ടോവിനോ അഭിനയിച്ച പടം എട്ടു നിലയിൽ പൊട്ടി – തന്റെ ആഗ്രഹവും അതായിരുന്നു ! തുറന്നു പറഞ്ഞു വീണാ നായർ

tovino veena nair

മലയാള പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നടിയാണ് വീണ നായർ. വെള്ളിമൂങ്ങ ഉൾപ്പെടെയുള്ള ഒരുപിടി നല്ല ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സ്ക്രീനിലൂടെയും താരം സജീവമായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 2ലെ കൺടസ്റ്റന്റ് ആയിരുന്നു വീണ നായർ. നിരവധി ടെലിവിഷൻ ചാനലുകളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും താരം സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ഇപ്പോഴിതാ കൗമുദി മൂവീസ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലൂടെ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ടോവിനോ തോമസിന്റെ ഒരു സിനിമ പരാജയപ്പെട്ടപ്പോൾ താൻ വളരെയധികം സന്തോഷിച്ചു എന്നാണ് വീണ നായർ തുറന്നു പറഞ്ഞത്. താരത്തിന്റെ ഈ തുറന്നു പറച്ചിലിന് എതിരായി നിരവധി പേരുകൾ ആയിരുന്നു ആദ്യമൊക്കെ വിമർശനങ്ങളുമായി രംഗത്തെത്തിയത്. ഒരു സഹപ്രവർത്തകന്റെ സിനിമ പരാജയപ്പെടുമ്പോൾ അതിൽ എങ്ങനെയാണ് ഇത്തരത്തിൽ സന്തോഷം കണ്ടെത്തുന്നത് എന്ന തരത്തിലായിരുന്നു മിക്കവരുടെയും ചോദ്യങ്ങൾ. ഏതുതരത്തിലുള്ള ഒരു മാനസിക അവസ്ഥയാണ് ഇത് എന്നൊക്കെയാണ് പ്രേക്ഷകർ ഒന്നടങ്കം ആദ്യമൊക്കെ ചോദിച്ചത്. എന്നാൽ വീണ നായർ ഇങ്ങനെ പറയാനുണ്ടായ യഥാർത്ഥ കാരണങ്ങൾ അറിഞ്ഞപ്പോൾ ഏവരുടെയും ചോദ്യങ്ങൾ അവസാനിച്ചു എന്നതാണ് യാഥാർത്ഥ്യം.

മുൻപ് ഒരു ടോവിനോ സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നു എന്നും 15 ദിവസത്തെ ഡേറ്റ് ആയിരുന്നു അന്ന് അവർ ചോദിച്ചിരുന്നത് എന്നും താരം പറഞ്ഞു. എന്നാൽ ഈ 15 ദിവസം ആ സിനിമയ്ക്ക് വേണ്ടി മാത്രം മാറ്റിവയ്ക്കുകയായിരുന്നു എന്നും മറ്റെല്ലാ പരിപാടികളും ഒഴിവാക്കുകയായിരുന്നു എന്നും താരം പറയുന്നു. ആരെങ്കിലുമൊക്കെ ഏതെങ്കിലും ഉദ്ഘാടനത്തിനോ മറ്റോ വിളിക്കുകയാണെങ്കിൽ അതും താൻ ഒഴിവാക്കിയിരുന്നു എന്നും എന്നാൽ സിനിമയുടെ ഷൂട്ടിംഗ് തീയതി അടുത്തു വന്നിട്ടും അവരുടെ ഭാഗത്തുനിന്നും ഒരു കമ്മ്യൂണികേഷനും ഉണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കുന്നു. തുടർന്ന് സംശയം തോന്നിയപ്പോൾ താൻ അവരെ വിളിച്ചു ചോദിക്കുകയായിരുന്നു എന്നും അപ്പോൾ മറ്റൊരു നടിയെ ആ റോളിലേക്ക് കാസ്റ്റ് ചെയ്തു എന്നായിരുന്നു അവരുടെ ഭാഗത്തുനിന്നും ഉണ്ടായ മറുപടിയെന്നും വീണ പറയുന്നു.

പിന്നീട് ആ ചിത്രത്തിന്റെ നിർമ്മാതാവിനെ ആശുപത്രിയിൽ വച്ച് ഒരിക്കൽ കാണുകയുണ്ടായി എന്നും അപ്പോഴാണ് സിനിമയുടെ അണിയറ പ്രവർത്തകർ നിർമ്മാതാവിനോട് തന്നെക്കുറിച്ച് മറ്റൊരു കഥയാണ് പറഞ്ഞിരുന്നത് എന്ന് മനസിലായത്.എന്നും വീണ പറയുന്നു. വീണ നായർ വലിയ പ്രതിഫലം ചോദിച്ചു, അതുകൊണ്ട് അവരെ മാറ്റേണ്ടിവന്നു എന്നായിരുന്നു നിർമ്മാതാവിനോട് അണിയറ പ്രവർത്തകർ പറഞ്ഞ കാരണം എന്ന് വീണ വ്യക്തമാക്കി. സിനിമ മേഖലയിൽ നമ്മളാരും അറിയാതെ ഇങ്ങനെ പല കാര്യങ്ങളും ഉള്ളിലൂടെ നടക്കാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഈയൊരു കാരണം കൊണ്ടായിരുന്നു ടോവിനോ സിനിമ 8 നിലയിൽ പൊട്ടിയപ്പോൾ താൻ സന്തോഷിച്ചത് എന്ന് താരം പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply