നടി ശോഭനയും വിനീതും തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നോ? ഇത്രയും നാളുകളായിട്ടും ഒന്നും അറിഞ്ഞില്ലല്ലോ എന്ന് പ്രേക്ഷകർ

shobhana and vineeth

അഭിനേത്രിയും ഡാൻസറുമായ ശോഭന മലയാളികൾക്കെല്ലാം പ്രിയങ്കരിയാണ്. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലൂടെ ആയിരുന്നു ശോഭന ആദ്യമായി അഭിനയിച്ചത്. പിന്നീടങ്ങോട്ട് നടിക്ക് ധാരാളം കഥാപാത്രങ്ങൾ ചെയ്യുവാൻ സാധിച്ചു. പത്മശ്രീ പുരസ്കാരം ലഭിച്ച നടിയാണ് ശോഭന. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും തൻ്റെതായ മികവ് പുലർത്താൻ ശോഭനയ്ക്ക് സാധിച്ചിട്ടുണ്ട്.

നടിയുടെ മണിചിത്രത്താഴ് എന്ന ചിത്രത്തിലെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം മലയാള ചരിത്രത്തിലെ എന്നെന്നും ഓർമ്മിക്കാവുന്ന ഒരു കഥാപാത്രമായിരുന്നു. ഇതിലെ ഡാൻസും വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടു. നടൻ വിനീതിനേയും മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ് അദ്ദേഹവും അഭിനയത്തിൽ കൂടാതെ നൃത്തത്തിലും തൻ്റെ മികവ് പുലർത്തിയിട്ടുണ്ട്.

നൃത്തം പരിശീലിപ്പിക്കുവാൻ വേണ്ടി പത്മിനിയും രാഗിണിയും ആണ് വിനീതിൻ്റെ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നത്. നടി പത്മിനിയുടെ അനന്തരവൻ ആണ് വിനീത്. ആറാമത്തെ വയസ്സ് തൊട്ട് നൃത്തം അഭ്യസിച്ചിരുന്നു വിനീത്. നഖക്ഷതങ്ങൾ സർഗ്ഗം തുടങ്ങിയ സിനിമകളിൽ എല്ലാം തന്നെ മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് വിനീത്. ലൂസിഫർ എന്ന സിനിമയിലെ വിവേക് ഒബ്രോയ് എന്ന നടന് ശബ്ദം കൊടുത്തത് വിനീത് ആയിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത് വിനീതും ശോഭനയും തമ്മിൽ ബന്ധമുണ്ട് എന്ന വാർത്തയാണ്. നാൾ ഇത്രയായിട്ടും ഇവർ തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടെന്നത് ആർക്കും അറിയില്ലായിരുന്നു. ഇപ്പോഴാണ് അറിഞ്ഞത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇവർ രണ്ടുപേരും കുടുംബക്കാരാണ്. ശോഭനയും വിനീതും നൃത്ത വേഷത്തിൽ നിൽക്കുന്ന ചിത്രമായിരുന്നു ശോഭന പങ്കുവെച്ചത്. ശോഭനയുടെ കസിനാണ് വിനീത് എന്നും പഴയ ആളുകൾക്കൊക്കെ ഇത് അറിയാമെന്നും ഇപ്പോഴത്തെ ആളുകൾക്ക് അങ്ങനെ അറിയില്ല എന്നും ശോഭന പറഞ്ഞു.

ഇപ്പോഴത്തെ തലമുറയ്ക്ക് ഇത് അറിയാതിരിക്കാൻ കാരണം ശോഭനയും വിനീതും സിനിമയിൽ ഇപ്പോൾ സജീവമില്ലാത്തതുകൊണ്ടാണെന്നും പറഞ്ഞു. ഇവർ രണ്ടുപേരും ഇതുവരെയായിട്ടും നായകനും നായികയുമായി ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടുമില്ല എന്നും പറഞ്ഞു. വിനീത് മാത്രമല്ല നടൻ കൃഷ്ണയും ശോഭനയുടെ കസിനാണ്. ശോഭന ലളിത, പത്മിനി, രാഗിണി സഹോദരിമാരുടെ മരുമകൾ കൂടിയാണ് . നടി സുകുമാരിയുടെ അച്ഛൻ്റെ ബന്ധുകൂടിയാണ് ശോഭന.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply