ആദിപുരുഷ യുടെ ടീസർ കണ്ടു ദേഷ്യം സഹിക്കാതെ സംവിധായകനെ പ്രഭാസ് റൂമിലേക്ക് വിളിച്ചിട്ട് പോയത് കണ്ടോ ? സങ്കടത്തോടെ ആരാധകരും

പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. ബാഹുബലി എന്ന ചിത്രത്തിന് ശേഷം ഒരു ചരിത്ര പ്രാധാന്യമുള്ള ചിത്രത്തിൽ എത്തുകയാണ് പ്രഭാസ്. ശ്രീരാമന്റെ വേഷത്തിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. പ്രഭാസിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവാകാൻ പോകുന്ന ചിത്രം ആണ് ആദിപുരുഷ്. വലിയ പ്രതീക്ഷീയോടെ പ്രേക്ഷകരെല്ലാം കരുതിയിരുന്ന ചിത്രത്തിന്റെ ടീസർ എത്തിയതോട് വലിയതോതിലുള്ള ചില വിമർശനങ്ങൾക്കും ചിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. ടീസർ എത്തിയപ്പോൾ മുതൽ സോഷ്യൽ മീഡിയ വലിയതോതിൽ ട്രോൾ ചെയ്യപ്പെടുകയാണ്.

പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലാണ് ടീസർ. കൊച്ചുടിവിയിലെ സീരിയലിന് സമാനമായ രീതിയിലാണ് ചിത്രം എന്നുമാണ് ആളുകൾ പറഞ്ഞിരിക്കുന്നത്. കൊച്ചുടിവിയിൽ പ്രദർശിപ്പിക്കുന്നു സീരിയലുകൾക്ക് പോലും ഇതിലും നിലവാരമാണ് ഉള്ളത് എന്ന രീതിയിൽ ആണ് ആളുകൾ പറയുന്നത്. ഈ പറയുന്ന വിമർശനങ്ങളോടൊപ്പം തന്നെ പ്രഭാസിനെ കുറിച്ച് പറയുന്ന മറ്റൊരു വിമർശനം എന്നത് പ്രഭാസിന്റെ ലുക്കാണ്. വളരെ മികച്ച ലുക്കുള്ള പ്രഭാസിനെ വളരെ മാറ്റിയെടുത്ത് ലുക്കിലാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത് എന്നും, അത് തന്നെ ഒരു മോശം അഭിപ്രായം ആയാണ് തനിക്ക് തോന്നിയത് എന്നുമാണ് പലരും പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രഭാസിന്റെ പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്. തന്റെ റൂമിലേക്ക് സംവിധായകനെ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ ആരാധകർ ശ്രദ്ധിക്കുന്നുണ്ട്.

പ്രഭാസിന്റെ മുഖത്തെ ദേഷ്യമാണ് ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. ഓം റൂമിലേക്ക് വരൂ എന്നാണ്, വീഡിയോയിലൂടെ പ്രഭാസും പറയുന്നത്. പ്രഭാസിന് എതിരെയുള്ള ട്രോളുകൾ നിറഞ്ഞു നിൽക്കുന്ന അവസരത്തിലാണ് ഈ വീഡിയോ വീണ്ടും വൈറൽ ആയി മാറിയത് . ചിത്രത്തിന്റെ ടീസർ കണ്ടതിനുശേഷം പ്രഭാസ് ദേഷ്യത്തോടെ സംവിധായകൻ മുറിയിലേയ്ക്ക് വിളിപ്പിച്ചത് ആണ് എന്നും,

ശേഷം വഴക്ക് പറയുകയാണ് എന്നുമൊക്കെയുള്ള ചില രസകരമായ ട്രോളുകൾ ആണ് ഈ വീഡിയോയ്ക്ക് താഴെ നിറഞ്ഞു കൊണ്ടിരിക്കുന്നത്. രാമരാവണ യുദ്ധത്തിന്റെ കഥയാണ് ആദിപുരുഷ് പറയുന്നത്. ചിത്രത്തിൽ രാഘവ് എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. ലങ്കേഷ് എന്ന കഥാപാത്രമായി എത്തുന്നത് സെയ്ഫ് അലിഖാൻ ആണ്. ഇത്രയും വലിയൊരു താരനിരയിൽ ഒരുങ്ങുന്ന ഈ ചിത്രം മോശം ആകുമോ എന്നൊരു സംശയവും പ്രേക്ഷകർക്ക് ഉണ്ട്.3 ഡിയിൽ ഒരുങ്ങുന്ന ചിത്രം ജനുവരിയിലാണ് തീയേറ്ററുകളിലേക്ക് എത്തുന്നത് എന്ന് അണിയറപ്രവർത്തകർ വിവരമറിയിച്ചിട്ടുണ്ട്. പ്രേക്ഷകർ ടീസർ നൽകിയ നിരാശയിൽ വേദനയോടെ നിൽക്കുകയാണ് എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply