വിവാഹ പരിപാടിയിൽ പങ്കെടുക്കാൻ പ്രവീണയുടെ കൂടെ എത്തിയ സുന്ദരിയെ കണ്ടു അത്ഭുതത്തോടെ ആരാധകർ ! ആരെന്നു മനസ്സിലായോ

മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് പ്രവീണ. സിനിമ, സീരിയൽ മേഖലകളിലൂടെ ആരാധക ശ്രദ്ധ നേടിയ നടിമാരിൽ ഒരാളാണ് താരം. അഭിനയത്തിന് പുറമേ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും തന്റെ കഴിവ് തെളിയിക്കാൻ പ്രവീണയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിയൽ മേഖലകളിൽ ഇപ്പോൾ വളരെ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് പ്രവീണ. സാമൂഹ്യ മാധ്യമങ്ങൾ വഴിയും തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കുവേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രവീണയുടെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

നിർമ്മാതാവായ കിരീടം ഉണ്ണിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ചെന്നപ്പോൾ ഉള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നടിയുടെ കൂടെ ഒരു പെൺകുട്ടിയെയും വീഡിയോയിൽ കാണാം. നടിയോടൊപ്പം ഉള്ള ഈ പെൺകുട്ടി ആരാണെന്നാണ് ആകാംക്ഷയോടെ പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ചത്. ഒറ്റനോട്ടത്തിൽ അനുജത്തിയാണോ എന്ന് കരുതിയേക്കും. എന്നാൽ യഥാർത്ഥത്തിൽ ഈ പെൺകുട്ടി പ്രവീണയുടെ മകളാണ്. ഗൗരി എന്നാണ് താര പുത്രിയുടെ പേര്. പ്രവീണയുടെയും മകൾ ഗൗരിയുടെയും ഒന്നിച്ചുള്ള ഈ വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഇത്രയും വലിയ ഒരു മകളുടെ അമ്മയാണെന്ന് കണ്ടാൽ പറയില്ല എന്നാണ് പ്രവീണയോട് ഇപ്പോഴും ആരാധകർ പറയുന്നത്. എങ്ങനെയാണ് ഈ പ്രായത്തിലും എത്ര ചെറുപ്പമായി നിൽക്കുന്നത് എന്നും മലയാളികൾ ചോദിക്കുന്നു. അമ്മയെ പോലെ തന്നെ അതിസുന്ദരിയാണ് മകൾ ഗൗരി എന്നും പ്രേക്ഷകർ ഒന്നടങ്കം കമന്റ് പറയുന്നുണ്ട്. എല്ലാ താര പുത്രിമാരോടും പുത്രന്മാരോടും ചോദിക്കുന്ന ചോദ്യം തന്നെയാണ് പിന്നീട് മലയാളികൾ ചോദിച്ചത്. അമ്മയെപ്പോലെ ഇനി മകൾ ഗൗരിയും സിനിമയിലേക്ക് അരങ്ങേറുമോ!.

ബാലതാരമായിട്ടായിരുന്നു പ്രവീണയുടെ സിനിമ കരിയർ ആരംഭിച്ചത്. ശിവപ്രസാദ് സംവിധാനം ചെയ്ത ഒരു ടെലി ഫിലിമിലൂടെ ആയിരുന്നു പ്രവീണ തന്റെ അഭിനയ കരിയറിലേക്ക് ചുവടെ എടുത്ത് വച്ചത്. ഒത്തിരി പ്രാധാന്യമുള്ള കഥാപാത്രങ്ങൾ നിരവധി സിനിമകളിലൂടെയായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. അഗ്നിസാക്ഷി, ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും പ്രവീണ നേടിയെടുത്തിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply