വീട്ടിലേക്ക് കുഞ്ഞതിഥിയെ വരവേൽക്കാനായി കാത്തിരിക്കുകയാണ്! കുഞ്ഞുവാവ വരുന്ന സന്തോഷം പങ്കുവെച്ചുകൊണ്ട് നടി ശില്പ ബാല.

നടി ശില്പ ബാലയെ മലയാളികൾക്കെല്ലാം സുപരിചിതമാണ്. ശില്പ ഒരു ടെലിവിഷൻ അവതാരക കൂടിയാണ്. ശില്പ ആദ്യമായി അഭിനയിച്ചത് കെമിസ്ട്രി എന്ന മലയാള സിനിമയിലാണ്. ഈ സിനിമയിൽ അഭിനയിച്ചതോടുകൂടി പ്രേക്ഷകർ ശില്പിയെ ശ്രദ്ധിച്ചു തുടങ്ങി പിന്നീട് നിരവധി സിനിമകൾ ചെയ്തു. എന്നാൽ ഈയിടെയായി ശില്പ സിനിമയിൽ അത്ര സജീവമല്ല. താരം പല റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്.

താരം പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോകളും ഒക്കെ തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ശില്പ പങ്കുവെച്ച ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തൻ്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വരുന്നു എന്ന വാർത്തയാണ് ശില്പ പങ്കിട്ടത്. അനിയത്തിയുടെ സീമന്തം ചടങ്ങിൻ്റെ വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ശില്പ പറയുന്നത് അനിയത്തി ചിന്നു എനിക്കൊരു ബേബി ആണെന്നാണ് അവൾക്കൊരു ബേബി എന്ന് പറയുമ്പോൾ എനിക്ക് ഒട്ടും ആലോചിക്കാൻ തന്നെ കഴിയുന്നില്ല.

ചിന്നു ബേബിയുടെ ബേബിയെ ഞാൻ എന്തു വിളിക്കും എന്നായിരുന്നു ശില്പ ചോദിച്ചത്. ശിൽപ്പയുടെ അനിയത്തിയുടെ പേര് ശ്വേത എന്നാണ്. അനിയത്തി ശ്വേത ചടങ്ങിന് പട്ടുസാരിയും അതിന് ചേരുന്ന തരത്തിലുള്ള ആഭരണങ്ങളൊക്കെ ഇട്ട് അതിസുന്ദരി ആയിട്ടായിരുന്നു. ഇവരുടെ ബന്ധുക്കൾ എല്ലാം തന്നെ ശ്വേതയെ ചേർത്ത് പിടിച്ചുകൊണ്ട് അവരുടെ സ്നേഹം അറിയിക്കുന്നുണ്ടായിരുന്നു. ശ്വേത തൻ്റെ നിറവയറിൽ കൈവെച്ചുകൊണ്ടാണ് ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തത്.

അനിയത്തി ശ്വേതയെ ശില്പ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത് ഞങ്ങൾക്ക് ഇന്നത്തെ ദിവസം വളരെ പ്രിയപ്പെട്ടതാണെന്നും ഞങ്ങളുടെ കുടുംബം വലുതാവുകയാണ് കുടുംബത്തിലേക്ക് ഒരാൾ കൂടി കടന്നുവരികയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു. ഇവരുടെ കുടുംബം ഒന്നാകെ തന്നെ കുഞ്ഞതിഥിയുടെ വരവിന് വേണ്ടി കാത്തുനിൽക്കുകയാണ്. എല്ലാവരും ത്രില്ലടിച്ചു നിൽക്കുകയാണ് വാവ എപ്പോഴാണ് വരിക എന്ന് കാത്ത്. കുഞ്ഞിനു വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെ ചെയ്തു കഴിഞ്ഞെന്ന് ശില്പ പറഞ്ഞു.

ശിൽപ്പയുടെ കുഞ്ഞായ തക്കിട്ടുവിന് കൂട്ടായി അടുത്ത വാവ കൂടി വരികയാണല്ലോ എന്ന് ആരാധകർ കമൻ്റ് ചെയ്തു. ശില്പയുടെ സഹോദരിയുടെ സീമന്ത ചടങ്ങിന് നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. ശ്വേതയുടെ വിവാഹ ചടങ്ങിന് ശിൽപ്പയുടെ കൂട്ടുകാരികളൊക്കെ പങ്കെടുത്തിരുന്നു. ശില്പ തൻ്റെ മകളായ തക്കിട്ടുവിനെ കുറിച്ച് എപ്പോഴും വാചാലയാണ്. മകളുടെ കാര്യങ്ങളും അതുപോലെ തന്നെ മകളെ ശുശ്രൂഷിക്കുന്ന കാര്യങ്ങളുമൊക്കെ ചേർത്തുകൊണ്ട് ശില്പ പങ്കുവയ്ക്കുന്ന വീഡിയോകൾ ഒക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply