ലോൺ അടക്കേണ്ട സമയമാകുമ്പോൾ ആരോട് പണം ചോദിക്കും എന്ന് അമ്മയും അഹാനയും ഒന്നിച്ചിരുന്ന് ചിന്തിക്കുമായിരുന്നു – നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ് അതെന്നും താരം

നടൻ കൃഷ്ണകുമാറിൻ്റെ മകളായ അഹാനയെ ലൂക്ക എന്ന മലയാള സിനിമയിലൂടെയാണ് മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ സിനിമയിൽ ടോവിനോ തോമസിൻ്റെ നായികയായ നിഹാരിക എന്ന കഥാപാത്രത്തെയായിരുന്നു അഹാന അവതരിപ്പിച്ചത്. നടി തനിക്കും കുടുംബത്തിനും ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് പറയുന്നതാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. നടനായിരുന്ന അച്ഛന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായ അവസ്ഥയെക്കുറിച്ച് ആയിരുന്നു അഹാന പറഞ്ഞത്.

നടിയായ തനിക്ക് ഇപ്പോൾ സിനിമകളൊന്നും ഇല്ലെങ്കിലും മറ്റു മാർഗ്ഗങ്ങളിലൂടെ ഇപ്പോൾ വരുമാനം ലഭിക്കുന്നുണ്ട് എന്നാൽ അന്നത്തെ അച്ഛൻ്റെ അവസ്ഥ അങ്ങനെ ആയിരുന്നില്ല എന്നും പറഞ്ഞു. അച്ഛന് മാസവസാനം ആകുമ്പോഴേക്കും ലോൺ അടയ്ക്കാനും അതുപോലെ തന്നെ വീട്ടിലെ മറ്റ് ചെലവുകൾക്കും വേണ്ടിയും പലരിൽ നിന്നും കടം വാങ്ങേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്. അഹാന ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണിത്.

അയാം വിത്ത് ധന്യ വർമ്മ എന്ന പ്രോഗ്രാമിനിടയിലായിരുന്നു ഈ കാര്യങ്ങളൊക്കെ പറഞ്ഞത്. അഹാന പറയുന്നത് തനിക്കിപ്പോൾ അധികം സിനിമകൾ ഇല്ല എന്നാണ്. എന്നാലും തനിക്ക് വരുമാനം ഉണ്ടെന്നും പറഞ്ഞു. വരുമാനം വരുന്നതിനുള്ള ഒരു ഉപാധി ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു എന്നാണ് പറഞ്ഞത്. എല്ലാ സിനിമകളിലും ചാടിക്കയറി എസ് പറയാൻ പോകാറില്ലെന്നും നല്ല സിനിമകൾ വരുന്നതുവരെ കാത്തിരിക്കാൻ പറ്റുന്നുണ്ട് എന്നും പറഞ്ഞു.

എന്നാൽ തൻ്റെ അച്ഛൻ ഒന്നും അങ്ങനെ ആയിരുന്നില്ല എന്നും ഏതെങ്കിലും സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ കാശ് കിട്ടുമെന്നും അല്ലാത്ത സമയത്ത് പൈസ ഒന്നും ഉണ്ടായിരുന്നില്ല എന്നുമാണ് പറഞ്ഞത്. നടി പറയുന്നത് അച്ഛന് ആ സമയത്ത് പരസ്യ ബിസിനസ് ഉണ്ടായിരുന്നു എന്നാണ്. അച്ഛന് സിനിമയിൽ നിന്നുള്ള വരുമാനം ഉണ്ടാകാതിരുന്ന സമയത്ത് അതായിരുന്നു കുടുംബത്തിൻ്റെ വരുമാനം എന്നും പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് പറഞ്ഞെങ്കിലും ഭക്ഷണത്തിനു വേണ്ടി ആരുടെയും മുന്നിൽ ഇരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ജീവിതം മുന്നോട്ടു പോകുമായിരുന്നു എന്നും പറഞ്ഞു. പെട്ടെന്ന് ആ ഒരു ബുദ്ധിമുട്ട് വന്നപ്പോൾ കുറച്ചു പാടുപെട്ടെന്നും പറഞ്ഞു. എല്ലാ മാസവും അവസാനമാകുമ്പോൾ ലോൺ അടയ്ക്കേണ്ട സമയത്ത് അമ്മയും താനും ഒന്നിച്ച് എന്ത് ചെയ്യണമെന്ന് ചിന്തിക്കുമായിരുന്നെന്നും.

ആ മാസത്തെ പൈസ ആരിൽ നിന്നുമാണ് കടം ചോദിക്കുക എന്നൊക്കെ ഡിസ്കസ് ചെയ്യുമായിരുന്നെന്നും പറഞ്ഞു. ജീവിതത്തിൽ പല ബുദ്ധിമുട്ടങ്ങളും വിഷമങ്ങളും ഒക്കെ ഉണ്ടാകുമെങ്കിലും ആ സമയം ഒക്കെ മാറും എന്നാണ് പറയുന്നത്. തനിക്ക് അതാണ് തൻ്റെ സുഹൃത്തുക്കളോട് പറയാനുള്ളതെന്നും അഹാന പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply