റൗഡി അതുകൊണ്ടാണ് അയാളെ ഞാൻ സിനിമയിൽ അഭിനയിപ്പിക്കാത്തത് – മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്നു പറഞ്ഞു അടൂർ ഗോപാലകൃഷ്ണൻ.

adoor on mohanlal

എഴുത്തുകാരനും അതുപോലെതന്നെ മലയാള സിനിമയിലെ സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണനെ മലയാളികൾക്ക് എല്ലാം തന്നെ ഒരുപോലെ ഇഷ്ടമാണ്. അദ്ദേഹത്തിൻ്റെ സിനിമകളെല്ലാം തന്നെ അന്താരാഷ്ട്രതലത്തിൽ പോലും ശ്രദ്ധ നേടിയിട്ടുണ്ട്. ഒരുപാട് അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുമുണ്ട്. അദ്ദേഹം ചെയ്യുന്ന സിനിമകൾ അധികവും സമാന്തര സിനിമകളാണ്. അടൂരിൻ്റെ ആദ്യത്തെ സിനിമ സ്വയംവരം എന്ന ചിത്രമാണ്.

അദ്ദേഹം ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ ഒരു അഭിമുഖത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തി അതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മോഹൻലാലിനെ എന്തുകൊണ്ടാണ് തൻ്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തത് എന്നതിനുള്ള കാരണമാണ് അദ്ദേഹം പറയുന്നത്. സിനിമകളിലെ കഥാപാത്രങ്ങളുമായി യോജിക്കുന്നത് നോക്കിയാണ് അദ്ദേഹം താരങ്ങളെ തിരഞ്ഞെടുക്കുന്നത്. മമ്മൂട്ടിയെയും ദിലീപിനെയും ഒക്കെ സിനിമയിൽ എടുത്തത് താരങ്ങളുടെ പ്രശസ്തി നോക്കിയിട്ടല്ല.

മോഹൻലാലിന് നല്ലവനായ റൗഡി എന്നൊരു ഇമേജ് ആണ് ഉള്ളത്. അടൂർ ഗോപാലകൃഷ്ണൻ പറയുന്നത് നല്ലവനായ റൗഡി എന്ന് പറയുന്നത് എങ്ങനെയാണ് റൗഡി റൗഡി തന്നെയാണ് അതിൽ നല്ലതും മോശവും ഇല്ല എന്നാണ്. റൗഡി എന്ന ഇമേജ് ഉള്ളതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെ വെച്ചു സിനിമകൾ ചെയ്യാത്തത് എന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. മോഹൻലാൽ നല്ല സിനിമകൾ ചെയ്തിട്ടുണ്ടാകാം പക്ഷേ എൻ്റെ മനസ്സിൽ ഉറച്ചു പോയതാണ്.

ആ റൗഡി ഇമേജ് അതിനി മാറ്റാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. നടിമാരിൽ ഏറ്റവും ഇഷ്ടം കാവ്യയെ ആണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അദ്ദേഹത്തിൻ്റെ ചിത്രമായ പിന്നെയും എന്ന സിനിമയിലെ കഥാപാത്രം ചെയ്തുകൊണ്ട് കാവ്യ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും മനസ്സോട് ചേർത്ത് നിർത്തിയിരിക്കുന്നതും സത്യജിത്ത് റായിയെ ആണെന്നും തുറന്നു പറഞ്ഞു. സത്യജിത് റായിക്ക് ഇഷ്ടപ്പെട്ട സംവിധായകരിൽ ഞാനും ഉണ്ടെന്ന് അടൂർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിനോട് അടൂർ ഗോപാലകൃഷ്ണൻ്റെ അഭിപ്രായം ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നുമാണ്. ഈ കേസിന് പിന്നിൽ ഒരുപാട് പേർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരുവിധത്തിലുള്ള തെളിവും ഇതുവരെ കിട്ടിയിട്ടില്ലെന്നും അത് തെളിയിക്കാൻ ആകില്ലെന്നും അദ്ദേഹം ശിക്ഷിക്കപ്പെടില്ലെന്നുമാണ് അടൂർ പറയുന്നത്.

അടൂർ ഗോപാലകൃഷ്ണൻ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ടിനെ കുറിച്ചും കാര്യങ്ങൾ സംസാരിച്ചു. അവിടെ ജാതി വർണ്ണ വിവേചനം ഒന്നും ഇല്ലെന്നും ഡൽഹിയിൽ വളർന്ന സ്ഥാപനത്തിൻ്റെ ഡയറക്ടർക്ക് കേരളത്തിലെ ജാതിയെക്കുറിച്ചൊന്നും യാതൊരുവിധത്തിലുള്ള അറിവും ഇല്ല. അതുകൊണ്ടുതന്നെ അത്തരത്തിൽ ജാതി സ്പർദ്ധ ഉണർത്തുന്ന സ്ഥാപനമല്ലെന്നും അവിടെയുള്ള ചില തൊഴിലാളികളാണ് ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply