മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ചെറുമകനായ രാം ചരൺ തേജയെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. 2007ൽ ചിരുത എന്ന ചിത്രത്തിലൂടെയാണ് രാംചരൺ തേജ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. കൂടുതലായും തെലുങ്ക് സിനിമകളിലാണ് അദ്ദേഹം അഭിനയിക്കുന്നത്. അദ്ദേഹത്തിൻ്റെ സിനിമകളെല്ലാം തന്നെ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യാറുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്.
രാംചരൺ അവസാനമായി അഭിനയിച്ച സിനിമ ആർ ആർ ആർ ആണ്. ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ചവച്ചത്. രാംചരൺ വിവാഹം ചെയ്തിരിക്കുന്നത് ഉപാസനയെയാണ്. ഉപാസന ഗർഭിണിയാണ് ഇപ്പോൾ. ഉടൻ തന്നെ ഇവർക്ക് ഒരു കുഞ്ഞു ജനിക്കും എന്നാണ് വാർത്തകൾ വരുന്നത്. കുഞ്ഞതിഥിയെ വരവേൽക്കുകയാണ് രാം ചരണും അദ്ദേഹത്തിൻ്റെ കുടുംബവും കൂടാതെ അദ്ദേഹത്തിൻ്റെ ആരാധകരും.
ഇവർക്ക് ജനിക്കുന്നത് ഒരു ആൺകുട്ടിയാണെങ്കിൽ തെലുങ്ക് സിനിമ തന്നെ കീഴടക്കാൻ പോകുന്നത് ആ കുഞ്ഞായിരിക്കും എന്നാണ് ആരാധകർ പറയുന്നത്. ഒരു സംഭവം കൂടിയുണ്ട് അദ്ദേഹം തൻ്റെ കുഞ്ഞു ജനിക്കുന്നതിൻ്റെ കാത്തിരിപ്പുമായി മൂന്നുമാസത്തേക്ക് സിനിമയിൽ നിന്നും വിട്ടുനിൽക്കാനാണ് ആലോചിക്കുന്നത് എന്ന റൂമറുകളും വരുന്നുണ്ട്. സാധാരണയായി സ്ത്രീകളാണ് പ്രസവം കഴിഞ്ഞാൽ അവരുടെ ജോലിയിൽ നിന്നും അവധിയെടുത്ത് നിൽക്കുക.
രാം ചരൺ എന്തിനാണ് സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. ഒരു കുഞ്ഞു ജനിക്കുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സന്ദർഭങ്ങളിൽ ഒന്നാണെന്നും ആ സമയം തങ്ങളുടെ ഭാര്യയുടെയും കുഞ്ഞിൻ്റെയും ഒപ്പം തന്നെ സമയം ചിലവഴിക്കുന്നത് നല്ല കാര്യം ആണെന്നാണ് ചില ആരാധകർ പറയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ തീരുമാനത്തിൽ യാതൊരു തെറ്റുമില്ല എന്നും പറഞ്ഞു.
കുഞ്ഞുങ്ങളെ നോക്കേണ്ട ഉത്തരവാദിത്വം അമ്മമാർക്ക് മാത്രമല്ല എന്നും പിതാവിനും തുല്ല്യ ഉത്തരവാദിത്വം ഉണ്ടെന്നും മറ്റുള്ളവരെ മനസ്സിലാക്കാൻ രാം ചരണിൻ്റെ ഈ ഒരു തീരുമാനത്തിന് സാധിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ ഒരു തീരുമാനത്തിലൂടെ രാം ചരണിനു തൻ്റെ കുടുംബത്തോടുള്ള സ്നേഹം മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹം തൻ്റെ പ്രൊഫഷന് മാത്രമല്ല പ്രാധാന്യം കൊടുക്കുന്നത് സ്വകാര്യ ജീവിതത്തിനും മുൻതൂക്കം കൊടുക്കുന്നുണ്ട്.
ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ചിട്ടുണ്ട് രാം ചരൺ. കഴിഞ്ഞ ജൂണിൽ ഇവർ പത്താം വിവാഹ വാർഷികം വാർഷികം ആഘോഷിച്ചിരുന്നു. കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം ആണ് ഇവർക്ക് കുഞ്ഞ് ജനിക്കുന്നത്. ഇവർ ആദ്യമേ റ്റീരുമാനിച്ചിരുന്നു എപ്പോൾ കുട്ടി വേണം എന്ന് തോനുന്നു അപ്പോൾ മാത്രമേ ഗർഭം ധരിക്കുള്ളൂ എന്ന്. ആ ഒരു കാര്യത്തിൽ അവരുടെ രണ്ടുപേരുടെയും തീരുമാനം ഒന്നായിരുന്നു. ഈ ഒരു കാര്യത്തിൽ വീട്ടുകാരോ ബന്ധുക്കളോ ഒന്നും അഭിപ്രായമോ സമ്മർദ്ദമോ ചെലുത്താൻ അവർ അവസരം കൊടുത്തിരുന്നില്ല എന്നും താരം പറഞ്ഞു.