ആ ഹോട്ട് വീഡിയോ കണ്ടവർക്ക് അറിയാം അത് ഞാൻ ഒന്നും അല്ല ഫുൾ മോർഫിങ് ആണെന്ന് ! തുറന്നു പറഞ്ഞു ശാലു

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ സുപരിചിതയായ മാറിയ നടിയാണ് ശാലു മേനോൻ. നിരവധി സീരിയലുകളിലും സിനിമകളിലും ശാലു മേനോൻ അഭിനയിച്ചിട്ടുണ്ട്. പരമ്പരകളാണ് ശാലു മേനോനെ ജനപ്രിയയാക്കിയത്. പെട്ടെന്ന് വന്ന ചില വെല്ലുവിളികൾ കാരണം ശാലു മേനോന് നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടന്നുകൊണ്ട് വീണ്ടും അഭിനേരംഗത്ത് സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് ശാലു മേനോൻ. ഇപ്പോഴിതാ താൻ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും വെല്ലുവിളികളെക്കുറിച്ചും മനസ്സ് തുറന്ന് പങ്കുവെക്കുകയാണ് നടി.

ബിഹൈൻഡ് വുഡ്സ് ഐസ് എന്ന ചാനലിന്റെ അഭിമുഖത്തിലൂടെയാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. ഗൂഗിളിൽ ശാലു മേനോൻ എന്ന സെർച്ച് ചെയ്യുമ്പോൾ ശാലു മേനോൻ ഹോട്ട്, ശാലു മേനോൻ ക്ലിപ്സ് എന്നൊക്കെ സജഷൻസ് വരുന്നതിനെ കുറിച്ചാണ് താരം പറഞ്ഞത്. താൻ അതൊന്നും കാര്യമാക്കാറില്ലെന്നും ശ്രദ്ധിക്കാറില്ലെന്നും താരം പറയുന്നു. ഇന്ന് മോർഫിങ്ങിലൂടെ എന്താണ് ചെയ്യാൻ പറ്റാത്തതായുള്ളത് എന്നാണ് താരം ചോദിക്കുന്നത്. തന്റെ ചിത്രങ്ങളെ താൻ അങ്ങനെയാണ് കാണുന്നതെന്നും നമുക്കറിയാമല്ലോ ഈ ചിത്രങ്ങൾ നമ്മുടേതല്ലെന്ന് എന്നും ആണ് ശാലു മേനോൻ പറയുന്നത്.

ഇങ്ങനെയൊക്കെ ചെയ്തുകൊണ്ടിരിക്കുന്നവർ അവരുടെ തൊഴിലായാണ് ഇത് ചെയ്യുന്നത് എന്നാണ് താൻ വിചാരിക്കുന്നത് എന്നും താൻ ഇക്കാര്യങ്ങൾക്കൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ലെന്നും ശാലു പറഞ്ഞു. എപ്പോഴെങ്കിലും ആകാംക്ഷയ്ക്കുവേണ്ടി ഇതൊക്കെ സെർച്ച് ചെയ്ത് നോക്കിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഇതൊക്കെ പുറത്തിറങ്ങിയ സമയത്ത് ഫോട്ടോസും വീഡിയോസും ഒക്കെ താൻ ആദ്യം തന്നെ കണ്ടിരുന്നു എന്നും കണ്ടു എന്നല്ലാതെ പിന്നീട് അതിനെക്കുറിച്ചൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നുമാണ് നടി മറുപടി നൽകിയത്. ദൈവാനുഗ്രഹം തനിക്കുണ്ടെന്നും തളരാതെ ദൈവം തന്നെ പിടിച്ചുനിർത്തുന്നുണ്ടെന്നുമാണ് താരം പറഞ്ഞത്.

എന്നാൽ ആദ്യകാലങ്ങളിൽ പ്രതീക്ഷിക്കാതെ ഇതൊക്കെ സംഭവിച്ചപ്പോൾ മാനസികമായി പ്രശ്നമുണ്ടായിരുന്നു എന്നും പിന്നീട് അതൊക്കെ ശീലമായി എന്നും ശാലു പറഞ്ഞു. പിന്നീട് മിക്ക നടിമാർക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഈ ഫീൽഡിൽ നിൽക്കുന്നവരെ വച്ച് ഇങ്ങനെയൊക്കെ ചെയ്യുന്നത് സ്ഥിരമാണെന്നും മനസ്സിലായി എന്നും നടി കൂട്ടിച്ചേർത്തു. പിന്നീട് തനിക്ക് ഉണ്ടായ ജയിൽവാസ അനുഭവങ്ങളെക്കുറിച്ചും ശാലു പങ്കുവെച്ചു. താൻ 49 ദിവസം ജയിലിൽ കഴിയേണ്ടി വന്നു എന്നും ആദ്യദിനങ്ങളിൽ ജയിലിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു എന്നും താരം പറഞ്ഞു.

ഒത്തിരി ആൾക്കാരുടെ കൂടെയൊന്നുമായിരുന്നില്ല, രണ്ടുപേർ മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്, അത് മാത്രമായിരുന്നു തനിക്ക് കിട്ടിയ ഏക പരിഗണന എന്നും താരം കൂട്ടിച്ചേർത്തു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു ആളായിരുന്നു എന്നും അത് തെറ്റായിരുന്നു എന്ന് മനസ്സിലാക്കുകയും ചെയ്തു എന്നും താരം കൂട്ടിച്ചേർത്തു. ജയിൽവാസത്തിനിടെ പല സ്വഭാവക്കാരെയും കാണാൻ കഴിഞ്ഞുവെന്നും അധികം ആരെയും വിശ്വസിക്കരുതെന്ന് പാഠം പഠിക്കാൻ പറ്റി എന്നും താരം പറഞ്ഞു. ആ സമയത്ത് താൻ കുറച്ച് അധികം ബോൾഡ് ആയി മാറി എന്നും തന്റെ ജാതകത്തിൽ ജയിൽവാസം ഉണ്ടായിരുന്നു എന്നും താരം തുറന്നു പറഞ്ഞു.

അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ല എന്നും അതുകൊണ്ടുതന്നെ തനിക്ക് ഭയമില്ലെന്നും നദി പറയുന്നുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം രണ്ടു ദിവസത്തിനകം തന്നെ താൻ തിരിച്ച് ഡാൻസ് സ്കൂളിലേക്ക് എത്തി എന്നും ശാലു പറഞ്ഞു. നിലവിൽ ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവ്, മിസ്സിസ് ഹിറ്റ്ലർ എന്നീ പരമ്പരകളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ശാലു മേനോൻ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply