ഐശ്വര്യ ലക്ഷ്മി പൊന്നിയൻസെൽവനിൽ ചെയ്ത പൂങ്കുഴലീ ഞാൻ ചെയ്യണ്ട കഥാപാത്രമായിരുന്നു എന്ന് രോഹിണി !

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ “പൊന്നിയിൻ സെൽവൻ” ദിവസങ്ങൾക്ക് മുമ്പായിരുന്നു റിലീസ് ചെയ്‌തത്‌. കോവിഡ് പ്രതിസന്ധികൾ കാരണം രണ്ടു വർഷം നീണ്ട ചിത്രീകരണം തുടങ്ങി ഒരുപാട് പ്രതിസന്ധികൾ മറികടന്നാണ് “പൊന്നിയിൻ സെൽവൻ” തിയേറ്ററുകളിൽ എത്തിയത്. വിക്രം, ഐശ്വര്യ റായി, തൃഷ, ശരത് കുമാർ, കാർത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രഭു, പാർത്ഥിപൻ, പ്രകാശ് രാജ് തുടങ്ങി വലിയ താരനില തന്നെയുണ്ട് ഈ ചിത്രത്തിൽ.

മികച്ച സ്വീകാര്യതയോടെ മുന്നേറുന്ന ചിത്രം ഒടിടിയിലും വലിയ തരംഗം തന്നെയാണ് തീർത്തത്. ഈ ചിത്രത്തിലെ “പൂങ്കുഴലീ” എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മിയാണ്. ഐശ്വര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പൂങ്കുഴലീ. കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് “പൊന്നിയിൻ സെൽവൻ”.

പല സംവിധായകരുടെയും സ്വപ്ന പദ്ധതിയായ “പൊന്നിയിൻ സെൽവൻ” ഒടുവിൽ മണി രത്നം പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു. മുമ്പ് കമൽഹാസനും ഈ ചിത്രം ഒരുക്കാൻ പദ്ധതി ഇട്ടിരുന്നു. അന്ന് പൂങ്കുഴലി എന്ന കഥാപാത്രത്തിന് അദ്ദേഹം മനസ്സിൽ കണ്ടത് നടി രോഹിണിയെയായിരുന്നു. ഈ കാര്യം തുറന്നു പറഞ്ഞത് മറ്റാരുമല്ല നടി രോഹിണി തന്നെയാണ്. പല തവണ അനൗൺസ് ചെയ്തപ്പോഴും രോഹിണിയുടെ പേര് തന്നെയായിരുന്നു പൂങ്കുഴലീ എന്ന കഥാപാത്രത്തിന് ഒപ്പം കേട്ടിരുന്നത്.

ചിത്രത്തിന് വേണ്ടി ആ നോവൽ മുഴുവൻ വായിച്ചിരുന്നു എന്ന് രോഹിണി വെളിപ്പെടുത്തി. ആ നോവൽ വായിച്ചപ്പോൾ തന്നെ പൂങ്കുഴലീ എന്ന കഥാപാത്രത്തോട് ഒരുപാട് ഇഷ്ടവും തോന്നി. ആദ്യമായിട്ടായിരുന്നു നടി രോഹിണി ഒരു സിനിമ മേക്കറിന്റെ അടുത്ത് ചെന്ന് ഈ ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് പറഞ്ഞത്. കമലഹാസനോട് കാണണമെന്ന് പറഞ്ഞ് എവിഎം സ്റ്റുഡിയോയിൽ ഉച്ചസമയത്ത് എത്തിയ രോഹിണി ചിത്രത്തിലെ പൂങ്കുഴലി എന്ന കഥാപാത്രം താൻ തന്നെ ചെയ്യുമെന്ന് അങ്ങോട്ടേക്ക് പറയുകയായിരുന്നു.

ഇത് കേട്ടതും കമലഹാസൻ ചിരിച്ചു. കമലഹാസൻ തന്നെയായിരുന്നു ചിത്രം നിർമ്മിക്കാൻ പോയിരുന്നത്. എന്നാൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആ ചിത്രം നടന്നില്ല. വർഷങ്ങൾക്ക് ശേഷം മണിരത്നത്തെ പോലുള്ള ഒരു ഇതിഹാസ സംവിധായകന്റെ നേതൃത്വത്തിൽ ഈ ചിത്രം പുറത്തിറങ്ങുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും താരം പങ്കുവെച്ചു. പല സംവിധായകരും ചിത്രം അനൗൺസ് ചെയ്തിരുന്നെങ്കിലും ബഡ്ജറ്റ് കൊണ്ട് ചിത്രം നടക്കാതെ പോയി.

അത്രത്തോളം വലിയൊരു കഥയാണിത്. “പൊന്നിയിൻ സെൽവൻ” ആദ്യ ഭാഗം കണ്ടപ്പോൾ വേഗത്തിൽ കഥ പറയുന്നതു പോലെ തോന്നി എന്ന് രോഹിണി അഭിപ്രായപ്പെട്ടു. അത്ര മാത്രം കഥ പറയാനുണ്ടെന്നും മൂന്നു ഭാഗങ്ങളായി ചെയ്താൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഒരു പക്ഷേ ഒരു സീരീസ് ആയി ചിത്രം ഒരുക്കിയിരുന്നെങ്കിൽ പൂങ്കുഴലി പോലെ ഉള്ള ഒരു ശക്തമായ കഥാപാത്രത്തിന് കുറച്ചു കൂടി സ്‌ക്രീൻ സ്പേസ് ചിത്രത്തിൽ ലഭിക്കുമായിരുന്നു എന്നും രോഹിണി കൂട്ടിചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply