ഗുരുവായൂരിൽ വെച്ച് പുതിയ സന്തോഷം അറിയിച്ചു ശിവദ ! കാത്തിരിപ്പിനു അവസാനം എന്ന് ആരാധകരും

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിമാരിൽ ഒരാളാണ് ശിവദ. സു സു സുധി വാത്മീകം എന്ന ജയസൂര്യ നായക കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലൂടെയാണ് ശിവദ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ജയസൂര്യ തന്നെ നായകനായി എത്തിയ ഇടി എന്ന സിനിമയിലും നായിക കഥാപാത്രവുമായി ശിവദ പ്രത്യക്ഷപ്പെട്ടു. അതുകൊണ്ടുതന്നെ ജയസൂര്യ ശിവദ എന്ന താരചോടികൾ ഈ രണ്ടു സിനിമകളോടുകൂടി തന്നെ ഏറെയധികം ശ്രദ്ധ ആകർഷിക്കുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഇന്ന് മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് ശിവദ.

കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. മലയാളം സിനിമയ്ക്ക് പുറമേ തമിഴിലും താരം സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഉടനീളം താരത്തിന് നിരവധി ആരാധകരുണ്ട് എന്ന് പറഞ്ഞാൽ അതിശയിക്കേണ്ട ആവശ്യമില്ല. സാമൂഹ്യ മാധ്യമങ്ങളിലും ശിവദ സജീവമായി തുടരുന്നു. ആരാധകർക്കുവേണ്ടി തന്റെ പുതിയ വിശേഷങ്ങൾ എല്ലാം ശിവദ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ വലിയ സ്നേഹത്തോടുകൂടി തന്നെയാണ് ആരാധകർ ശിവതയുടെ വിശേഷങ്ങൾ എല്ലാം ഏറ്റെടുക്കുന്നതും.

ഇപ്പോൾ ശിവദയും ഭർത്താവും പങ്കുവെച്ച പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ശിവദ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. താരം ഇപ്പോൾ ഗുരുവായൂരിൽ ആണെന്നും ഗുരുവായൂർ സന്ദർശനം നടത്തിയിരിക്കുകയാണ് എന്നും സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചു. ഗുരുവായൂരിൽ വച്ച് തന്നെയാണ് താരം ഈ വാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. താനും ഭർത്താവും മകളും ഒന്നിച്ചുള്ള ചിത്രങ്ങളും ശിവദ പങ്കുവെച്ചിട്ടുണ്ട്. വളരെയധികം കമന്റുകളും ലൈക്കുകളും ആണ് ഈ ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്.

കഫേ എന്ന 2009 ൽ പുറത്തിറങ്ങിയ മലയാള ചിത്രത്തിലൂടെ ആയിരുന്നു ശിവദ ആദ്യമായി സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് ടെലിവിഷൻ അവതാരികയായും നിരവധി ആൽബങ്ങളിലെ നായികയായും താരം അവതരിപ്പിച്ചു. ശേഷം 2011 ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗതർ എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു ശിവതയുടെ നായികാ കഥാപാത്രമായുള്ള തിരിച്ചുവരവ്. പിന്നീട് നെടുംചാലൈ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ മുഖ്യ കഥാപാത്രങ്ങളായി താരം വേഷമിട്ടു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply