സിനിമ മേഖലയിൽ അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്മെൻറ് നടക്കുന്നുണ്ട്- തന്നോടും വന്നു ചോദിച്ചിട്ടുണ്ട്, തുറന്നു പറച്ചിലുമായി നടി യമുന!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് യമുന. “ചന്ദനമഴ” എന്ന പരമ്പരയിലെ മധുമതി എന്ന യമുനയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കുടുംബ പ്രേക്ഷകർക്കിടയിൽ യമുന ഇത്രയേറെ പ്രിയങ്കരിയായത് ഈ പരമ്പരയിലൂടെയാണ്. മിനി സ്ക്രീനിൽ മാത്രമല്ല നിരവധി സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്. തൊണ്ണൂറുകളിൽ ദൂരദർശനിലെ ഒരു ഓണം ആൽബത്തിൽ അഭിനയിച്ചു കൊണ്ടാണ് യമുന അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് സിനിമയിലേക്കും സീരിയലുകളിലേക്കും കടന്നു യമുന. “ജ്വാലയായി” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ നെഗറ്റീവ് കഥാപാത്രം യമുനയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കാൻ യമുനയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി നിന്നതു കൊണ്ടാണ് താരത്തിന് പ്രേക്ഷകർക്കിടയിൽ ഇത്രയേറെ സ്വീകാര്യത ലഭിച്ചത്.

നന്മ നിറഞ്ഞ കഥാപാത്രങ്ങൾ മാത്രമല്ല കുശുമ്പും വില്ലത്തി കഥാപാത്രങ്ങളും യമുന കൈകാര്യം ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് മുന്നിൽ വിവിധ തരം കഥാപാത്രങ്ങളുമായി നിറഞ്ഞു നിന്നു യമുന. വിവാഹത്തിനു ശേഷവും അഭിനയത്തിൽ സജീവമായിരുന്നു താരം. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള യമുന തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സിനിമാമേഖലയിൽ നടക്കുന്ന അഡ്ജസ്റ്റുമെന്റുകളെ കുറിച്ച് തുറന്നു പറയുകയാണ് യമുന.

സിനിമ മേഖലയിൽ അവസരങ്ങൾക്ക് വേണ്ടി പല കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാകണമെന്ന് പൊതുവേ പറയുന്നത് ശരിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് അത് ശരി തന്നെയാണെന്ന് താരം മറുപടി നൽകി. ഇത് നേരിട്ട് ചോദിക്കുന്നവരുമുണ്ട് അല്ലാതെയും ചോദിക്കുന്നവരുണ്ട്. നേരിട്ട് അല്ലാതെ ചോദിക്കുന്നവരുടെ മുന്നിൽ ഒരു പൊട്ടിയെ പോലെ പണ്ട് കാലങ്ങളിൽ അഭിനയിച്ച് ഒഴിഞ്ഞു മാറുമായിരുന്നു.

എന്നാൽ ഇന്ന് ആരും ചോദിക്കാൻ ധൈര്യപ്പെടില്ല എന്നും അടി കിട്ടും എന്ന് അറിയാവുന്നത് കൊണ്ടായിരിക്കും എന്ന് താരം പറഞ്ഞു. നേരിട്ട് തന്നെ ചോദിക്കുന്നവരോട് നേരിട്ട് തന്നെ താല്പര്യമില്ല എന്ന് മറുപടി നൽകാറുണ്ട് എന്നും യമുന പറഞ്ഞു. സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും ഇത് നടക്കുന്നുണ്ട് എന്നും വെളിപ്പെടുത്തി. പല മേഖലകളിലും ഉള്ളവരുമായി സൗഹൃദം ഉണ്ടെന്നും അവർ വ്യക്തിപരമായ കാര്യങ്ങളെല്ലാം സംസാരിക്കാറുണ്ടെന്നും താരം പറയുന്നു.

അതിലൂടെ മനസ്സിലാക്കിയത് എല്ലാ മേഖലയിലും ഇങ്ങനെ തന്നെയാണ് എന്ന് ആണ്. സിനിമാ മേഖല കുറച്ചുകൂടി എക്സ്പോസ്ഡ് ആയതു കൊണ്ട് സിനിമയിലെ കാര്യങ്ങൾ പുറത്തേക്കു വരുന്നു എന്ന് മാത്രം. തന്നെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ ഒരു മേഖലയാണ് സിനിമ മേഖല എന്ന് യമുന തുറന്നു പറയുന്നു. ഒരു സെറ്റിൽ ക്യാമറമാന്, സംവിധായകൻ തുടങ്ങി നിരവധി ആളുകളാണ് ഉണ്ടാകുന്നത്. സെറ്റിൽ വെച്ച് നമ്മളെ പീഡിപ്പിക്കുന്നത് നടക്കുന്ന കാര്യമല്ല എന്ന് താരം വെട്ടിത്തുറന്ന് പറയുന്നു.

ക്യാമറയ്ക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങൾക്ക് സിനിമാക്കാരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. മറ്റൊരാൾ തന്നെ കോഫി കുടിക്കാൻ വിളിക്കുകയാണെങ്കിൽ അതിന് പോകണോ വേണ്ടയോ എന്ന തീരുമാനം നമ്മുടേതാണ്. പോകണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ ചോയ്സ് ആണ് എന്നും ആരും നമ്മളെ നിർബന്ധിച്ചു വലിച്ചു കൊണ്ടു പോകില്ലെന്നും താരം പറയുന്നു. തന്റെ അനുഭവങ്ങളാണ് ഇത് എന്നും മറ്റുള്ളവരുടെ കാര്യം അറിയില്ല എന്നും യമുന കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply