ദേ ഒരു പ്രശസ്തൻ കൂടി ദിലീപ് ന്യായികരണ തൊഴിലാളി കൂട്ടായ്മയിലേക്ക് ! രൂക്ഷവിമർശനവുമായി നടിയുടെ സഹോദരൻ

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അടൂരിനെതിരെ ഇപ്പോൾ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടിയുടെ സഹോദരൻ. ‘ദിലീപിന്റെ ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു പ്രശസ്തൻ കൂടിയെന്ന് സഹതാപത്തോടെ നോക്കിക്കാണക്കാക്കുകയാണ്’ എന്നാണ് നടിയുടെ സഹോദരൻ ഫെയ്സ്ബുക്ക് പേജിലൂടെ കുറിച്ചത്. ദിലീപ് ഒരിക്കലും അങ്ങനെയൊന്നും ചെയ്യുമെന്ന് കരുതുന്നില്ല എന്നും നടനെതിരെ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു തെളിവുമില്ല എന്നുമായിരുന്നു അടൂരിന്റെ അഭിപ്രായം.

ഇതിനെതിരെ മറുപടിയുമായാണ് നടിയുടെ സഹോദരൻ രംഗത്തെത്തിയത്. നടിയുടെ സഹോദരൻ കുറിച്ചത് ഇപ്രകാരം..”ബഹുമാനപ്പെട്ട അടൂർ ഗോപാലകൃഷ്ണൻ സാർ അറിയുന്നതിന്.., നടി ആക്രമിച്ച കേസിൽ അങ്ങയുടെ പ്രതികരണം കണ്ടപ്പോൾ ആദ്യം പ്രതികരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു പ്രശസ്തൻ കൂടിയെന്ന് സഹതാപത്തോടെ നോക്കി കണക്കാക്കുകയായിരുന്നു. പിന്നെ ഇപ്പോൾ പ്രതികരിക്കാനുള്ള കാരണം, താങ്കളെപ്പോലെയുള്ളവർ ഇത്തരം കുപ്രചരണം നടത്തുമ്പോൾ ഞങ്ങൾ പ്രതികരിക്കാതിരിക്കുന്നത് ഞങ്ങളുടെ കയ്യിലുള്ള തെറ്റ് കൊണ്ടാണോ അല്ലെങ്കിൽ താങ്കളെപ്പോലെയുള്ളവരെ ഭയപ്പെടുന്നത് കൊണ്ടാണോ എന്നൊരു ചോദ്യം പ്രത്യക്ഷമായും പരോക്ഷമായും ഉയർന്നുവരുന്നത് കൊണ്ട് മാത്രമാണ്.

കോടതിയിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിൽ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കിൽ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക. ഒന്നാമത് പ്രസ്തുത നടനോടുള്ള കടുത്ത ആരാധന, രണ്ടാമത്തേത് കോടതിയിൽ നടക്കുന്ന വ്യവഹാരങ്ങളെ കുറിച്ച് താങ്കൾക്ക് ഒന്നും തന്നെ അറിയില്ല എന്ന പച്ചപരമാർത്ഥം. അങ്ങ് ആദ്യം പറഞ്ഞ കാര്യത്തോട് ഞാൻ ഒരുതരത്തിലും എതിർക്കുന്നില്ല. വ്യക്തിപരമായ സ്വാർത്ഥ താല്പര്യങ്ങളുടെ പേരിലാണെങ്കിൽ പോലും ഓരോ വ്യക്തിക്കും ആരെ സ്വീകരിക്കണം ആരെ തള്ളിക്കളയണം എന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഉണ്ട്.

താങ്കളെ പോലെയുള്ളവരുടെ അഭിപ്രായത്തിന് മലയാളികൾ അത്രയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ തെറ്റായ ഒരു പ്രതികരണം നടത്തുന്നത് താങ്കൾ ഇതുവരെ കാത്തുസൂക്ഷിച്ച പേരിലും പ്രശസ്തിക്കും വരെ മങ്ങൽ ഏൽപ്പിച്ചേക്കാം. അങ്ങയുടെ വ്യക്തിത്വത്തിന് അത്തരം ഒരു കളങ്കം ഏറ്റു കാണാൻ അങ്ങയുടെ ചലച്ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞുപോയ കാലങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ അങ്ങേക്ക് ഞാൻ പറയുന്നതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാവുന്നതേയുള്ളൂ.

അതുകൊണ്ടുതന്നെ അങ്ങയോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ടുതന്നെ പറയുകയാണ് പ്രസ്തുത കേസിന്റെ ഇതുവരെയുള്ള നാൾവഴികൾ കൃത്യമായി പിന്തുടർന്നാൽ അങ്ങ് പറയുന്നതിൽ പലതരത്തിലുള്ള പൊരുത്തക്കേടുകൾ ഉണ്ടെന്ന് അങ്ങേയ്ക്ക് തന്നെ ബോധ്യപ്പെടുന്നതാണ്. ദയവുചെയ്ത് ഒരു പ്രതികരണത്തിലൂടെ സ്വയം വിഡ്ഢി ആവാതിരിക്കാൻ ശ്രമിക്കുക. എന്റെ ഈ മറുപടി കൊണ്ട് അങ്ങേക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുവെങ്കിൽ ഞാനതിന് നിരുപാധികം മാപ്പ് ചോദിക്കുകയാണ്. അങ്ങേക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു”.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply