വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ ആ സന്തോഷം പങ്കുവെച്ച് ഷംന കാസിം ! താരങ്ങൾ എല്ലാം പെട്ടന്നാണല്ലോ എന്ന് ആരാധകർ

താനൊരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത പ്രേക്ഷകർക്കു മുന്നിൽ പങ്കുവെച്ച് നടീ ഷംന കാസിം. താരം തന്റെ യൂട്യൂബ് ചാനൽ വഴിയാണ് ആരാധകർക്ക് വേണ്ടി ഈ സന്തോഷവാർത്ത തുറന്നു പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഷംന കാസിമിന്റെ വിവാഹം. ജെ ബി എസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സി ഇ ഓയുമായ ഷാനിദ് ആസിഫ് അലിയായിരുന്നു ഷംനയുടെ വരൻ. ദുബായിൽ വച്ചായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട താരസുന്ദരിയുടെ വിവാഹ ചടങ്ങുകൾ നടന്നത്.

മലയാള സിനിമയിൽ മിന്നി തിളങ്ങുന്ന താരമാകാൻ കഴിഞ്ഞില്ലെങ്കിലും തമിഴിലും തെലുങ്കിലും ഒക്കെ നിറ സാന്നിധ്യമായിരുന്നു ഷംന. പൂർണ്ണ എന്ന പേരിലായിരുന്നു തമിഴിൽ ഷംന കാസിം അറിയപ്പെട്ടിരുന്നത്. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയും സോഷ്യൽ മീഡിയയിലൂടെ താരം തന്നെ ആയിരുന്നു ഇതിനുമുമ്പ് പങ്കുവെച്ചിരുന്നത്. തന്റെ വിവാഹ ചിത്രങ്ങളും നടി തന്നെയാണ് പ്രേക്ഷകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വരൻ ഷാനിദ് വിവാഹ ദിവസം ഷംനയ്ക്ക് നൽകിയ സമ്മാനം ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.

ഏകദേശം 30 കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളായിരുന്നു അത്. ഒന്നരക്കോടിയോളം വിലമതിക്കുന്ന സ്വർണം, 25 കോടിയുടെ ബംഗ്ലാവ്, ഒരു ആഡംബര കാർ എന്നിവയായിരുന്നു ഷംനയ്ക്കുള്ള ഭർത്താവിന്റെ ഗിഫ്റ്റ്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഷംന കാസിം കണ്ണൂർ സ്വദേശിനിയായിരുന്നു. റിയാലിറ്റി ഷോകളിലൂടെ തന്നെയായിരുന്നു അഭിനയരംഗത്തേക്കുള്ള ഷംനയുടെ ചുവടുവെപ്പ്. അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടി ആയിരുന്നു താരം. 2004ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന മലയാള ചിത്രത്തിൽ ആയിരുന്നു ഷംന ആദ്യമായി മുഖം കാണിച്ചത്.

പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിവാഹത്തിന് മുമ്പ് തന്റെ വരനെക്കുറിച്ച് ഷംന പറഞ്ഞിട്ടുണ്ടായിരുന്നു. തനിക്കാണ് ആദ്യം ചെറിയ ഒരു ഇഷ്ടം ഉണ്ടായതെന്നും വീട്ടുകാർ തന്റെ കല്യാണത്തെപ്പറ്റി സംസാരിക്കുമ്പോൾ തനിക്ക് ഒരുപാട് നിബന്ധനകൾ ഉണ്ടായിരുന്നു എന്നും ഇക്കയുടെ കാര്യം തന്നോട് ചോദിച്ചപ്പോൾ തനിക്ക് ഇഷ്ടമായിരുന്നു എന്നും ഷംന തുറന്നു പറഞ്ഞു. പിന്നീട് അദ്ദേഹത്തോട് സംസാരിച്ചപ്പോഴും വലിയ കുഴപ്പമൊന്നുമില്ല എന്ന് മനസ്സിലായി.

ശേഷം എല്ലാം പെട്ടെന്നായിരുന്നു എന്നും ഒരു മാസത്തിനിടെ എല്ലാ കാര്യങ്ങളും തീരുമാനമായി എന്നും ഷംന കൂട്ടിച്ചേർത്തു. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ താൻ വളരെ കംഫർട്ട് ആയിരുന്നു എന്നും ഈയൊരു വിവാഹാലോചന കൊണ്ട് ആർക്കും വിഷമിക്കേണ്ടി വന്നില്ല എന്നും വീട്ടുകാരുടെയും മറ്റുള്ളവരുടെയും ഒക്കെ സമ്മതത്തോടുകൂടി തന്നെയാണ് എല്ലാം നടന്നതെന്നും ഷംന പറഞ്ഞു. തന്റെ വീട്ടുകാരുടെ സന്തോഷം എന്നും തനിക്ക് പ്രധാനപ്പെട്ട ഒന്നായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോഴിതാ താനൊരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ആരാധകർക്ക് മുമ്പിൽ പങ്കുവെച്ചിരിക്കുകയാണ് താരം

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply