ഞാനും ജയിലിൽ കിടന്നിട്ടുണ്ട് – ദിലീപേട്ടനും ജയിലിൽ കിടന്നിട്ടുണ്ട് ! എനിക്ക് ദിലീപേട്ടൻ ഭയങ്കര ഇഷ്ട്ടാ – മനസ്സ് തുറന്നു ശാലു മേനോൻ

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ശാലു മേനോൻ. സിനിമയിലും സീരിയലിലും സജീവമായി തുടരുന്ന ശാലു മേനോൻ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായിരുന്നു. മലയാളികളുടെ വീട്ടിലെ സ്വന്തം കുട്ടി എന്ന ഇമേജ് ഉള്ള താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു നടി ശാലു മേനോൻ. നല്ലൊരു അഭിനയത്രി എന്നതിലുപരി നൃത്ത കലാകാരി കൂടിയാണ് ശാലു. അതുകൊണ്ടുതന്നെ ഒരു നൃത്ത സ്കൂളും താരം നടത്തുന്നുണ്ട്.

ഒരു നൃത്ത കലാകാരി കൂടി ആയ ശാലു നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ നടൻ ദിലീപിനെ കുറിച്ച് ശാലു മേനോൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നടൻ ദിലീപ് തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു നടൻ ആണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന വിവാദങ്ങൾ താൻ വിശ്വസിക്കുന്നില്ല എന്നുമായിരുന്നു ശാലു പറഞ്ഞത്. സി മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു ശാലു തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.

താൻ ദിലീപിന്റെ കൂടെ പടം ചെയ്തതാണെന്നും തനിക്ക് ദിലീപിനെ വളരെ ഇഷ്ടമാണെന്നും താരം പറയുന്നു. തനിക്ക് അറിയാവുന്ന ഇടത്തോളം താൻ സംസാരിച്ചിട്ടുള്ളിടത്തോളം ദിലീപ് എന്ന നടൻ കുറ്റം ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. പലരും പലതും പറയുന്നുണ്ട് എന്നും ഒരുപാട് റൂമേഴ്സ് വരുന്നുണ്ട് എന്നും പക്ഷേ ഇതൊന്നും കറക്റ്റ് ആയിരിക്കണമെന്നില്ലെന്നും താരം പറയുന്നു. താൻ ഒരിക്കലും ദിലീപിനെ കുറ്റം പറയുകയില്ലെന്നും ദൈവത്തിനു മാത്രമേ സത്യമായ കാര്യങ്ങൾ അറിയുള്ളൂ എന്നും താരം പറഞ്ഞു.

ജയിലിൽ കിടന്ന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ജയിലിൽ കിടന്നു എന്ന് കരുതി കുറ്റവാളി ആകണമെന്നില്ലെന്നും ശാലു മേനോൻ കൂട്ടിച്ചേർത്തു. താനും പത്തു നാൽപതു ദിവസത്തോളം ജയിലിൽ കിടന്നിട്ടുണ്ടെന്നും അത് എന്തിന്റെ പേരിലാണെന്നും എന്താണ് സത്യാവസ്ഥ എന്ന് അറിയാതെയും ആണ് ഉണ്ടായതെന്നും നടി പറഞ്ഞു. അതുപോലെ തന്നെയാണ് ദിലീപേട്ടന്റെ കാര്യങ്ങൾ എന്നും അതുകൊണ്ട് താൻ ഇതൊന്നും പൂർണമായി വിശ്വസിക്കുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.

ഒരു കുറ്റവും ചെയ്യാതെയാണ് തനിക്കും ജയിലിൽ കുറച്ചു നാൾ കഴിയേണ്ടി വന്നതെന്നും ദൈവത്തിൽ പൂർണമായും വിശ്വസിച്ചുകൊണ്ടാണ് ആ നാളുകൾ തള്ളി നീക്കിയതെന്നും ശാലു പറഞ്ഞു. ദിലീപേട്ടന്റെ പടങ്ങളാണ് താൻ കൂടുതലും കാണാറുള്ളത് എന്നും പുള്ളിയെ അടുത്ത് അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ ഒക്കെ കാണാറുണ്ടെന്നും തനിക്ക് വളരെ ഇഷ്ടമുള്ള നടന്മാരിൽ ഒരാളാണ് ദിലീപ് എന്നും ശാലു പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇഷ്യൂസ് വന്ന ശേഷം അങ്ങനെയുള്ള ഒരാളെ തറപ്പിച്ച് കുറ്റം പറയാൻ പറ്റില്ല എന്നും താരം കൂട്ടിച്ചേർത്തു.

തന്റെ പേര് കേൾക്കുമ്പോൾ തന്നെ പലരും തന്റെ ജീവിതത്തിൽ സംഭവിച്ച ചില മോശം കാര്യങ്ങൾ ആയിരിക്കും ആദ്യം ഓർക്കുന്നത് എന്നും തന്റെ ജീവിതത്തിലും ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും സത്യാവസ്ഥ മനസ്സിലാക്കാതെ ഒരുപാട് പേർ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഒരുപക്ഷേ തന്നെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് എന്താണ് സത്യം എന്ന് ആരെങ്കിലും ഒക്കെ ചോദിച്ചിരുന്നെങ്കിൽ ഇത്രയും വലിയ തെറ്റിദ്ധാരണകൾ ഉണ്ടാകുമായിരുന്നില്ല എന്നുമാണ് തന്റെ പേരുണ്ടായ വിവാദങ്ങളെ കുറിച്ച് ശാലു മേനോൻ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply