മണിച്ചിത്രത്താഴ് സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായ ആ പ്രശ്നം അന്ന് പരിഹരിച്ചത് ശോഭനയാണ്, വെളിപ്പെടുത്തിക്കൊണ്ട് വിനയ പ്രസാദ്.

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രശസ്ത നടിമാരിൽ ഒരാളാണ് വിനയ പ്രസാദ്. ടിവി സീരിയലുകളിലും സിനിമകളിലും വിനയ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് വിനയ പ്രസാദ്. വിനയ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട് . ഫാസിൽ വിനയെ നേരിട്ട് കണ്ടിരുന്നില്ല എന്നിട്ടും അവസരം കൊടുത്തു. മോഹൻലാൽ ബാംഗ്ലൂരിലെ ഒരു ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ അതിഥിയായി എത്തിയിരുന്നു.

ആ സമയത്ത് കന്നട സിനിമയെ പ്രതിനിധീകരിച്ച് വിനയയും അവിടെ എത്തിയിരുന്നു.എന്നെ കണ്ടപ്പോൾ തന്നെ മോഹൻലാൽ ചോദിച്ചു പെരുന്തച്ചൻ എന്ന സിനിമയിൽ അഭിനയിച്ച നടിയല്ലേ എന്ന്. മോഹൻലാലും വിനയം തമ്മിൽ ഇംഗ്ലീഷിൽ ആയിരുന്നു സംസാരം ഒക്കെ. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ലത്തീഫ് വിനയയെ വിളിച്ചു. അദ്ദേഹം പറഞ്ഞു മണിച്ചിത്രത്താഴ് എന്ന സിനിമയിലേക്ക് ഒരു അവസരം ഉണ്ടെന്ന്. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി.

അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ആ റോൾ അത്രമാത്രം പ്രാധാന്യമുണ്ടോ എന്നൊരു സംശയം വന്നത്. ആ സംശയം നേരിട്ട് ഫാസിലിനോട് അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം പറഞ്ഞു ഈ ക്യാരക്ടർ എപ്പോഴും മലയാളികൾ മനസ്സിൽ ഓർത്തുവയ്ക്കും പേടിക്കേണ്ട എന്ന്.അദ്ദേഹം പറഞ്ഞതുപോലെ തന്നെ അതിൻ്റെ ഫലം ഇപ്പോഴും ലഭിക്കുന്നുണ്ട്. രജനീകാന്തിനൊപ്പം മണിച്ചിത്രത്താഴ് തമിഴ് സിനിമയിൽ അഭിനയിക്കാനും സാധിച്ചു.

എന്നാൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് വിനയ നടത്തിയ ഒരു തുറന്നുപറച്ചിൽ ആണ്. മണിച്ചിത്രത്താഴ് ഷൂട്ടിംഗ് സമയത്ത് താൻ ആരോടും തന്നെ സംസാരിച്ചിരുന്നില്ല ഒറ്റപ്പെട്ട് ഇരിക്കുകയായിരുന്നു. കാരണം തനിക്ക് മലയാളം അറിയില്ലായിരുന്നു.എന്നാൽ ആ സമയത്ത് ഒരു കണ്ണാടി ഒക്കെ പിടിച്ചു കൊണ്ട് ഒരു സ്ത്രീ കടന്നുവന്നു. ആ സ്ത്രീ തന്നോട് അവിടെ ഇരിക്കാൻ വേണ്ടി ക്ഷണിച്ചു. തന്നെ വിളിച്ചത് നടി ശോഭനയായിരുന്നു. അത് എനിക്കിപ്പോഴും മറക്കാൻ കഴിയുന്നില്ല. ഇത്രയും വലിയൊരു ആർട്ടിസ്റ്റ് തന്നെ വിളിച്ചിരുത്തി സംസാരിച്ചത്.

നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന ഫാസിൽ സംവിധാനം ചെയ്‌ത മലയാള സിനിമ മുൻപ് വിനയ പ്രസാദ് കണ്ടിരുന്നു. ആ സിനിമ വളരെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ മണിച്ചിത്രത്താഴ് എന്ന സിനിമയിലേക്കു വിളിച്ചപ്പോൾ വളരെ അധികം സന്തോഷം തോന്നിയിരുന്നു എന്നും പറഞ്ഞു. ഫാസിൽ വിനയയെ നേരിട്ട് കാണുകയോ പരിചയമോ ഇല്ലാതെ മണിച്ചിത്രത്താഴ് സിനിമയിലേക്കു വിളിക്കാൻ കാരണം മോഹൻലാൽ ആണെന്നും നടി വെളിപ്പെടുത്തി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply