വർഷങ്ങളായി ആരാധകർ അന്വേഷിച്ച താരം ഇതാ ! ഒടുവിൽ 11 വർഷത്തേ കുടുംബജീവിതത്തിനു ശേഷം തുറന്നു പറച്ചിലുമായി സുജ കാർത്തിക

suja karthika family

മലയാള സിനിമയിലെ ശ്രദ്ധയായ നടിയായിരുന്നു സുജാ കാർത്തിക. നായികയായും സഹനടിയായും വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സുജ. മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന ഒരുപിടി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. 2002ൽ രാജസേനൻ സംവിധാനം ചെയ്ത മലയാളി മാമന് വണക്കം എന്ന ജയറാം നായകനായ ചിത്രത്തിലെ നായികയായിട്ടായിരുന്നു സുജയുടെ വെള്ളിത്തിരയിലേക്കുള്ള കടന്നുവരവ്. രേവതി എന്ന നായിക കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ താരം അവതരിപ്പിച്ചത്.

പിന്നീട് പാഠം ഒന്ന് ഒരു വിലാപം, റൺവേ, നാട്ടുരാജാവ്, നേരറിയാൻ സിബിഐ, ലോകനാഥൻ ഐഎഎസ്, അച്ഛനുറങ്ങാത്ത വീട്, കിലുക്കം കിലു കിലുക്കം, ലിസമ്മയുടെ വീട് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം സഹതാരമായി ശ്രദ്ധ നേടി. ഒരുകാലത്ത് സഹോദരി വേഷത്തിലൂടെ എന്നും പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിരുന്ന താരമായിരുന്നു സുജ. 2018ലായിരുന്നു സുജ കാർത്തികയുടെ വിവാഹം. വിവാഹശേഷം സിനിമയിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയായിരുന്നു താരം. നേവിയിൽ എൻജിനീയറായ രാകേഷ് കൃഷ്ണയാണ് താരത്തിന്റെ ഭർത്താവ്. വിവാഹശേഷം പഠനത്തിനു വേണ്ടിയും വ്യക്തി ജീവിതത്തിനു വേണ്ടിയും അഭിനയജീവിതത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു താരം.

11 വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ ആദ്യമായി തന്റെ കുടുംബത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സുജാ കാർത്തിക. തന്റെ ഭർത്താവ് രാകേഷും താനും ബാല്യകാല സുഹൃത്തുക്കളായിരുന്നു എന്ന് താരം പറയുന്നു. എട്ടാം ക്ലാസ് മുതൽ തങ്ങൾ ഒന്നിച്ചു പഠിച്ചവരാണ് എന്നും ആദ്യമൊക്കെ ഇരുവർക്കും ഇടയിൽ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല എന്നും താരം വെളിപ്പെടുത്തി. പിന്നീടാണ് സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക് വഴിമാറിയത് എന്നും ശേഷം എപ്പോഴോ രാകേഷ് തന്നോടുള്ള ഇഷ്ടം തുറന്നു പറയുകയായിരുന്നു എന്നും അങ്ങനെ വീട്ടുകാരുമായി സംസാരിച്ച് ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നു എന്നും താരം പറഞ്ഞു.

ചില ടെലിവിഷൻ പരമ്പരകളിലും സുജാ കാർത്തിക വേഷമിട്ടിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ ബിരുദത്തിന് ഗോൾഡ് മെഡൽ നേടിയ വ്യക്തി കൂടിയാണ് താരം. ശേഷം എസ് സി എം എസ് കോളേജിൽ ടീച്ചറായും താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ മറൈൻ അക്കാഡമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ താരം അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. താരത്തിന് ഒരു മകനാണ് ഉള്ളത്. റിത്വിക് എന്നാണ് സുജ കാർത്തികയുടെയും രാകേഷിന്റെയും മകന്റെ പേര്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply