മോഡലിങ്ങിലൂടെ കഴിവ് തെളിയിച്ചു കൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് പത്മപ്രിയ. നല്ലൊരു നർത്തകി കൂടിയാണ് താരം. സീനു വാസന്തി ലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു പത്മപ്രിയയുടെ സിനിമാലോകത്തേക്കുള്ള വരവ്. കാഴ്ച എന്ന മമ്മൂട്ടിയുടെ ചിത്രത്തിലൂടെ ആയിരുന്നു പത്മപ്രിയയുടെ മലയാള സിനിമയിലേക്കുള്ള വരവ്. ഈ സിനിമയിലൂടെ പത്മപ്രിയക്ക് മലയാളി മനസ്സ് കീഴടക്കാൻ കഴിഞ്ഞിരുന്നു.
പിന്നീട് നിരവധി മലയാള സിനിമയിൽ നായികയായി പത്മപ്രിയ തിളങ്ങി. എന്നാൽ താരം കുറച്ചുനാളുകൾ സിനിമ ലോകത്തു നിന്നും വിട്ടു നിന്നിരുന്നു. ഇപ്പോൾ വീടിനോട് തൊട്ടുതന്നെ പച്ചക്കറി തോട്ടം ഒരുക്കുന്നതിനായി തുമ്പയൊക്കെ പിടിച്ച് മണ്ണ് കിളച്ചു നിൽക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. തല മുടിയൊക്കെ മുകളിലേക്ക് കെട്ടിവെച്ചുകൊണ്ട് ഒരു ഷർട്ടും മുണ്ടും ഒക്കെ ഇട്ടുകൊണ്ടുള്ള വേഷമാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്.
പച്ചക്കറി വിത്തുകൾ നടാൻ വേണ്ടി മണ്ണ് കിളച്ച് അതിൽ വിത്തൊക്കെ പാകുകയാണ് താരം. ഇത് ഒരു നല്ല എക്സസൈസ് കൂടി ആണെന്നാണ് താരം പറയുന്നത്. പച്ചക്കറി തോട്ടത്തിൽ പച്ചക്കറികൾ നടുക മാത്രമല്ല അതോടൊപ്പം തന്നെ തലയിൽ ഒരു ഓറഞ്ചും വെച്ച് അവിടെത്തന്നെ നിന്നുകൊണ്ട് നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുമുണ്ട്. പത്മപ്രിയ പങ്കുവെക്കുന്ന ഫോട്ടോസും വീഡിയോസും ഒക്കെ തന്നെ നിമിഷനേരം കൊണ്ട് വൈറലാക്കാറുണ്ട്.
താരത്തിന് 2001ൽ മിസ്സ് ആന്ധ്രപ്രദേശ് പട്ടം ലഭിച്ചിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന് സിനിമയിൽ അഭിനയിച്ചതിനുശേഷം ഒരു ഇടവേള എടുത്തിരുന്നു. അതിനുശേഷം ബിജുമേനോൻ നായകനായ ഒരു തല്ലു കേസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു പിന്നീട് പത്മപ്രിയയുടെ തിരിച്ചുവരവ്. തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവിടെനിന്നും കൂടുതലും അംഗീകാരം ലഭിച്ചിരുന്നില്ല. ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷാ ആണ് പത്മപ്രിയയെ വിവാഹം ചെയ്തത്.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം എടുക്കാൻ പോയപ്പോഴാണ് ഇവർ തമ്മിൽ അവിടെ വച്ച് കണ്ടുമുട്ടിയത്. പിന്നീട് ഇവർ പ്രണയത്തിലാവുകയും അത് വിവാഹത്തിൽ എത്തുകയും ചെയ്തു. പത്മപ്രിയ സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു നടി കൂടിയാണ്. നടി അക്രമിക്കപ്പെട്ട കേസിൽ പത്മപ്രിയ തൻ്റെ നിലപാടുകളൊക്കെ വെളിപ്പെടുത്തിയിട്ടുണ്ട്. നടി പറഞ്ഞത് താര സംഘടനയായ അമ്മ അതിജീവിതയ്ക്കൊപ്പമാണ് എന്ന് പറയുന്നത് വെറുതെയാണെന്നാണ്. അതിജീവിതയ്ക്ക് കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നാണ് പത്മപ്രിയ പറയുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട് പത്മപ്രിയ.