മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ് ! കരിയറിലെ അനുഭവം തുറന്നു പറഞ്ഞു താരം

malayalam movies

സിനിമയിലും സീരിയലിലും വേറെ തിളങ്ങിയ താരമാണ് രമ ദേവി. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുണ്ട് താരം. തേടിയെത്തുന്ന കഥാപാത്രങ്ങൾ പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്നൊന്നും നോക്കാതെ കിട്ടിയ കിട്ടിയ കഥാപാത്രങ്ങളെല്ലാം താരം ചെയ്യുമായിരുന്നു. എന്നാൽ ഒരിക്കൽ പോലും ഗ്ലാമറസ് വേഷം ചെയ്യാൻ തയ്യാറായിരുന്നില്ല എന്ന് താരം തുറന്നു പറയുന്നു.

ഒരു ഇടയ്ക്ക് മലയാള സിനിമയിൽ തനി നാടൻ വേഷങ്ങൾ ചെയ്തിരുന്ന നടിമാർ അന്യഭാഷയിൽ ചെന്ന് ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങുന്ന ഒരു ട്രെൻഡ് ഉണ്ടായിരുന്നു. മറ്റു ഭാഷയിലെ നായികമാരുടെ ബോൾഡ് വേഷങ്ങൾ കണ്ടു കയ്യടിക്കുന്നു മലയാളികളിൽ പലരും മലയാളി നടിമാർ ഗ്ലാമറസ് വേഷങ്ങൾ ചെയ്താൽ വിമർശനം ആയി മുന്നിൽ ഉണ്ടാവും. ഏതെങ്കിലും ഒരു നടി കുറച്ച് ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷൂട്ട് നടത്തിയാൽ പിന്നെ സോഷ്യൽ മീഡിയയിൽ അവരുടെ ചിത്രങ്ങൾക്ക് കീഴിൽ സദാചാര ആങ്ങളമാരുടെ പൊങ്കാല ആയിരിക്കും. ഏതു തരം വേഷം ധരിക്കണം എന്നത് പൂർണമായും ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്ര്യം ആണ്.

വാണി വിശ്വനാഥിനെ കിട്ടിയപ്പോൾ ഇവരെ ഉപേക്ഷിച്ചു പോയ ആളല്ലേ ഇദ്ദേഹം – അവർ എത്ര കഷ്ട്ടപെട്ടായിരിക്കും ആ മക്കളെ ഈ നിലയിൽ എത്തിച്ചത് എന്ന് പ്രേക്ഷകർ

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഗ്ലാമറസ് വേഷങ്ങളോട് താല്പര്യമില്ലാത്തതിന്റെ കാരണം രമാദേവി വെളിപ്പെടുത്തിയത്. അഭിനയ ജീവിതത്തിൽ വന്നിട്ടുള്ള കഥാപാത്രങ്ങളൊന്നും പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് ഒരിക്കലും രമാദേവി നോക്കിയിരുന്നില്ല. അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ പറ്റുന്ന കഥാപാത്രമാണോ എന്ന് മാത്രമായിരുന്നു നോക്കിയത്. ഒരു കാലത്ത് സിനിമയിൽ വില്ലൻ എന്നു പറയുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് തെളിഞ്ഞു വരുന്ന മുഖമായിരുന്നു ജോസ് പ്രകാശിന്റേത്.

ജോസ് പ്രകാശിന് ഒപ്പം വരെ രമാദേവി അഭിനയിച്ചിട്ടുണ്ട്. മിഖായേലിന്റെ സന്ധികൾ എന്ന സിനിമയിൽ മേരികുട്ടി എന്ന ഒരു കഥാപാത്രമായിരുന്നു രമ ചെയ്തത്. വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ജോസ് പ്രകാശിന് ആരാധകർ ഏറെയാണ്. ലോകം മുഴുവൻ അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ട്. നെഗറ്റീവ് വേഷങ്ങൾ ചെയ്‌തത്‌ കൊണ്ട് ഒരു നടിയെയോ നടനെയോ പ്രേക്ഷകർ ഒരിക്കലും മാറ്റി നിർത്തില്ല. ഒരു കലാകാരന്റെ ഉള്ളിൽ എന്തെല്ലാം കഴിവുകൾ ആണുള്ളത് എന്ന് ഒരു സംവിധായകന് മനസ്സിലാക്കാൻ സാധിക്കും.

