ഒരാളെ പോലെ 7 പേരെന്ന് കേട്ടിട്ടുണ്ട് – പക്ഷെ ഇത്രയ്ക്കും രൂപസാദൃശ്യം, നടി ശോഭനയുടെ രൂപസാദൃശ്യം ഉള്ള ഗായികയുടെ ചിത്രങ്ങൾ വൈറൽ ആകുന്നു

shobhana malayalam actress

ഒരാളെ പോലെ ഏഴു പേർ ലോകത്ത് ഉണ്ടാകും എന്ന് നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട്. പല സിനിമാതാരങ്ങളോടും സാമ്യം ഉള്ള അനേകം ആളുകളെ നമ്മൾ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടിട്ടുമുണ്ട്. നിത്യ ജീവിതത്തിൽ പോലും അത്തരത്തിൽ ഉള്ള ആളുകളെ നമ്മൾ ചിലപ്പോഴൊക്കെ കണ്ടു മുട്ടാറുണ്ട്.അത്തരത്തിൽ ഒരു സിനിമാതാരവുമായ അമ്പരിപ്പിക്കുന്ന സാമ്യത ഉള്ള ഒരു ഗായികയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

താര രാജാവ് മോഹൻലാൽ മുതൽ യുവതാരം ദുൽഖർ സൽമാൻ വരെ, ഫുട്ബാൾ താരം മെസി മുതൽ എംബാപ്പ വരെ നിരവധി പ്രമുഖരുമായി സാമ്യമുള്ള ഒട്ടനവധി ആളുകൾ നമുക്ക് ചുറ്റിലും സമൂഹത്തിൽ ഉണ്ട്. ഇന്ന് സോഷ്യൽ മീഡിയ കൂടുതൽ സജീവമായതോടെ ഇത്തരത്തിലുള്ള ആളുകൾ പ്രശസ്തർ ആകാറുമുണ്ട്. ഇപ്പോഴിതാ ശോഭനയുടെ മുഖ സാദൃശ്യമുള്ള ഒരു ഗായികയുടെ വാർത്തകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

യുവതിയുടെ ഫോട്ടോ കണ്ടാൽ ശോഭനയുടെ പഴയകാല ചിത്രം ആണെന്നെ ആരും പറയുകയുള്ളൂ. അത്രമാത്രം സാദൃശ്യം ഉണ്ട് ഈ ഗായികയ്ക്ക് നടി ശോഭനയുമായി. തമിഴ് നാട്ടുകാരിയായ കർണാടക സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദ്‌ ആണ് ഇപ്പോൾ ശോഭനയുടെ അപരയായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ശിവശ്രീയുടെ വീഡിയോ കണ്ടാൽ ഒറ്റ നോട്ടത്തിൽ പഴയ ശോഭന അല്ലെന്ന് ആരും പറയില്ല.

നിരവധി പേരാണ് സമാനമായ കമന്റുകളുമായി വീഡിയോയ്ക്ക് കീഴിൽ എത്തിയത്. പലരും ഇത് ശോഭനയുടെ പഴയ വീഡിയോ ആണെന്ന് പോലും തെറ്റിദ്ധരിച്ചു. ഒരുപാട് ലൈക്കുകളും കമന്റുകളും ആണ് വീഡിയോയെ തേടിയെത്തുന്നത്. സംഗീത കുടുംബത്തിൽ ജനിച്ച ശിവശ്രീയുടെ പിതാവ് മൃദംഗ വിദ്വാൻ ആണ്. സംഗീതത്തിനു പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് ശിവശ്രീ. ബിടെക് ബിരുദധാരി കൂടിയാണ് താരം.

മ്യൂസിക് അക്കാദമി, നാരദ ഗാനസഭ, ശ്രീകൃഷ്ണ ഗാനസഭ, ബ്രഹ്മഗാനസഭ തുടങ്ങി നിരവധി വേദങ്ങളിൽ ഒരു ദശാബ്ദത്തിലേറെയായി നൃത്തവും സംഗീതവും അവതരിപ്പിക്കുകയാണ് ശിവശ്രീ. ശക്തി മസാല, ശരവണ സ്റ്റോഴ്സ്, ഗോൾഡ് വിന്നർ തുടങ്ങിയ നിരവധി പരസ്യങ്ങളുടെ ജിങ്കിലുകളും പാടി ശ്രദ്ധ നേടിയിട്ടുണ്ട് ശിവശ്രീ. എന്തായാലും ശോഭനയോടുള്ള ശിവശ്രീയുടെ രൂപസാദൃശ്യം കണ്ടു ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply