ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മഞ്ജുഷ മോഹൻദാസിനെ നമുക്കെല്ലാവർക്കും സുപരിചിതമാണ്. ഗായിക ഒരു റോഡപകടത്തിൽ പരിക്കേറ്റ് മരിക്കുകയുണ്ടായി. 2018 ൽ സുഹൃത്തുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന സമയത്ത് ഇവർ സഞ്ചരിച്ച വാഹനവുമായി ഒരു മിനി ട്രക്ക് കൂട്ടി ഇടിക്കുകയായിരുന്നു. അങ്കമാലിയിലെ താണിപ്പുഴ എം സി റോഡിൽ വച്ച് ആയിരുന്നു അപകടം. മഞ്ജുഷയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെനിന്നും മഞ്ജുഷയുടെ നില വഷളായതോടെ കൊച്ചിയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടം നടന്ന് ഒരാഴ്ച കഴിഞ്ഞായിരുന്നു മഞ്ജുഷ മരണപ്പെട്ടത്. ഗായിക മാത്രമല്ല മികച്ച ഒരു നർത്തകി കൂടിയായിരുന്നു മഞ്ജുഷ. സിനിമകളിൽ നിന്നും നിറയെ ഓഫറുകൾ മഞ്ജുഷയ്ക്ക് വന്നെങ്കിലും നൃത്തത്തിൽ ആയിരുന്നു കൂടുതൽ താല്പര്യം. അതുകൊണ്ടുതന്നെ മറ്റൊന്നും ചിന്തിക്കാതെ നൃത്തത്തിൽ മാത്രം ഫോക്കസ് ചെയ്യുകയായിരുന്നു മഞ്ജുഷ.
നൃത്തത്തിൽ ഡോക്ടറേറ്റ് നേടണം എന്നായിരുന്നു മഞ്ജുഷയുടെ ഏറ്റവും വലിയ ആഗ്രഹം. മഞ്ജുഷ മരിച്ചിട്ട് ഏകദേശം രണ്ടുവർഷത്തിനു ശേഷം മഞ്ജുഷയുടെ പിതാവായ മോഹൻദാസും മരണപ്പെട്ടു. മഞ്ജുഷ സഞ്ചരിച്ച് അപകടത്തിൽ ആയ അതേ സ്കൂട്ടറിൽ തന്നെ സഞ്ചരിച്ചപ്പോൾ ആയിരുന്നു പിതാവും മരണപ്പെട്ടത് എന്ന തരത്തിലുള്ള വാർത്തകൾ ഒക്കെ വന്നിരുന്നു. മഞ്ജുഷയുടെയും പിതാവിൻ്റെയും മരണത്തിനുശേഷം കുടുംബം ആകെ തളർന്നിരിക്കുകയാണ്.
മഞ്ജുഷയ്ക്ക് ഏക സഹോദരനാണ് മിഥുൻ മോഹൻദാസ് എന്നാണ് പേര്. മിഥുൻ ഗൾഫിൽ ആണ്. മഞ്ജുഷ വിവാഹം ചെയ്തത് എൻജിനീയറായ പ്രിയദർശനെയാണ്. ഇവർക്ക് ഒരു മകൾ ആണുള്ളത്. ചിലങ്ക എന്നാണ് മകളുടെ പേര്. ദേവൂട്ടി എന്നാണ് മകളെ വീട്ടിൽ വിളിക്കുന്നത്. മകൾക്ക് ഒരു വയസ്സുള്ളപ്പോഴായിരുന്നു മഞ്ജുഷ മരണപ്പെട്ടത്. മകളെ നല്ലൊരു നർത്തകി ആക്കണം എന്നുള്ള വലിയ ആഗ്രഹം മഞ്ജുഷക്ക് ഉണ്ടായിരുന്നു.
മഞ്ജുഷ കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പെർഫോമൻസ് എം എ നേടിയതാണ്. മഞ്ജുഷക്ക് എല്ലാ സപ്പോർട്ടുമായി ഭർത്താവായ പ്രിയദർശൻ കൂടെയുണ്ടായിരുന്നു. വീട്ടുകാർ ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. വിധി മരണമെന്ന വില്ലൻ്റെ രൂപത്തിൽ അവരെ പെട്ടെന്ന് വേർപിരിക്കുകയും ചെയ്തു. മഞ്ജുഷയുടെ മകൾക്ക് ഇപ്പോൾ അഞ്ചര വയസ്സായി. മഞ്ജുഷ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. മഞ്ജുഷയുടെ മരണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇപ്പോഴും അംഗീകരിക്കാൻ സാധിച്ചിട്ടില്ല. മഞ്ജുഷയുടെയും പിതാവിൻ്റെയും പെട്ടെന്നുള്ള മരണം ആ കുടുംബത്തെ ആകെ തളർത്തിയ അവസ്ഥയിലാണ്.