സ്വന്തം കഴിവിനെ കുറിച്ച് ഒരു കലാകാരന് കൃത്യമായ ബോധവും ഉണ്ടാകും. ഒരിക്കലും ഒരു കലാകാരൻ പോസിറ്റീവ് ക്യാരക്ടർ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് കരുതാറില്ല. ചില കാര്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ തെറ്റില്ല എങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും അവതരിപ്പിക്കാനാണ് ഏതൊരു കലാകാരനും താൽപര്യപ്പെടുക. എന്നാൽ ഗ്ലാമർ വേഷം ചെയ്യാൻ ആവശ്യപ്പെട്ടാൽ അത് ചെയ്യില്ല എന്ന് രമാദേവി പറയുന്നു.

സിനിമയിൽ സജീവമായിരുന്ന സമയത്ത് ചില സിനിമകളിൽ അങ്ങനെ അവസരങ്ങൾ വന്നിരുന്നു. എന്നാൽ ചെയ്യില്ലെന്ന് തീർത്തും താരം പറഞ്ഞു. ഗ്ലാമറസ് റോളുകൾ ചെയ്താൽ എന്തു സംഭവിക്കും എന്ന് ചോദിക്കുകയാണെങ്കിൽ അതിന് ഉത്തരം ഒന്നുമില്ല. എന്നാൽ അത് ചെയ്യാൻ രമാദേവിക്ക് താൽപര്യമില്ല. അത് ഒരിക്കലും ചെയ്യുകയും ഇല്ല എന്ന് ആണ് അവരുടെ കാഴ്ചപ്പാട്. അങ്ങനെയൊരു ഗ്ലാമർ വേഷം ചെയ്യാൻ ഒത്ത ശരീരപ്രകൃതം അല്ല തന്റേത് എന്നും താരം പറയുന്നു.

ഷക്കീല ചെയ്യുന്ന വേഷം തനിക്ക് ഒരിക്കലും ചെയ്യാൻ കഴിയില്ല. തന്റെ ശരീര പ്രകൃതത്തിന് ഒത്ത കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടം എന്ന് താരം തുറന്നു പറയുന്നു. മുലക്കച്ച കെട്ടി അഭിനയിക്കുന്നത് വരെ തനിക്ക് ഇഷ്ടമല്ല എന്നും അങ്ങനെ ഒരു സംഭവം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. പി ജി വിശ്വംഭരൻ സാറിന്റെ സിനിമയിലാണ് അങ്ങനെ ഒരു കഥാപാത്രം ഉണ്ടായിരുന്നത്. നിനക്ക് കിട്ടിയ രംഗങ്ങളിൽ മുലക്കച്ച കെട്ടി അഭിനയിക്കേണ്ടി വരും എന്ന് സംവിധായകൻ പറഞ്ഞപ്പോൾ അത് വേണ്ടെന്നും ചെയ്യാൻ പറ്റില്ല എന്നും തീർത്തും പറയുകയായിരുന്നു.

നല്ലൊരു ആർട്ടിസ്റ്റ് അല്ലേ നിങ്ങൾ ഈ കഥാപാത്രം ചെയ്താൽ നിങ്ങൾക്ക് ഒരു ബ്രേക്ക് ആവും എന്നും സർ പറഞ്ഞു. അതിനു മുമ്പും അദ്ദേഹത്തിനോടൊപ്പം രമാദേവി പ്രവർത്തിച്ചിട്ടുണ്ട്. ആഗ്നേയം എന്ന അദ്ദേഹത്തിന്റെ സിനിമയിൽ നെടുമുടി വേണുവിന്റെ ഭാര്യ ആയിട്ടുള്ള നല്ലൊരു വേഷമായിരുന്നു താരം ചെയ്‌തത്‌. എങ്കിലും ആ വേഷം രമാദേവി തിരസ്കരിച്ചു. തന്റെ ഭർത്താവും അത് ചെയ്തു കൊള്ളാൻ പറഞ്ഞു എങ്കിലും ചെയ്യുന്നില്ലെന്ന് താരം ഉറച്ച് തീരുമാനിക്കുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');