്നും നടി പറഞ്ഞു. അതുകൊണ്ടുതന്നെ പ്രണയമുണ്ടെങ്കിൽ അത് വീട്ടിൽ അവതരിപ്പിക്കേണ്ട ഒരു ആവശ്യവും വരില്ല എന്നാണ് പറയുന്നത്. വളരെ കൂളായിട്ടായിരുന്നു അഹാന ഇതിനു മറുപടി പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply